"വിർജീനിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Prettyurl|Virginia}}{{Infobox U.S. state|Fullname=കോമൺവെൽത്ത് ഓഫ് വിർജീനിയ|Flag=Flag of Virginia.svg|Name=Virginia|FlagAlt=Navy blue flag with the circular Seal of Virginia centered on it.|Seal=Seal of Virginia.svg|SealAlt=A circular seal with the words "Virginia" on the top and "Sic Semper Tyrannis" on the bottom. In the center, a woman wearing a blue toga and Athenian helmet stands on the chest of dead man wearing a purple breastplate and skirt. The woman holds a spear and sheathed sword. The man holds a broken chain while his crown lies away from the figures. Orange leaves encircle the seal.|Flaglink=[[Flag of Virginia|Flag]]|Seallink=[[Seal of Virginia|Seal]]|Nickname="Old Dominion", "Mother of Presidents and the Mother of Statesmen"|Motto={{nowrap|{{lang|la|[[Sic semper tyrannis]]}}}}<br />{{nowrap|(English: Thus Always to Tyrants)}}<ref name=factpack/>|Map=Virginia in United States.svg|MapAlt=Virginia is located on the Atlantic coast along the line that divides the northern and southern halves of the United States. It runs mostly east to west. It includes a small peninsula across a bay which is discontinuous with the rest of the state.|OfficialLang=English|Languages=English 85.87%,<br />Spanish 6.41%<br />Other 7.72%|Demonym=Virginian|LargestCity=[[Virginia Beach, Virginia|Virginia Beach]]|Capital=[[Richmond, Virginia|Richmond]]|LargestMetro=[[Washington metropolitan area]]|AreaRank=35th|TotalAreaUS=42,774.2|TotalArea=110,785.67|WidthUS=200|Width=320|LengthUS=430|Length=690|PCWater=7.4|Latitude=36°&nbsp;32′&nbsp;N to 39°&nbsp;28′&nbsp;N|Longitude=75°&nbsp;15′&nbsp;W to 83°&nbsp;41′&nbsp;W|PopRank=12th|2010Pop=8,411,808 (2016 est.)<ref name=PopHousingEst>{{cite web|url=https://www.census.gov/programs-surveys/popest.html|title=Population and Housing Unit Estimates |date=June 22, 2017 |accessdate=June 22, 2017|publisher=[[U.S. Census Bureau]]}}</ref>|MedianHouseholdIncome=$61,486<ref>{{cite web|url=http://kff.org/other/state-indicator/median-annual-income/?currentTimeframe=0|work=The Henry J. Kaiser Family Foundation|title=Median Annual Household Income|accessdate=December 9, 2016}}</ref>|2000DensityUS=206.7|2000Density=79.8|DensityRank=14th|IncomeRank=14th|HighestPoint=[[Mount Rogers]]<ref name=USGS>{{cite web|url=http://egsc.usgs.gov/isb/pubs/booklets/elvadist/elvadist.html |title=Elevations and Distances in the United States |publisher=[[United States Geological Survey]] |year=2001 |accessdate=October 24, 2011 |deadurl=yes |archiveurl=https://web.archive.org/web/20111102003514/http://egsc.usgs.gov/isb/pubs/booklets/elvadist/elvadist.html |archivedate=November 2, 2011 |df= }}</ref><ref name=NAVD88>Elevation adjusted to [[North American Vertical Datum of 1988]].</ref>|HighestElevUS=5,729|HighestElev=1746|MeanElevUS=950|MeanElev=290|LowestPoint=[[Atlantic Ocean]]<ref name=USGS/>|LowestElev=0|LowestElevUS=0|Former=Colony of Virginia|AdmittanceDate=June 25, 1788|AdmittanceOrder=10th|Governor=[[Ralph Northam]] ([[Democratic Party (United States)|D]])|Lieutenant Governor=[[Justin Fairfax]] ([[Democratic Party (United States)|D]])|Legislature=[[Virginia General Assembly|General Assembly]]|Upperhouse=[[Senate of Virginia|Senate]]|Lowerhouse=[[Virginia House of Delegates|House of Delegates]]|Senators=[[Mark Warner]] ([[Democratic Party (United States)|D]])<br />[[Tim Kaine]] ([[Democratic Party (United States)|D]])|Representative=7 Republicans,<br />4 Democrats|TimeZone=[[Eastern Time Zone (North America)|Eastern]]: [[Coordinated Universal Time|UTC]] [[Eastern Time Zone|−5]]/[[Eastern Daylight Time|−4]]|ISOCode=US-VA|PostalAbbreviation=VA|TradAbbreviation=Va.|Website=www.virginia.gov|LargestCounty=[[Fairfax County, Virginia|Fairfax County]]|ElectoralVotes=13|SecededDate=April 17, 1861|ReadmittanceDate=January 26, 1870}}'''വിർജീനിയ ({{IPAc-en|v|ɚ|ˈ|dʒ|ɪ|n|i|ə|audio=en-us-Virginia.ogg}}''' (ഔദ്യോഗികമായി കോമൺവെൽത്ത് ഓഫ് വിർജീനിയ) [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളുടെ]] തെക്കുകിഴക്കൻ<ref>{{cite web|url=https://www.nationalgeographic.org/maps/united-states-regions/|title=United States Regions|last=Society|first=National Geographic|date=January 3, 2012|publisher=}}</ref> മേഖലയിലും മദ്ധ്യഅറ്റ്ലാന്റിക്<ref>{{cite web|url=https://www.bls.gov/regions/mid-atlantic/|title=Mid-Atlantic Home : Mid–Atlantic Information Office : U.S. Bureau of Labor Statistics|website=www.bls.gov}}</ref> മേഖലയിലുമായി, [[അറ്റ്‌ലാന്റിക് മഹാസമുദ്രം|അറ്റ്ലാന്റിക്]] തീരത്തിനും [[അപ്പലേച്ചിയൻ പർവ്വതനിരകൾ|അപ്പലേച്ചിയൻ പർവ്വതനിര]]<nowiki/>കൾക്കിടയിലായി സ്ഥിതിചെയ്യുന്ന ഒരു സംസ്ഥാനമാണ്.
 
