"തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 196:
 
===പാറമേക്കാവിലമ്മ (ഭദ്രകാളി - മൂലസ്ഥാനം)===
വടക്കുംനാഥക്ഷേത്രത്തിന് കിഴക്കുഭാഗത്ത് തൃശ്ശൂർ നഗരത്തിൽത്തന്നെയുള്ള പ്രസിദ്ധമായ ഭഗവതിക്ഷേത്രമാണ് പാറമേക്കാവ് ക്ഷേത്രം.
വടക്കുംനാഥക്ഷേത്രത്തിന് കിഴക്കുഭാഗത്ത് തൃശ്ശൂർ നഗരത്തിൽത്തന്നെയുള്ള പ്രസിദ്ധമായ ഭഗവതിക്ഷേത്രമാണ് പാറമേക്കാവ് ക്ഷേത്രം. എല്ലാ മാസവും [[തിരുമാന്ധാംകുന്ന് ക്ഷേത്രം|അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ]] പോയി ദർശനം നടത്തിയിരുന്ന അപ്പാട്ട് കുറുപ്പാൾക്ക് പ്രായാധിക്യം കാരണം പോകാൻ കഴിയാതെയായപ്പോൾ തിരുമാന്ധാംകുന്നിലമ്മ തന്നെ അദ്ദേഹത്തിന്റെ ഓലക്കുടയിൽ കയറിവന്ന് വടക്കുംനാഥക്ഷേത്രത്തിലെ ഇലഞ്ഞിത്തറയിൽ കുടിയിരുന്നുവെന്നും പിന്നീട് ഭഗവതിയുടെ പ്രതിഷ്ഠ ക്ഷേത്രത്തിന് കിഴക്കുഭാഗത്ത് ഒരു വലിയ പാറയുടെ മുകളിലാക്കിയെന്നും അങ്ങനെ ക്ഷേത്രത്തിന് പാറമേക്കാവ് എന്ന പേരുവന്നുവെന്നുമാണ് ഐതിഹ്യം. തൃശ്ശൂർ പുരത്തിന്റെ പങ്കാളികളിൽ മതിൽക്കെട്ടിനകത്ത് കയറുന്നത് പാറമേക്കാവിലമ്മ മാത്രമാണ്. പൂരത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായ ഇലഞ്ഞിത്തറമേളം പാറമേക്കാവ് വകയാണ്. പാറമേക്കാവിലമ്മയുടെ മൂലസ്ഥാനം വടക്കുംനാഥക്ഷേത്രത്തിലെ ഇലഞ്ഞിത്തറയായതുകൊണ്ടാണ് അവിടെ മേളം നടത്തുന്നത്. മാത്രവുമല്ല, പാറമേക്കാവിലെ ദീപാരാധനാസമയത്ത് ഇവിടെ വിളക്കുവയ്പുമുണ്ട്.
തൃശ്ശൂർ നഗരത്തിന് തെക്കുഭാഗത്തുള്ള കൂർക്കഞ്ചേരിയിലെ കുറുപ്പാളത്ത് തറവാട്ടിലെ കാരണവരും ,പാരമ്പര്യമായി ആയോധനകല നടത്തി വന്നിരുന്നതുമായ കളരിയിലെ കുറുപ്പാൾ കാരണവർ തിരുമാന്ധാംകുന്നിലമ്മയുടെ പരമഭക്തനായിരുന്നു. എല്ലാമാസവും മുടങ്ങാതെ തിരുമാന്ധാംകുന്നിൽ ദർശനത്തിനുപോയിരുന്ന അദ്ദേഹത്തിന് പ്രായാധിക്യം കാരണം അതിന് കഴിയാതെ വരുമെന്ന ഘട്ടം വന്നപ്പോൾ അദ്ദേഹം ഇഷ്ടദേവതയോട് നാട്ടിൽ കുടികൊള്ളണമെന്ന് അഭ്യർത്ഥിച്ചു. കരുണാമയിയായ ദേവി അത് സമ്മതിച്ച് കുറുപ്പാളറിയാതെ അദ്ദേഹത്തിന്റെ ഓലക്കുടയിൽ കയറിയിരുന്നു.
 
