"തിരൂരങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[കേരളം|കേരളത്തിലെ]] [[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] ഒരു പ്രദേശമാണ് '''തിരൂരങ്ങാടി'''. ഈ പ്രദേശം [[കോഴിക്കോട് ജില്ല|കോഴിക്കോട് ജില്ലയോട്‌]] ചേര്‍ന്നുകിടക്കുന്നു. ഈ പ്രദേശം ഉള്‍പ്പെടുന്ന ഗ്രാമപ്പഞ്ചായത്തും അവിടത്തെ പ്രധാന അങ്ങാടിയും ഇതേ പേരില്‍ അറിയപ്പെടുന്നു. ഏറനാടിന്റെ ഈറ്റില്ലം എന്നറിയപ്പെടുന്ന {{fact}} തിരൂരങ്ങാടിക്ക് കേരളചരിത്രത്തില്‍ ഏറെ സ്ഥാനമുണ്ട്‌.ആലി മുസ്ലിയാരുടെ നേത്രുത്വത്തില്‍ നടന്ന [[ഖിലാഫത്ത് പ്രസ്ഥാനം|ഖിലാഫത്ത് പ്രസ്ഥാന]]ത്തിന്‍റെയും,[[മാപ്പിളലഹള]]യുടെയും പ്രധാന കേന്ദ്രം ഇവിടെയായിരുന്നു. കൃഷിയും കച്ചവടവുമായി കഴിഞ്ഞിരുന്ന ഈ നാട്ടുകാരില്‍ നല്ലൊരുവിഭാഗം ഗള്‍ഫിലെ പുതിയ തൊഴിലവസരങ്ങളിലേക്കു ചേക്കേറിയതോടെ ഇവിടം കാര്യമായ മാറ്റങ്ങള്‍ക്കു വിധേയമായി.വിദ്യാഭ്യാസത്തിലും വ്യാപാര വ്യവസായങ്ങളിലും വലിയ മാറ്റം ഉണ്ടായി. മലബാറിലെ ഹോങ്കോങ്ങ്‌ എന്നറിയപ്പെടുന്ന ചെമ്മാട്‌ {{fact}} അങ്ങാടിയുടെ വളര്‍ച്ച ഇതിന്‌ ഉദാഹരണമാണ്‌.പരപ്പനങ്ങാടി,ചേളാരി തുടങ്ങിയ സ്ഥലങ്ങള്‍ ചെറുപട്ടണങ്ങളായി. ഗല്‍ഫ്‌ പണം ഈപ്രദേശങ്ങളെ വലുതായി ‍മാറ്റിയിരിക്കുന്നു.
== വിദ്യാഭ്യാസം ==
ധാരാളം വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഈ മണ്ഡലത്തിലുണ്ട്‌.[[കാലിക്കറ്റ് യൂനിവേഴ്‌സിറ്റി]], പി.എസ്‌.എം.ഒ. കോളേജ്‌ തുടങ്ങിയ ഉന്നതവിദ്യാകേന്ദ്രങ്ങളും ഏതാനും ഹയര്‍ സെക്കണ്ടറി, ഹൈ‌സ്കൂളുകളും പ്രൈമറി, അപ്പര്‍പ്രൈമറി വിദ്യായാലയങ്ങളും ഈ മണ്ഡലത്തിലുണ്ട്‌.
"https://ml.wikipedia.org/wiki/തിരൂരങ്ങാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്