"വിർജീനിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 33:
 
വെർജീനിയയിൽ ഗ്രേറ്റ് ഫാൾസ് ഉദ്യാനം, അപ്പലേച്ചിയൻ ട്രെയിൽ  എന്നിങ്ങനെ ആകെ 30 ദേശീയോദ്യാന സർവീസ് യൂണിറ്റുകളും ഷെനാൻഡോവ എന്ന ഒരു ദേശീയോദ്യാനവുമാണുള്ളത്. 1935 ൽ രൂപകൽപ്പന ചെയ്യപ്പെട്ട ഷെനാൻഡോവായിൽ മനോഹരമായ പ്രകൃതി ദൃശ്യങ്ങളുള്ള സ്കൈലൈൻ ഡ്രൈവും ഉൾക്കൊള്ളുന്നു. ദേശീയോദ്യാനത്തിന്റെ ഏകദേശം 40 ശതമാനത്തോളം ഭാഗം (79,579 ഏക്കർ അഥവാ 322.04 ചതുരശ്ര കിലോമീറ്റർ)  നാഷണൽ വൈൽഡേർനസ് പ്രിസർവ്വേഷൻ സിസ്റ്റത്തിനു കീഴിൽ വന്യതാ മേഖലയായി കണക്കാക്കപ്പെട്ടിരിക്കുന്നു. ഇതു കൂടാതെ, 34 വെർജീനിയ സംസ്ഥാന പാർക്കുകളും 17 സംസ്ഥാന വനങ്ങളും കൺസർവേഷൻ ആന്റ് റിക്രിയേഷൻ ഡിപ്പാർട്ട്മെന്റ്, വനം വകുപ്പ് എന്നിവയുടെ കീഴിൽ പ്രവർത്തിക്കുന്നു. ചെസാപേക്ക് ഉൾക്കടൽ ഒരു ദേശീയോദ്യാനമല്ലായെങ്കിലും  ഉൾക്കടലിന്റേയും അതിന്റെ നീർത്തടത്തിന്റേയും പുനരുദ്ധാരണത്തിനായുള്ള ചേസാപീക്കെ ബേ പ്രോഗ്രാമിലുൾപ്പുടത്തി സംസ്ഥാന, ഫെഡറൽ സർക്കാരുകൾ സംയുക്തമായി സംരക്ഷിക്കപ്പെടുന്നുണ്ട്.
 
== ചരിത്രം ==
"ജയിംസ്ടൌൺ 2007"എന്നത് വെർജീനിയയിൽ ജയിംസ്ടൌൺ കുടിയേറ്റകേന്ദ്രം സ്ഥാപിച്ചതിനു ശേഷം 400 വർഷങ്ങൾ പൂർത്തിയായതിന്റെ ആഘോഷ പരിപാടികളായിരുന്നു. ആഘോഷങ്ങൾ തദ്ദേശീയ അമേരിക്കൻ ഇന്ത്യക്കാർ, ആഫ്രിക്കക്കാർ, യൂറോപ്യന്മാർ എന്നിവരിൽ നിന്നുള്ള സംഭാവനകളെ എടുത്തുകാട്ടുന്നതായിരുന്നു. അവരിൽ ഓരോ വിഭാഗങ്ങളും വിർജീനിയയുടെ ചരിത്രം രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കു വഹിച്ചിരുന്നു. ഈ വർഗ്ഗങ്ങൾക്കിടയിലെ  യുദ്ധവും ഇതിൽ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഫ്രെഞ്ച്, ഇന്ത്യൻ യുദ്ധം, അമേരിക്കൻ വിപ്ലവം, ആഭ്യന്തരയുദ്ധം, ശീതയുദ്ധം മുതൽ ഭീകരതയ്ക്കെതിരായ യുദ്ധം എന്നിവയിൽ വിർജീനിയയായിരുന്നു കേന്ദ്രബിന്ദു. ചരിത്ര വ്യക്തികളായ പോക്കഹണ്ടാസിനെയും, ജോൺ സ്മിത്തിനെയും ചുറ്റിപ്പറ്റിയുള്ള കഥകൾ, ജോർജ് വാഷിംഗ്ടണിന്റെ കുട്ടിക്കാലം, അല്ലെങ്കിൽ ആന്റിബെല്ലം കാലഘട്ടത്തിലെതോട്ട വ്യവസായവുമായി ബന്ധപ്പെട്ട അടിമ സമൂഹവുമെല്ലാം സംസ്ഥാന ചരിത്രത്തിൽ രൂഢമൂലമായ കാൽപനികകഥകളേയും വിർ‌ജീനിയയുടെ പ്രത്യയശാസ്ത്രത്തേയും രൂപപ്പെടുത്തുന്നതിൽ ഗണ്യമായ സ്വാധിനം ചെലുത്തിയിട്ടുണ്ട്.  