യാത്രകഴിഞ്ഞ് ക്ഷീണിതനായി തിരിച്ചെത്തിയ കുറുപ്പാൾ വടക്കുംനാഥനെ തൊഴുത് ഇലഞ്ഞിത്തറയിൽ കിടന്നുറങ്ങി. ഉണർന്നെഴുന്നേറ്റ് കുടയുമെടുത്ത് പോകാൻ നിന്ന അദ്ദേഹം കുട അവിടെ ഉറച്ചുകഴിഞ്ഞതായി കണ്ടു. തുടർന്ന് പ്രശ്നം വച്ചുനോക്കിയപ്പോൾ ദേവീസാന്നിദ്ധ്യം കണ്ടു.ദേവീ സാന്നിധ്യം കണ്ടതിനെ തുടർന്ന് ദേവിയെ തന്റെ തറവാട്ടിലെ കളരിയിൽ പ്രതിഷ്ഠിച്ചു യഥാവിധി പൂജാവിധികൾ ചെയ്തു കൊള്ളാം എന്ന് മനമുരുകി പ്രാർത്ഥിച്ചതിനെ തുടർന്ന് ഓലക്കുട അവിടെ നിന്നും എടുക്കുകയും തുടർന്ന് തന്റെ കൂർക്കഞ്ചേരി തറവാട്ടിലെ കളരിയിൽ ദേവിയെ ശാക്തേയ വിധി പ്രകാരം പ്രതിഷ്ഠിക്കുകയും ചെയ്തു .ദേവിയുടെ പ്രതിഷ്ഠ നടത്തിയ കളരിയുടെ തൊട്ടു പുറകിലുള്ള പാറോം മരച്ചുവട്ടിൽ ആയതിനാൽ പാറോംകാവ് ഭഗവതി എന്ന് ദേശനിവാസികൾ വിളിച്ചു പോന്നു .കാലക്രമേണ പാറോംകാവ് ലോഭിച്ചു പാറമേക്കാവ് ഭഗവതി എന്നറിയപ്പെട്ടു.ദേവീദർശനം വെളിപ്പെട്ടത് ഇലഞ്ഞിതറയിൽ വെച്ചായത് കൊണ്ട് കാരണവർ ഇവിടെയും ദേവിയുടെ ഒരു ശിലാപ്രതിഷ്ഠ നടത്തി.പിന്നീട് വടക്കുംനാഥ ക്ഷേത്രം കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഈ പ്രതിഷ്ഠ വടക്കുംനാഥക്ഷേത്രത്തിന് കിഴക്കുഭാഗത്തുള്ള കൂറ്റൻ പാറയുടെ മുകളിലേയ്ക്കുമാറ്റി. അങ്ങനെ ആ ക്ഷേത്രത്തിന് പാറമേക്കാവ് എന്ന പേരുവന്നു.കൂർക്കഞ്ചേരി കുറുപ്പാൾ തറവാട്ടിലെ കാരണവരുടെ കളരിയിൽ പാറമേക്കാവ് ഭഗവതിയുടെ പ്രതിഷ്ഠ കൂടാതെ ചണ്ഡികാഭഗവതി ,മനക്കൊടി അയ്യപ്പൻ ,വനശാസ്താവ് ,വീരഭദ്രൻ,കുറുപ്പാൾ കാരണവർ എന്നീ പ്രതിഷ്ഠകൾ കൂടിയുണ്ട് .കാരണവർ ദേവിയിൽ സമാധി പ്രാപിച്ചതോടെ കാരണവരുടെ രൂപം പിന്തലമുറക്കാർ കളരിക്ക് പുറത്ത് പ്രതിഷ്ഠിക്കുകയാണ് ഉണ്ടായത്.ശിവലിംഗരൂപത്തിലുള്ള കുഴയുടെ രൂപത്തിൽ ആണ് കാരണവരുടെ പ്രതിഷ്ഠ നടത്തിയത്.കുറുപ്പാൾ കാരണവർക്ക് ദേവിയുമായുള്ള അഭേദ്ധ്യമായ ബന്ധം ഉള്ളതിനാൽ പുറത്തുള്ള പ്രതിഷ്ഠ ഉറക്കാതെ ഇരിക്കുകയും പിന്നീട് ജ്യോതിഷവിധി പ്രകാരം കളരിക്ക് അകത്തു തന്നെ പ്രതിഷ്ഠിക്കുകയും ചെയ്യുകയായിരുന്നു .കൂർക്കഞ്ചേരി കുറുപ്പാൾ കളരിയോട് അനുബന്ധിച്ചു സർപ്പകാവും ,ബ്രഹ്മരക്ഷസ്സും നിലകൊള്ളുന്നു.ഇന്നും പാറമേക്കാവ് ക്ഷേത്രത്തിലെ വേല അടിയന്തിരം പ്രമാണിച്ച് ക്ഷേത്രകോമരം കൂർക്കഞ്ചേരി കുറുപ്പാൾ കളരിയിൽ വരുകയും അരിയേറു നടത്തി മൂലസ്ഥാനത്തോടുള്ള കടപ്പാട് അറിയിക്കുകയും ചെയ്തു വരുന്നു .മകരമാസത്തിലെ പാനപ്പറ ,തൃശൂർ പൂരത്തോടനുബന്ധിച്ചുള്ള പൂരപ്പറ ഇതെല്ലാം തുടങ്ങുന്നത് കൂർക്കഞ്ചേരി കുറുപ്പാൾ തറവാട്ടിൽ നിന്നുമാണ് .കാരണവർ ഇലഞ്ഞിത്തറയിൽ വിശ്രമിച്ചതിനെ തുടർന്ന് ദേവീചൈതന്യം ബോധ്യപ്പെട്ടതിന്റെ ഓർമക്കാണ് തൃശൂർ പൂരത്തോട് അനുബന്ധിച്ചുള്ള വിശ്വപ്രസിദ്ധമായ ഇലഞ്ഞിത്തറ മേളം വടക്കുംനാഥക്ഷേത്രത്തിനകത് നടത്തി വരുന്നത് തൃശ്ശൂർ പുരത്തിന്റെ പങ്കാളികളിൽ മതിൽക്കെട്ടിനകത്ത് കയറുന്നത് പാറമേക്കാവിലമ്മ മാത്രമാണ്.
 
==തൊഴേണ്ട രീതികൾ==
"https://ml.wikipedia.org/wiki/തൃശ്ശൂർ_വടക്കുന്നാഥ_ക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്