"കെരിൻസി സെബ്ലാറ്റ് ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 22:
വൈവിധ്യമാർന്ന സസ്യ ജന്തു ജാലങ്ങളുടം പറുദീസയാണ് ഈ ദേശീയോദ്യാനം.<ref>[https://www.wildsumatra.com/wildlife-in-sumatra/ "Kerinci Seblat National Park Bird and Mammal List"]</ref> ലോകത്തിലെ ഏറ്റവും വലിയ പുഷ്പമായ, റഫ്ലേഷ്യ ആർനോൾഡി, ഏറ്റവും വലിയ ശാഖാരഹിത പൂങ്കുലയുണ്ടാകുന്ന സസ്യമായ ടൈറ്റൻ ആറം എന്നിവയുൾപ്പെടെ ഇന്നേയ്ക്കുവരെ ഏകദേശം 4,000 ത്തിലധികം സസ്യ ജനുസുകളെ ദേശീയോദ്യാന മേഖലയിൽ തിരിച്ചറിയപ്പെട്ടിട്ടുണ്ട്. ഇവിടുത്തെ ജീവജാലങ്ങളിൽ സുമാത്രൻ കടുവകൾ ഉൾപ്പെടുന്നു. ഗ്ലോബൽ ടൈഗർ ഇനിഷ്യേറ്റീവിനു കീഴിൽ തിരിച്ചറിയപ്പെട്ടിട്ടുള്ള കടുവാ സംരക്ഷണത്തിനുള്ള ലോകത്തിലെ 12 പ്രധാന സംരക്ഷിത മേഖലകളിൽ ഒന്നാണ് ഈ ദേശീയോദ്യാനം. സമീപകാല പഠനങ്ങൾ മദ്ധ്യ സുമാത്രയിലെ കെരിൻസി സെബ്ലാറ്റ് ദേശീയോദ്യാനം, ദ്വീപിലെ കടുവകളുടെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള പ്രദേശമായി കണ്ടെത്തിയിരുന്നു. ഇവിടുത്തെ കടുവകളുടെ അംഗസംഖ്യ ഏകദേശം 165 മുതൽ190 വരെയാണ്. പാർക്കിലെ സംരക്ഷിത മേഖലകളിലെ കടുവാ കൈവശപ്രദേശങ്ങളുടെ തോത് ഏറ്റവും ഉയർന്നതാണ്. ദേശീയോദ്യാനത്തിന്റെ 83 ശതമാനവും കടുവകളുടെ സാന്നിദ്ധ്യമുണ്ട്.<ref>Wibisono HT, Linkie M, Guillera-Arroita G, Smith JA, Sunarto, et al. (2011)[http://www.plosone.org/article/info:doi/10.1371/journal.pone.0025931 "Population Status of a Cryptic Top Predator: An Island-Wide Assessment of Tigers in Sumatran Rainforests"]</ref> നേപ്പാളിൽ ഉള്ളതിനേക്കാൾ കൂടുതലും ചൈന, ലാവോസ്, കമ്പോഡിയ, വിയറ്റ്നാം എന്നിവിടങ്ങളിൽ ഒന്നിച്ചുള്ളതിനേക്കാളും കൂടുതൽ കടുവകൾ കെരിൻസി സെബ്ലാറ്റ് ദേശീയോദ്യാനത്തിലുണ്ട്.<ref>[http://www.thejakartapost.com/news/2011/04/28/road-building-plans-threaten-indonesian-tigers.html "Road-building Plans Threaten Tigers - Jakarta Post April 28 2011"] {{webarchive|url=https://web.archive.org/web/20140102193038/http://www.thejakartapost.com/news/2011/04/28/road-building-plans-threaten-indonesian-tigers.html|date=2014-01-02}}</ref><ref>[http://archive.21stcenturytiger.org/index.php?pg=1303813220 "No humour, not this time - Debbie Martyr, 21st Century Tiger"]</ref>
 
ഈ ദേശീയോദ്യാനത്തിൽ മറ്റു ചെറുകിട, ഇടത്തരം, വലിയ പൂച്ച വർഗ്ഗങ്ങളായ [[മേഘപ്പുലി]] /macan dahan (Neofelis nebulosa), [[മാർബ്ൾഡ്‌ ക്യാറ്റ്|മാർബിൾഡ് പൂച്ച]] kucing batu (Pardofelis marmorata), [[പുലിപ്പൂച്ച]] kucing hutan (Prionailurus bengalensis), [[സ്വർണ്ണപ്പൂച്ച|ഏഷ്യൻ സ്വർണ്ണപ്പൂച്ച]] kucing emas (Catopuma temminckii) എന്നിവയേയും കണ്ടുവരുന്നു.
 
