"വിർജീനിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 9:
വിർജീനിയ ജനറൽ അസംബ്ളി പുതിയ ലോകത്തിലെ ഏറ്റവും പഴയതും തുടർച്ചയായി നിലനിന്നുപോരുന്നതുമായ നിയമനിർമാണ സഭയാണ്.
 
വിർജീനിയ സംസ്ഥാനത്തിന്റെ ആകെ വിസ്തീർണ്ണം 42,774.2 ചതുരശ്ര മൈൽ (110,784.7 ചതുരശ്ര കിലോമീറ്റർ) ആണ്.  ഇത് 3,180.13 ചതുരശ്ര മൈൽ (8,236.5 ചതുരശ്ര കിലോമീറ്റർ) ജലഭാഗം ഉൾപ്പെടെയാണ്.  പ്രതല വിസ്തീർണ്ണത്തിൽ ഇത് അമേരിക്കൻ ഐക്യനാടുകളിലെ  35 ആമത്തെ വലിയ സംസ്ഥാനമാണ്. വിർജിനിയ സംസ്ഥാനത്തിന്റ വടക്ക് , കിഴക്കു് ദിക്കുകളിൽ [[മെരിലാൻ‌ഡ്|മേരിലാന്റ്]], [[വാഷിങ്ടൺ, ഡി.സി.|വാഷിംഗ്ടൺ ടി.സി.]] എന്നിവയാണ് അതിരുകളായിട്ടുള്ളത്. കിഴക്കുഭാഗത്ത് അറ്റ്ലാന്റിക് മഹാസമുദ്രവും വടക്കൻ കരോലിന സംസ്ഥാനം തെക്കുഭാഗത്തായും ടെന്നസി തെക്കുപടിഞ്ഞാറായും പടിഞ്ഞാറ് [[കെന്റക്കി|കെന്റുക്കി]], വടക്കും, പടിഞ്ഞാറും വശങ്ങളിൽ പടിഞ്ഞാറൻ വിർജീനിയയുമാണ് അതിരുകൾ.  മേരിലാൻഡും വാഷിങ്ടൺ, ഡി.സി.യുമായുള്ള ഈ സംസ്ഥാനത്തിന്റെ അതിരുകൾ [[പൊട്ടോമാക്  നദിയുടെനദി]]<nowiki/>യുടെ തെക്കൻ തീരംവരെ നീളുന്നു.  തെക്കൻ അതിർത്തി 36 ° 30 ' വടക്കൻ ദിശയിലേയ്ക്കു സമാന്തരമായി എന്ന് നിർവചിക്കപ്പെട്ടിട്ടുണ്ടെങ്കിലും, സർവേയിലെ  പിഴവുകൾ മൂന്നു ആർക്ക്മിനിട്ടുകളുടെ വ്യതിയാനങ്ങൾക്ക് ഇടയാക്കിയിരുന്നു. ടെന്നസിയുമായുള്ള[[ടെന്നസി]]<nowiki/>യുമായുള്ള അതിർത്തിത്തർക്കം യു.എസ് സുപ്രീംകോടതിയിൽ എത്തുന്നതുവരെ 1893 വരെ നീണ്ടുനിന്നിരുന്നു.
 
== ഭൂഗർഭശാസ്‌ത്രവും ഭൂപ്രകൃതിയും  ==
വെർജീനിയയുടെ കിഴക്കൻ തീരത്തുള്ള രണ്ട് കൌണ്ടികളുൾക്കൊള്ളുന്ന ഉപദ്വീപിൽ നിന്നും കോമൺവെൽത്തിന്റെ തുടർഭാഗങ്ങളെ ചെസാപീക്ക് ഉൾക്കടൽ വേർതിരിക്കുന്നു. സുസ്ഖ്വെഹന്ന, ജയിംസ് നദികളുടെ മുങ്ങിപ്പോയ നദീതടങ്ങളിൽ നിന്നുമാണ് ഉൾക്കടൽ രൂപവൽക്കരിക്കപ്പെട്ടത്. വിർജീനിയ സംസ്ഥാനത്തെ പൊട്ടോമാക്, റാപ്പഹാന്നോക്ക്, യോർക്ക്, ജയിംസ് എന്നിങ്ങനെ പല നദികളും ചെസാപീക്ക ഉൾക്കടലിലേയ്ക്ക് ഒഴുകുന്നു. ഇവ ഉൾക്കടലിൽ മൂന്ന് ഉപദ്വീപുകളെ സൃഷ്ടിക്കുന്നു.
 
