"ഉറോസ്ഗാൻ പ്രവിശ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 39:
 
1980 കളിൽ അഫ്ഗാനിസ്ഥാനിൽ സോവിയറ്റ് യുദ്ധം നടന്നപ്പോൾ, സോവിയറ്റ് യൂണിയനും മുജാഹിദീനും തമ്മിലുള്ള യുദ്ധങ്ങൾക്ക് ഉറോസ്ഗാൻ സാക്ഷ്യം വഹിച്ചു. ജാൻ മൊഹമ്മദ് ഖാൻ ആയിരുന്നു അക്കാലത്തെ പ്രധാന പ്രാദേശിക മുജാഹിദീൻ നേതാക്കളിൽ ഒരാൾ. 1994 ഒടുവിൽ, ഉറോസ്ഗാൻ താലിബാന്റെ അധീനതയിലായി. 2001 അവസാനത്തോടെ അമേരിക്കയുടെ നേതൃത്വത്തിലുള്ള സേന അവരെ കീഴടക്കുകയും ചെയ്തു. ഹമീദ് കർസായിയും അദ്ദേഹത്തിന്റെ അനുയായികളും 2001 ഒക്ടോബർ-നവംബർ മാസങ്ങളിൽ യുറോസ്ഗാനിലെത്തുകയും അധികാരമേൽക്കുകയും ചെയ്തു.
 
== ജനസംഖ്യാ കണക്കുകൾ ==
ഉറോസ്ഗാനിലെ ജനസംഖ്യ ഏകദേശം 333,500 ആണെന്നു കണക്കാക്കിയിരിക്കുന്നു. ശരാശരി 45,000 വീടുകളാണ് ഇവിടെയുള്ളത്. ഓരോന്നിലും ശരാശരി ആറ് അംഗങ്ങളും പാർക്കുന്നു. ഉറോസ്ഗാനിൽ അധിവസിക്കുന്ന വലിയൊരു വിഭാഗം ജനങ്ങൾ പഷ്തൂൺ ഗോത്രവംശത്തിൽപ്പെട്ട പൊപ്പൽസായ്, അചാക്സായ്, നൂർസായ്, ബരാക്സായ്, അലിക്കോസായ് വർഗ്ഗക്കാരും മറ്റ് ദുറാനി ഉപഗോത്രങ്ങളുമാണ്. ഏറ്റവും വലിയ രണ്ടാമത്തെ വംശീയ ഗ്രൂപ്പാണ് ഉറാസ്ഗാനിന്റെ തലസ്ഥാനമായ ടാരിൻകോട്ടിൽ കണ്ടുവരുന്ന ഹസാര. കാലാവസ്ഥാനുസൃതമായി എണ്ണത്തിൽ വ്യത്യസ്ഥമായ കുച്ചി (നാടോടികൾ) എന്ന ജനവിഭാഗവും ഇവിടെ അധിവസിക്കുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഉറോസ്ഗാൻ_പ്രവിശ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്