ഏഷ്യൻ സ്വർണ്ണപ്പൂച്ചകളെ ദേശീയാനത്തിലുടനീലം കാണാവുന്നതാണ്, കാരണം അവർ വിവിധതരം ആവാസവ്യവസ്ഥകളായ വനഭൂമികൾക്കും തുറസ്സായ സ്ഥലങ്ങൾക്കും അനുയോജ്യമായമായവയാണ്.  ഒരു ക്യാമറ ട്രാപ്പ് ചിത്രത്തിൽ തന്റെ വായിൽ കുട്ടിയെ കടിച്ചെടുത്തുകൊണ്ടു മറ്റൊരു സ്ഥലത്തേയ്ക്കു നീങ്ങുന്ന ഒരു സ്വർണ പൂച്ചയുടെ അപൂർവ്വ ഫോട്ടോ ലഭിച്ചിരുന്നു.<ref>{{cite web|url=http://www.tribunnews.com/regional/2015/02/08/kucing-emas-langka-tertangkap-kamera-di-tnks-jambi|title=Kucing Emas Langka Tertangkap Kamera di TNKS Jambi|date=February 8, 2015|author=Hendra Gunawan}}</ref>സുമാത്രൻ ധോൽ, സുമാത്രൻ ആനകൾ, സുന്ദ മേഘപ്പുലി, [[മലയൻ ടപ്പിർ|മലയൻ ടാപ്പിർ]], [[മലയൻ സൺബിയർ]] എന്നിവയാണ് ഇവിടെ കാണപ്പെടുന്ന മറ്റ് വംശനാശ ഭീഷണി നേരിടുന്ന ജീവികൾ. 2008-ൽ ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ, സുമാത്രൻ മുണ്ട്ജാക്കിന്റെ പുനർ കണ്ടെത്തലുമായി ബന്ധപ്പെട്ട് സുമാത്രൻ ജന്തുവർഗ്ഗങ്ങളുടെ പട്ടികയിൽ ഒരു രണ്ടാമത്തെ ഇനം മുണ്ട്ജാക്ക് മാനുകളെ ഉൾപ്പെടുത്തിയിരുന്നു. 1920 കളുടെ അവസാനം വരെ രേഖപ്പെടുത്തിയിട്ടില്ലാത്ത ഈ മാൻ വർഗ്ഗം ഇപ്പോൾ ഒരു ഉപജാതിയല്ല, പുതിയ ഇനം തന്നെയാണെന്നു വിലയിരുത്തപ്പെടുന്നു.  2002 ൽ പാർക്കിൽ വീണ്ടും കണ്ടെത്തിയ സുമാത്രൻ ഗ്രൌണ്ട് കുക്കു ഉൾപ്പെടെ ഏകദേശം 370-ൽ അധികം പക്ഷികളെ ഈ ദേശീയോദ്യാനം സംരക്ഷിക്കുന്നു.
 
സുമാത്രയിൽ മാത്രം കണ്ടുവരുന്ന 20 പക്ഷിവർഗ്ഗങ്ങളിലെ 17 ഇനം ഉൾപ്പെടെ  300 ലധികം പക്ഷിവർഗ്ഗങ്ങളെ ഉൾക്കൊള്ളുന്ന കെരിൻസി പ്രദേശം പക്ഷിശാസ്‌ത്രജ്ഞന്മാർക്കും പക്ഷിനിരീക്ഷകർക്കും പ്രത്യേക പ്രാധാന്യം നൽകുന്ന ഇടമാണ്.<ref>[http://www.antaranews.com/en/news/69402/kerinci-seblat-potential-world-birdwatching-destination-observer Antara News: ''Kerinci Seblat potential world birdwatching destination: observer''], 21 March 2011</ref>ദേശീയോദ്യാനത്തിലെ സുമാത്രൻ കാണ്ടാമൃഗങ്ങളുടെ എണ്ണം 1980-ൽ ഏതാണ്ട് 500 ആണെന്ന് കണക്കാക്കപ്പെട്ടിരുന്നു, പക്ഷേ വേട്ടയാടൽ കാരണം കെറിൻസികെരിൻസി സെബ്ലാറ്റിലെ ഇവയുടെ സംഖ്യ നാമാവശേഷമായിത്തീർന്നതായി കണക്കാക്കുന്നു.<ref>[http://www.savetherhino.org/asia_programmes/rpu_programme_indonesia/sumatran_rhino_numbers_revised_downwards Save The Rhino : Sumatran rhino numbers revised downwards], 18 March 2012</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/കെരിൻസി_സെബ്ലാറ്റ്_ദേശീയോദ്യാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്