ടൈഡ്‍വാട്ടർ എന്നറിയപ്പെടുന്നത്, അറ്റ്ലാന്റിക് തീരത്തിനും ഫാൾലൈനിനും ഇടയിലുള്ള ഒരു തീരദേശ സമതലമാണ്. കിഴക്കൻ തീരത്തോടൊപ്പം ചെസാപീക്ക് ഉൾക്കടലിന്റെ പ്രധാന അഴിമുഖങ്ങളും ഇതിൽ ഉൾപ്പെടുന്നു. പീഡ്മോണ്ട് എന്നത് മെസോസോയിക് കാലഘട്ടത്തിൽ രൂപംകൊണ്ടതും  മലനിരകളുടെ കിഴക്കായി രൂപം കൊണ്ടിരിക്കുന്ന അവസാദ ശിലകളും ആഗ്നേയ ശിലകളും ആധാരമാക്കിയുള്ള സമതലത്തിലേയ്ക്കുള്ള ചെറുചെരിവുകളുടെ ഒരു പരമ്പരയാണ്. കനത്ത തോതിലുള്ള കളിമൺ ഭൂമിക്ക് പേരുകേട്ട ഈ പ്രദേശത്തിൽ ചാർലോട്ട് വില്ലെയ്ക്കു ചുറ്റുപാടുമുള്ള തെക്കുപടിഞ്ഞാറൻ മലനിരകളും ഉൾപ്പെടുന്നു. അപ്പലേച്ചിയൻ മലനിരകളുടെ ഒരു ഭൂപ്രകൃതിശാസ്‌ത്രപരമായ പ്രവിശ്യയായ [[ബ്ലൂ റിഡ്ജ് മലനിരകൾ|ബ്ലൂ റിഡ്ജ് മലനിരകളിലെ]] 5,729 അടി (1,746 മീറ്റർ) ഉയരമുള്ള മൌണ്ട് റോജേർസ് ആണ് സംസ്ഥാനത്തെ ഉയരം കൂടിയ ബിന്ദു.  പർവ്വത ശിഖരവും താഴ്‍വര പ്രദേശവും മലനിരകളടുടെ പടിഞ്ഞാറു ഭാഗത്തായി സ്ഥിതിചെയ്യുന്നതുസ്ഥിതിചെയ്യുന്നതും ഗ്രേറ്റ് അപ്പലേച്ചിയൻ താഴ്‍വര ഉൾപ്പെടുന്നതുമാണ്.  ഈ പ്രദേശം കാർബണേറ്റ് കല്ലുകൾ അടിസ്ഥാനമാക്കിയുള്ളതും മസ്സാനുട്ടൻ‌ മലയും ഉൾപ്പെട്ടതുമാണ്.  [[കുംബർലാൻഡ് പീഠഭൂമി]], [[കുംബർലാൻഡ് മലനിരകൾ]] എന്നിവ  [[അല്ലെഘെനി പീഠഭൂമിയ്ക്ക്പീഠഭൂമി]]<nowiki/>യ്ക്ക് തെക്കായി വിർജീനിയയുടെ തെക്കുപടിഞ്ഞാറൻ മൂലക്കായി സ്ഥിതിചെയ്യുന്നു. ഈ മേഖലയിൽ, നദികൾ വടക്കുപടിഞ്ഞാറൻ ദിശയിലേയ്ക്കൊഴുകി ഒഹിയോ തടത്തിലേയ്ക്കു നയിക്കുന്ന ശാഖോപശാഖകളായുള്ളതുമായ ഒരു ഡ്രയിനേജ് സിസ്റ്റം രൂപംകൊള്ളുന്നു.
 
