"തിരുനെട്ടൂർ മഹാദേവക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 35:
| Website =
}}
[[കേരളം|കേരളത്തിൽ]] [[എറണാകുളം ജില്ല|എറണാകുളം ജില്ലയിൽ]] [[മരട് നഗരസഭ|മരട് മുനിസിപ്പാലിറ്റിയിൽ]] ([[വൈറ്റില|വൈറ്റിലയിൽ]] നിന്നും തെക്ക് , ഏകദേശം നാലര കി.മീറ്റർ ദൂരം) സ്ഥിതിചെയ്യുന്ന ഒരു ശിവക്ഷേത്രമാണ് [[നെട്ടൂർ]] മഹദേവക്ഷേത്രം. [[പരശുരാമൻ]] സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന [[നൂറ്റെട്ട് ശിവക്ഷേത്രങ്ങൾ|108 ശിവക്ഷേത്രങ്ങളിൽ]] ഒന്നാണിത് <ref>കുഞ്ഞികുട്ടൻ ഇളയതിൻറെ “108 ശിവക്ഷേത്രങ്ങൾ“</ref>. [[നെട്ടൂർ|നെട്ടൂരിലെ]] മഹാദേവ ക്ഷേത്രം, തെക്കേ അമ്പലം എന്നും ശിവപ്രതിഷ്ഠ '''തിരുനെട്ടൂരപ്പൻ''' എന്നും അറിയപ്പെടുന്നു. <ref>https://templesinindiainfo.com/108-shivalaya-nama-stotram-108-shivalaya-nama-stothra/</ref>
 
==ഐതിഹ്യം==
പരശുരാമ പ്രതിഷ്ഠിതമായ ഈ ക്ഷേത്രം നൂറ്റാണ്ടുകൾ പഴക്കമേറിയതാണ്. തിരുനെട്ടൂരപ്പനിൽ നിന്നുമാണ് സ്ഥലനാമം ഉണ്ടായത് എന്ന് വിശ്വസിക്കുന്നു. ഇവിടെ മഹാദേവനൊപ്പം [[മഹാവിഷ്ണു|മഹാവിഷ്ണുവിനും]] ക്ഷേത്രമുണ്ട്. വില്വമംഗലം സ്വാമി തന്റെ ദിവ്യദൃഷ്ടിയാൽ വിഷ്ണുഭഗവാന്റെ സാന്നിധ്യം മനസ്സിലാക്കി. നാടുവാഴിയുടെ സഹായത്താൽ അവിടെ വിഷ്ണുക്ഷേത്രം പണിഞ്ഞ് കർക്കിടകമാസത്തിലെ വാവുബലിക്ക് തുടക്കം കുറിക്കുകയും ചെയ്തു, എന്നു വിശ്വസിക്കുന്നു. ഇന്നും കറുത്ത വാവിൻ നാളിലെ [[നെട്ടൂർ]] ക്ഷേത്രത്തിലെ വാവുബലി പ്രസിദ്ധമാണ്. [[നെട്ടൂർ|നെട്ടൂരിന്]] സമീപമുള്ള പ്രദേശങ്ങളിൽ നിന്നും ധാരാളം ആളുകൾ കർക്കിടക ബലിയർപ്പണത്തിനായി ഈ ക്ഷേത്രത്തിലെത്താറുണ്ട്.<ref>https://www.sanskritimagazine.com/indian-religions/hinduism/108-shiva-temples-created-lord-parasurama-kerala/</ref>
 
ത്രേതായുഗത്തിൽ പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടതാണ് ഈ പുരാതന ക്ഷേത്ത്തിലെ പ്രധാനമൂർത്തിയായ ശ്രീപരമേശ്വരൻ അർദ്ധനാരീശ്വരസങ്കൽപ്പത്തിൽ ശിവലിംഗസ്വരൂപത്തിൽ കിഴക്കോട്ടു ദർശനമായി കുടികൊള്ളുന്നു. ഭക്തപരിപാലകനായ മഹാവിഷ്ണുവിന്റെ തിരുചൈതന്യം കുടികൊള്ളുന്ന മഹാവിഷ്ണുക്ഷേത്രവും ഈ സമുച്ചയത്തിലുണ്ട്‌. ഐതിഹ്യങ്ങൾ ആചാരവും അനുഷ്ഠാനവുമായി മാറുന്നതാണ്‌ ഇവിടുത്തെ ക്ഷേത്രസന്നിധി.
വരി 63:
 
===കർക്കിടക വാവ്===
[[നെട്ടൂർ]] മഹാദേവക്ഷേത്രം പിതൃബലി തർപ്പണകേന്ദ്രം എന്ന നിലയിൽ വളരെ പ്രശസ്തമാണ്. നാടിന്റെ നാനാഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിനാളുകൾ വന്ന് പിതൃതർപ്പണം നടത്തിപോകുന്നു. [[കർക്കിടക വാവ്|കർക്കിടകവാവു]] ദിവസം ഭക്തജനങ്ങൾ ചുണ്ടന്വള്ളങ്ങളിൽ ജലഘോഷയാത്രയായി ക്ഷേത്രത്തിലേയ്ക്കു വന്നിരുന്ന കാഴ്ച അതിമനോഹരമായിരുന്നു. ഇന്നിപ്പോൾ അത്തരം ജലഘോഷയാത്രകൾ അന്യം നിന്നു പോയിരിക്കുന്നു.<ref>http://epaper.timesofindia.com/Repository/getFiles.asp?Style=OliveXLib:LowLevelEntityToPrint_TOINEW&Type=text/html&Locale=english-skin-custom&Path=TOIKRKO/2012/07/19&ID=Ar00205</ref>
 
മോക്ഷംതേടി അലയുന്ന ഒട്ടനവധി ആത്മാക്കൾ ഈ ക്ഷേത്രതിരുമുറ്റത്ത്‌ നിത്യമോക്ഷം കൈവരിക്കുന്നു. നെട്ടൂർ ശിവ-വിഷ്ണുക്ഷേത്രം പിതൃപ്രീതിക്കായി ആയിരങ്ങൾ എത്തിച്ചേരുന്ന മഹാസന്നിധി കൂടിയാണ്‌. ഈ പിതൃമോക്ഷസങ്കേതത്തിൽ പരമശാന്തിസ്വരൂപനായി നിലകൊള്ളുന്ന മഹാദേവനും, പിതൃമോക്ഷകാരനായി 'വടാതേവർ' എന്ന നാമത്തിൽ മഹാവിഷ്ണുവും കുടികൊള്ളുന്നു. നിത്യവും ആചാരം എന്ന നിലയിൽ പിതൃകർമ്മങ്ങൾ നടക്കുന്ന അപൂർവ്വം ദേവസ്ഥാനങ്ങളിലൊന്നുമാണ്‌ നെട്ടൂർമഹാദേവർ ക്ഷേത്രസന്നിധി.
"https://ml.wikipedia.org/wiki/തിരുനെട്ടൂർ_മഹാദേവക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്