"കെരിൻസി സെബ്ലാറ്റ് ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 16:
== ഭൂമിശാസ്ത്രം ==
കെരിൻസി സെബ്ലാറ്റ് ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 100°31'18"E - 102°44'01"E and 1°07'13"S - 3°26'14"S ആണ്. സുമാത്രാ ദ്വീപിന്റെ പടിഞ്ഞാറൻ നട്ടെല്ലായ ബാരിസാൻ പർവ്വതനിരകളുടെ ഒരു വലിയ ഭാഗവും സുമാത്രായിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയും ദേശീയോദ്യാനത്തിലെ അഞ്ചിലധികം സജീവ അഗ്നിപർവ്വതങ്ങളിലൊന്നുമായ മൌണ്ട് കെരിൻസിയും (ഉയരം 3,805 മീറ്റർ) ഈ ദേശീയോദ്യാനമേഖലയിൽ ഉൾപ്പെടുന്നു. ചൂട് നീരുറവകൾ, ജലപാതങ്ങൾ, ഗുഹകൾ, മനോഹരമായ വെള്ളച്ചാട്ടങ്ങൾ, തെക്ക് കിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ കാൽഡെറ തടാകമായ - ലേക് ഗുനുങ്ങ് തുജു എന്നിവയാണ് പ്രധാനമായും മലമ്പ്രദേശമായ ഈ ദേശീയോദ്യാനത്തിലെ പ്രധാന ആകർഷണങ്ങൾ. ദേശീയോദ്യാനത്തിനുള്ളിലൂടെ കടന്നുപോകുന്ന ഗ്രേറ്റ് സുമാട്രൻ ഭ്രംശരേഖ ഭൌമശാസ്ത്രജ്ഞന്മാരിൽ പ്രത്യേക താല്പര്യമുണർത്തുന്നു. ദേശീയോദ്യാനത്തെ പൂർണ്ണമായി വലയം ചെയ്ത് ജനനിബിഢമായ കെരിൻസി താഴ്‍വര സ്ഥിതിചെയ്യുന്നു.
 
== സസ്യ ജീവ ജാലങ്ങൾ ==
വൈവിധ്യമാർന്ന സസ്യ ജന്തു ജാലങ്ങളുടം പറുദീസയാണ് ഈ ദേശീയോദ്യാനം.<ref>[https://www.wildsumatra.com/wildlife-in-sumatra/ "Kerinci Seblat National Park Bird and Mammal List"]</ref> ലോകത്തിലെ ഏറ്റവും വലിയ പുഷ്പമായ, റഫ്ലേഷ്യ ആർനോൾഡി, ഏറ്റവും വലിയ ശാഖാരഹിത പൂങ്കുലയുണ്ടാകുന്ന സസ്യമായ ടൈറ്റൻ ആറം എന്നിവയുൾപ്പെടെ ഇന്നേയ്ക്കുവരെ ഏകദേശം 4,000 ത്തിലധികം സസ്യ ജനുസുകളെ ദേശീയോദ്യാന മേഖലയിൽ തിരിച്ചറിയപ്പെട്ടിട്ടുണ്ട്. ഇവിടുത്തെ ജീവജാലങ്ങളിൽ സുമാത്രൻ കടുവകൾ ഉൾപ്പെടുന്നു. ഗ്ലോബൽ ടൈഗർ ഇനിഷ്യേറ്റീവിനു കീഴിൽ തിരിച്ചറിയപ്പെട്ടിട്ടുള്ള കടുവാ സംരക്ഷണത്തിനുള്ള ലോകത്തിലെ 12 പ്രധാന സംരക്ഷിത മേഖലകളിൽ ഒന്നാണ് ഈ ദേശീയോദ്യാനം. സമീപകാല പഠനങ്ങൾ മദ്ധ്യ സുമാത്രയിലെ കെരിൻസി സെബ്ലാറ്റ് ദേശീയോദ്യാനം, ദ്വീപിലെ കടുവകളുടെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള പ്രദേശമായി കണ്ടെത്തിയിരുന്നു. ഇവിടുത്തെ കടുവകളുടെ അംഗസംഖ്യ ഏകദേശം 165 മുതൽ190 വരെയാണ്. പാർക്കിലെ സംരക്ഷിത മേഖലകളിലെ കടുവാ കൈവശപ്രദേശങ്ങളുടെ തോത് ഏറ്റവും ഉയർന്നതാണ്. ദേശീയോദ്യാനത്തിന്റെ 83 ശതമാനവും കടുവകളുടെ സാന്നിദ്ധ്യമുണ്ട്.<ref>Wibisono HT, Linkie M, Guillera-Arroita G, Smith JA, Sunarto, et al. (2011)[http://www.plosone.org/article/info:doi/10.1371/journal.pone.0025931 "Population Status of a Cryptic Top Predator: An Island-Wide Assessment of Tigers in Sumatran Rainforests"]</ref> നേപ്പാളിൽ ഉള്ളതിനേക്കാൾ കൂടുതലും ചൈന, ലാവോസ്, കമ്പോഡിയ, വിയറ്റ്നാം എന്നിവിടങ്ങളിൽ ഒന്നിച്ചുള്ളതിനേക്കാളും കൂടുതൽ കടുവകൾ കെരിൻസി സെബ്ലാറ്റ് ദേശീയോദ്യാനത്തിലുണ്ട്.<ref>[http://www.thejakartapost.com/news/2011/04/28/road-building-plans-threaten-indonesian-tigers.html "Road-building Plans Threaten Tigers - Jakarta Post April 28 2011"] {{webarchive|url=https://web.archive.org/web/20140102193038/http://www.thejakartapost.com/news/2011/04/28/road-building-plans-threaten-indonesian-tigers.html|date=2014-01-02}}</ref><ref>[http://archive.21stcenturytiger.org/index.php?pg=1303813220 "No humour, not this time - Debbie Martyr, 21st Century Tiger"]</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/കെരിൻസി_സെബ്ലാറ്റ്_ദേശീയോദ്യാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്