 
== കോളനി ==
പ്രധാനതാൾ: വിർജീനിയ കോളനി
 
12,000 വർഷങ്ങൾക്ക് മുമ്പുതന്നെ ആദ്യ ജനത വെർജീനിയയിൽ എത്തിച്ചേർന്നിരുന്നു എന്ന് കരുതപ്പെടുന്നു. 5000 വർഷങ്ങൾക്കു മുൻപ് തദ്ദേശീയ ഇന്ത്യക്കാരുടെ കൂടുതൽ സ്ഥിര കുടിയേറ്റ കേന്ദ്രങ്ങളുണ്ടാകുകയും 900 എ.ഡി. യിൽ കാർഷികവൃത്തി ആരംഭിക്കുകയും ചെയ്തു. 1500 ആയപ്പോഴേയ്ക്കും അലോങ്കിയൻ ജനത വിർജീനിയയിലെ ടൈഡ്‍വാട്ടർ മേഖലയിൽ ട്സെനോക്കോമ്മാക്കാഹ് എന്ന് വിളിക്കപ്പെട്ടിരുന്ന വെറോവോകോമോക്കോ പോലെയുള്ള പട്ടണങ്ങൾ സ്ഥാപിച്ചിരുന്നു. ഈ പ്രദേശത്തെ മറ്റ് പ്രധാന ഭാഷാ വിഭാഗങ്ങളാണ് പടിഞ്ഞാറൻ മേഖലയിലെ സിയൂൺ, വടക്കും തെക്കും ഭാഗങ്ങളിലെ നൊട്ടോവേ, മെഹറിൻ എന്നിവകൂടി ഉൾപ്പെടുന്ന ഇറോക്വിയൻസ് തുടങ്ങിയവ. 1570-നു ശേഷം മറ്റു വിഭാഗങ്ങളുടെ ഭീഷണിയിൽ നിന്ന് തങ്ങളുടെ വാണിജ്യ ശൃംഖലകളെ സംരക്ഷിക്കുന്നതിനായി അൽഹോങ്കിയൻ ഭാഷാ വിഭാഗം ചീഫ് പോവ്ഹാട്ടന്റെ കീഴിൽ സംഘടിച്ചിരുന്നു. 30 ഓളം ചെറിയ ഗോത്രവിഭാഗങ്ങളേയും 150 ലധികം താമസമേഖലകളേയും നിയന്ത്രിച്ചിരുന്ന പോവ്ഹാട്ടൻ കോൺഫെഡറസി, ഒരു പൊതുവായ വിർജീനിയ അൽഗോൺക്യിയൻ ഭാഷയാണു പങ്കിട്ടിരുന്നത്. 1607-ൽ തദ്ദേശീയ ടൈഡ്‍വാട്ടർ ജനസംഖ്യ 13,000 നും 14,000 നും ഇടയിലായിരുന്നു.