വിർജീനിയ സീസ്മിക് സോൺ ക്രമാനുഗത ഭൂചലനചരിത്രമില്ലാത്ത ഒരു പ്രദേശമാണ്. വടക്കൻ അമേരിക്കൻ പ്ലേറ്റിനു വക്കിൽനിന്നു വിർജീനിയ വിദൂരത്തു സ്ഥിതി ചെയ്യുന്നതു കാരണം അപൂർവ്വമായേ 4.5 ന് മുകളി‍ൽ തീവ്രതയുള്ള ഭൂകമ്പമുണ്ടാകാറുള്ളൂ. ഏറ്റവും വലുത് ബ്ലാക്ക്സ്ബർഗിനു സമീപം റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ 1897 ലെ ഭൂകമ്പമായിരുന്നു.  ഏതാണ്ട് 5.9 രേഖപ്പെടുത്തിയത് 1897 ലാണ്. മദ്ധ്യ വെർജീനിയയിലെ മിനറലിനു സമീപം 5.8 തീവ്രത രേഖപ്പെടുത്തിയ ഒരു ഭൂചലനം 2011 ആഗസ്ത് 23 നുണ്ടായി. ടൊറോന്റോ, അറ്റ്ലാന്റ, ഫ്ളോറിഡ എന്നിവിടങ്ങളിൽ അതിന്റ അലയൊലികൾ അനുഭവപ്പെട്ടിരുന്നു.
വരി 36:
== ചരിത്രം ==
[[File:John_Smith_Saved_by_Pocahontas.jpg|കണ്ണി=https://en.wikipedia.org/wiki/File:John_Smith_Saved_by_Pocahontas.jpg|പകരം=A painting of a young dark-haired Native American woman shielding an Elizabethan era man from execution by a Native American chief. She is bare-chested, and her face is bathed in light from an unknown source. Several Native Americans look on at the scene.|ലഘുചിത്രം|The story of [[:en:Pocahontas|Pocahontas]], an ancestress of many of the [[:en:First_Families_of_Virginia|First Families of Virginia]], was romanticized by later artists.<ref>{{cite news|url=http://www.slate.com/articles/health_and_science/science/2014/06/pocahontas_wedding_re_enactment_john_rolfe_john_smith_and_native_americans.html|title=Pocahontas: Fantasy and Reality|work=Slate Magazine|first=Laurie Gwen|last=Shapiro|date=June 22, 2014|accessdate=June 23, 2014}}</ref>]]
The story of [[:en:Pocahontas|Pocahontas]], an ancestress of many of the [[:en:First_Families_of_Virginia|First Families of Virginia]], was romanticized by later artists.
 
"ജയിംസ്ടൌൺ 2007"എന്നത് വെർജീനിയയിൽ ജയിംസ്ടൌൺ കുടിയേറ്റകേന്ദ്രം സ്ഥാപിച്ചതിനു ശേഷം 400 വർഷങ്ങൾ പൂർത്തിയായതിന്റെ ആഘോഷ പരിപാടികളായിരുന്നു. ആഘോഷങ്ങൾ തദ്ദേശീയ അമേരിക്കൻ ഇന്ത്യക്കാർ, ആഫ്രിക്കക്കാർ, യൂറോപ്യന്മാർ എന്നിവരിൽ നിന്നുള്ള സംഭാവനകളെ എടുത്തുകാട്ടുന്നതായിരുന്നു. അവരിൽ ഓരോ വിഭാഗങ്ങളും വിർജീനിയയുടെ ചരിത്രം രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കു വഹിച്ചിരുന്നു. ഈ വർഗ്ഗങ്ങൾക്കിടയിലെ  യുദ്ധവും ഇതിൽ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഫ്രെഞ്ച്, ഇന്ത്യൻ യുദ്ധം, അമേരിക്കൻ വിപ്ലവം, ആഭ്യന്തരയുദ്ധം, ശീതയുദ്ധം മുതൽ ഭീകരതയ്ക്കെതിരായ യുദ്ധം എന്നിവയിൽ വിർജീനിയയായിരുന്നു കേന്ദ്രബിന്ദു. ചരിത്ര വ്യക്തികളായ പോക്കഹണ്ടാസിനെയും, ജോൺ സ്മിത്തിനെയും ചുറ്റിപ്പറ്റിയുള്ള കഥകൾ, ജോർജ് വാഷിംഗ്ടണിന്റെ കുട്ടിക്കാലം, അല്ലെങ്കിൽ ആന്റിബെല്ലം കാലഘട്ടത്തിലെതോട്ട വ്യവസായവുമായി ബന്ധപ്പെട്ട അടിമ സമൂഹവുമെല്ലാം സംസ്ഥാന ചരിത്രത്തിൽ രൂഢമൂലമായ കാൽപനികകഥകളേയും വിർ‌ജീനിയയുടെ പ്രത്യയശാസ്ത്രത്തേയും രൂപപ്പെടുത്തുന്നതിൽ ഗണ്യമായ സ്വാധിനം ചെലുത്തിയിട്ടുണ്ട്.  
 