 
പതിനാറാം നൂറ്റാണ്ടിൽ ഒരു സ്പാനിഷ് ജെസ്യൂട്ട് സംഘത്തിന്റേതുൾപ്പെടെ നിരവധി യൂറോപ്യൻ പര്യവേക്ഷണങ്ങൾ ചെസാപീക്കെ ഉൾക്കടൽ മേഖലയിൽ നടന്നിരുന്നു. 1583-ൽ ഇംഗ്ലണ്ടിലെ എലിസബത്ത് 1 രാജ്ഞി, സ്പാനിഷ് ഫ്ലോറിഡയ്ക്കു വടക്കായി ഒരു കോളനി രൂപപ്പെടുത്തുവാൻ‌ വാൾട്ടർ റാലെയ്ഗിനെ അധികാരപ്പെടുത്തിയിരുന്നു. 1584-ൽ റാലെയ്ഗ് വടക്കേ അമേരിക്കയിലെ അറ്റ്ലാന്റിക് തീരത്തേക്ക് ഒരു പര്യവേക്ഷണം നടത്തിയിരുന്നു. ഒരുപക്ഷേ രാജ്ഞിയുടെ "വിർജിൻ ക്വീൻ" എന്ന പദവിയെ ഉദ്ദേശിച്ച് "വിർജീനിയ" എന്ന പേര് റലെയ്കോ അല്ലെങ്കിൽ എലിസബത്ത് രാജ്ഞി തന്നെയോ നിർദ്ദേശിച്ചിട്ടുണ്ടാകാം. മറ്റൊരു വീക്ഷണത്തിൽ തദ്ദേശീയ വാക്യമായ  "വിങ്ങാൻഡക്കോവ" യോ അല്ലെങ്കിൽ "വിൻഗിനാ" എന്ന പദമോ ആയിരിക്കാം വിർജീനിയ എന്ന പേരിനു നിദാനം. തുടക്കത്തിൽ തെക്കൻ കരോലിനയിൽ നിന്നുതുടങ്ങി മെയിൻ വരെയും, കൂടുതലായി ബർമുഡ ദ്വീപുകൾ വരെയുള്ള മുഴുവൻ തീര മേഖലകളെയും ഈ പേരു പ്രതിനിധീകരിച്ചിരുന്നു. പിൽക്കാലത്ത് രാജകീയ ചാർട്ടറുകൾ കോളനി അതിർത്തികൾ പരിഷ്കരിച്ചു.  ചാർട്ടർ ഓഫ്1606 എന്ന പ്രമാണ പ്രകാരം ലണ്ടൻ കമ്പനി സംയോജിപ്പിക്കപ്പെട്ട് ഒരു കൂട്ടുടമ സ്ഥാപനമായി മാറുകയും അതിന് ഈ മേഖലയിലെ ഭൂമിയിന്മേലുള്ള അവകാശം സ്ഥാപിച്ചുകിട്ടുകയും ചെയ്തു. ഈ കമ്പനി "ന്യൂ വേൾഡ്" എന്നറിയപ്പെട്ട ജയിംസ്ടൌണിൽ ജയിംസ് ഒന്നാമൻ രാജാവിന്റെ പേരിൽ ആദ്യ സ്ഥിര ഇംഗ്ലീഷ് കുടിയേറ്റകേന്ദ്രത്തിനു മുതലിറക്കി. 1607 മേയ് മാസത്തിൽ ക്രിസ്റ്റഫർ ന്യൂപോർട്ടാണ് ഇത് സ്ഥാപിച്ചത്. 1619-ൽ ‘ഹൗസ് ഓഫ് ബർഗെസെസ്’ എന്ന പേരിൽ തെരഞ്ഞെടുക്കപ്പെട്ട നിയമസഭയോടെ കോളനി അധികാരികൾ കൂടുതൽ നിയന്ത്രണം ഏറ്റെടുത്തു. 1624-ൽ ലണ്ടൻ കമ്പനിയുടെ പാപ്പരത്വം മൂലം, ഈ കുടിയേറ്റ കേന്ദ്രം ഒരു ഇംഗ്ലീഷ് ക്രൌൺ കോളനിയായി രാജാവിന്റെ പരമാധികാരത്തിൽ ഏറ്റെടുക്കപ്പെട്ടു.