== കോളനി ==
പ്രധാനതാൾ: [[വിർജീനിയ കോളനി]]
 
12,000 വർഷങ്ങൾക്ക് മുമ്പുതന്നെ ആദ്യ ജനത വെർജീനിയയിൽ എത്തിച്ചേർന്നിരുന്നു എന്ന് കരുതപ്പെടുന്നു. 5000 വർഷങ്ങൾക്കു മുൻപ് തദ്ദേശീയ ഇന്ത്യക്കാരുടെ കൂടുതൽ സ്ഥിര കുടിയേറ്റ കേന്ദ്രങ്ങളുണ്ടാകുകയും 900 എ.ഡി. യിൽ കാർഷികവൃത്തി ആരംഭിക്കുകയും ചെയ്തു. 1500 ആയപ്പോഴേയ്ക്കും അലോങ്കിയൻ ജനത വിർജീനിയയിലെ ടൈഡ്‍വാട്ടർ മേഖലയിൽ ട്സെനോക്കോമ്മാക്കാഹ് എന്ന് വിളിക്കപ്പെട്ടിരുന്ന വെറോവോകോമോക്കോ പോലെയുള്ള പട്ടണങ്ങൾ സ്ഥാപിച്ചിരുന്നു. ഈ പ്രദേശത്തെ മറ്റ് പ്രധാന ഭാഷാ വിഭാഗങ്ങളാണ് പടിഞ്ഞാറൻ മേഖലയിലെ സിയൂൺ, വടക്കും തെക്കും ഭാഗങ്ങളിലെ നൊട്ടോവേ, മെഹറിൻ എന്നിവകൂടി ഉൾപ്പെടുന്ന ഇറോക്വിയൻസ് തുടങ്ങിയവ. 1570-നു ശേഷം മറ്റു വിഭാഗങ്ങളുടെ ഭീഷണിയിൽ നിന്ന് തങ്ങളുടെ വാണിജ്യ ശൃംഖലകളെ സംരക്ഷിക്കുന്നതിനായി അൽഹോങ്കിയൻ ഭാഷാ വിഭാഗം ചീഫ് പോവ്ഹാട്ടന്റെ കീഴിൽ സംഘടിച്ചിരുന്നു. 30 ഓളം ചെറിയ ഗോത്രവിഭാഗങ്ങളേയും 150 ലധികം താമസമേഖലകളേയും നിയന്ത്രിച്ചിരുന്ന പോവ്ഹാട്ടൻ കോൺഫെഡറസി, ഒരു പൊതുവായ വിർജീനിയ അൽഗോൺക്യിയൻ ഭാഷയാണു പങ്കിട്ടിരുന്നത്. 1607-ൽ തദ്ദേശീയ ടൈഡ്‍വാട്ടർ ജനസംഖ്യ 13,000 നും 14,000 നും ഇടയിലായിരുന്നു.
"https://ml.wikipedia.org/wiki/വിർജീനിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്