 
കോളനിയിലെ ജീവിതം ദുരിതവും അപകടകരവുമായിരുന്നു, 1609-ലെ പട്ടിണിക്കാലത്തും 1622-ലെ ഇന്ത്യൻ കൂട്ടക്കൊല ഉൾപ്പെടെയുള്ള ആംഗ്ലോ-പോവ്ഹാട്ടൻ യുദ്ധങ്ങളിലും നിരവധിയാളുകൾ മരണമടയുകയും ഇത് നിരവധി ഗോത്രങ്ങളോടുള്ള കോളനിവാസികളുടെ നിഷേധാത്മകമായ കാഴ്ചപ്പാട് വളരാനിടയാക്കുകയും ചെയ്തു. 1624 ഓടെ 6,000 പേരുണ്ടായിരുന്ന ആദ്യകാല കുടിയേറ്റക്കാരിലെ 3,400 പേർ മാത്രമേ കാലത്തെ അതിജീവിച്ചുള്ളൂ. എന്നിരുന്നാലും പുകയിലയ്ക്കുള്ള യൂറോപ്യൻ ആവശ്യം കൂടുതൽ കുടിയേറ്റക്കാരേയും ജോലിക്കാരേയും ഈ മേഖലയിലേയ്ക്കെത്തിച്ചു. ഹെഡ്റൈറ്റ് സിസ്റ്റം (കുടിയേറ്റക്കാർക്ക് നിയമപരമായി ഭൂമിയിൽ അവകാശം കൊടുക്കുന്ന ഒരു നിയമം) വഴി തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനും വെർജീനിയയിലേക്ക് എത്തിച്ച ഓരോ കൂലിത്തൊഴിലാളികൾക്കും ഭൂമി നൽകിക്കൊണ്ട് തൊഴിലാളി ക്ഷാമം പരിഹരിക്കാനും ശ്രമിച്ചു. 1619 ൽ ആഫ്രിക്കൻ തൊഴിലാളികളെ ആദ്യം ജയിംസ്ടൌണിൽ ഇറക്കുമതി ചെയ്തത് കൂലിത്തൊഴിൽ വ്യവസ്ഥയിലായിരുന്നു. ഒരു ആഫ്രിക്കൻ അടിമത്ത സമ്പ്രദായത്തിലേയ്ക്കു  വിർജീനിയയെ മാറ്റുവാനുള്ള ചാലകശക്തിയായ മാറിയത്, 1640 ൽ ജോൺ പഞ്ച് എന്ന ആഫ്രിക്കകാരന്റെ മേരിലാന്റിലേയ്ക്ക് ഓടിപ്പോകാനുള്ള ശ്രമവും തുടർന്നുണ്ടായി നിയമപരമായ കേസിൽ അയാൾ  ആജീവനാന്ത അടിമത്തത്തിന് വിധേയനാകുകയും ചെയ്തതാണ്. ആന്റണി ജോൺസൺ എന്ന സ്വതന്ത്ര നീഗ്രോയുടെ കീഴിൽ ജോലി ചെയ്തിരുന്നയാളായിരുന്നു ജോൺ സീസർ.  1661-ലും 1662-ലും വിർജീനിയയിലെ അടിമത്തത്തിന്റെ ചട്ടങ്ങൾ ആദ്യം പ്രത്യക്ഷപ്പെട്ടു. ഒരു നിയമം അനുസരിച്ച് അടിമത്തം മാതാവിന്റെ പിന്തുടർച്ചാ പ്രകാരം സ്വമേധയായിത്തീർന്നു.
 
തൊഴിലാളിയും ഭരണവർഗവും തമ്മിലുള്ള ഭൂമിശാസ്ത്രപരമായ വ്യത്യാസങ്ങളും സംഘർഷങ്ങളും 1676-ലെ ബക്കോൺ കലാപത്തിലേക്ക് നയിച്ചു. ഇക്കാലത്ത് മുൻ കൂലിത്തൊഴിലാളികൾ ജനസംഖ്യയുടെ 80 ശതമാനമായിരുന്നു. കൂടുതലായും കോളനിയുടെ അതിർത്തി പ്രദേശങ്ങളിൽനിന്നുള്ള റിബലുകൾ പ്രാദേശിക ഗോത്രവർഗത്തോടുള്ള അനുരഞ്ജനനയത്തെ എതിർക്കുന്നവരായിരുന്നു. കലാപത്തിന്റെ ഫലങ്ങളിലൊന്ന്  മിഡിൽ പ്ലാന്റേഷനിൽവച്ച് ഒപ്പുവച്ച ട്രീറ്റി ഓഫ് 1677 എന്ന കരാറായിരുന്നു.  ഇതിൽ ഒപ്പുവെക്കുന്ന ഗോത്രസമൂഹ രാഷ്ട്രങ്ങളുടെ ഭൂമിയെ ബലപ്രയോഗത്തിലൂടെയും കരാറിലൂടെയും കൈവശം വയ്ക്കുന്നതിനുള്ള ഒരു ഉത്തമ മാതൃകയായിരുന്നു ഈ ഈ കരാർ.  1693 ൽ ദി കോളേജ് ഓഫ് വില്ല്യം & മേരിയുടെ സ്ഥാപനത്തിനും മിഡിൽ പ്ലാന്റേഷൻ സാക്ഷിയാകുകയും 1699 ൽ ഇതു കോളനിയുടെ  തലസ്ഥാനമാക്കിയതോടെ വില്യംസ്ബർഗ് എന്നു പുനർനാമകരണം നടത്തുകയുമുണ്ടായി. 1747 ൽ ഒരു കൂട്ടം വിർജീനിയൻ ഊഹക്കച്ചവടക്കാർ അപ്പലേച്ചിയൻ മലനിരകളുടെ പടിഞ്ഞാറു ഭാഗത്തുള്ള ഒഹിയോ കണ്ട്രി മേഖലയിൽ ഒരു കുടിയേറ്റ കേന്ദ്രവും വ്യാപാരവും ആരംഭിക്കുന്നതിന്  ബ്രിട്ടീഷ് രാജ പിന്തുണയോടെ ഒഹായോ കമ്പനി രൂപീകരിച്ചു. ഫ്രാൻസ് അവരുടെ ന്യൂ ഫ്രാൻസ് കോളനിയുടെ ഭാഗമായിക്കരുതുന്ന ഈ പ്രദേശത്തേയ്ക്കുള്ള ബ്രിട്ടന്റെ വരവ് ഭീഷണിയായിക്കാണുകയും ഏഴുവർഷ യുദ്ധത്തിന്റെ (1756 - 1763) ഭാഗമായ ഫ്രഞ്ച് ആന്റ് ഇന്ത്യൻ യുദ്ധത്തിനു കാരണമാകുകയും ചെയ്തു.  വിർജീനിയ റെജിമെന്റ് എന്നു വിളിക്കപ്പെട്ട വിവിധ ബ്രിട്ടീഷ് കോളനികളിൽ നിന്നുള്ള ഒരു സായുധ സംഘത്തിനു നേതൃത്വം കൊടുത്തത് അന്നത്തെ ലെഫ്റ്റനന്റ് കേണൽ ജോർജ് വാഷിങ്ടണായിരുന്നു.
 
== മറ്റ് ലിങ്കുകൾ ==
"https://ml.wikipedia.org/wiki/വിർജീനിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്