[[ബ്രിട്ടൻ|ബ്രിട്ടന്റെ]] കോണനിവത്കരണത്തിനിരയായ ആദ്യ പ്രദേശമാണിത്‌. വടക്കേ അമേരിക്കൻ വൻകരയിൽ അധീനത്തിലാക്കപ്പെട്ട ആദ്യ ഇംഗ്ലീഷ് കൊളോണിയൽ പ്രദേശമെന്ന ഈപദവി<ref name="encolddominion">{{cite web|url=http://www.encyclopediavirginia.org/Old_Dominion|title=Old Dominion|publisher=Encyclopedia Virginia}}</ref> കാരണമായി വിർജീനിയ “ഓൾഡ് ഡോമിനിയൻ” എന്ന അപരനാമത്തിൽ വിളിക്കപ്പെടുന്നതു കൂടാതെ, എട്ട് യു.എസ്. പ്രസിഡന്റുമാരെ തെരഞ്ഞെടുത്തയച്ച സംസ്ഥാനമെന്ന നിലയിൽ “മദർ ഓഫ് പ്രസിഡന്റ്സ്” എന്നും വിളിക്കപ്പെടുന്നു. കോമൺവെൽത്തിന്റെ ഭൂമിശാസ്ത്രവും കാലാവസ്ഥയും രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്നത് [[ബ്ലൂ റിഡ്ജ് മലനിരകൾ|ബ്ലൂ റിഡ്ജ് മലനിരകളുടേയും]] [[ചെസാപീക്ക് ഉൾക്കടൽ|ചെസാപീക്ക് ഉൾക്കടലിന്റേയും]] സ്വാധീനത്തെ അടിസ്ഥാനമാക്കിയാണ്. ഇത് അനേകം സസ്യജന്തുജാലങ്ങൾക്കുമുള്ള ആവസാ വ്യവസ്ഥ പ്രദാന ചെയ്യുന്നു. കോമൺവെൽത്തിന്റെ തലസ്ഥാനം [[റിച്ച്മണ്ട്, വിർജീനിയ|റിച്ചമണ്ടും]] ഏറ്റവും ജനസംഖ്യയുള്ള നഗരം [[വിർജീനിയ ബീച്ച്|വിർജീന ബീച്ചും]] ഏറ്റവും ജനസാന്ദ്രമായ രാഷ്ട്രീയ ഉപവിഭാഗം [[ഫെയർഫാക്സ് കൌണ്ടി]]<nowiki/>യുമാണ്. 2017 ലെ കണക്കുകൂട്ടലുകൾ പ്രകാരം കോമൺവെൽത്തിലെ ആകെ ജനസംഖ്യ 8.4 മില്യണിലധികമാണ്.
 
 
വരി 8:
 
വിർജീനിയ ജനറൽ അസംബ്ളി പുതിയ ലോകത്തിലെ ഏറ്റവും പഴയതും തുടർച്ചയായി നിലനിന്നുപോരുന്നതുമായ നിയമനിർമാണ സഭയാണ്.
 
വിർജീനിയ സംസ്ഥാനത്തിന്റെ ആകെ വിസ്തീർണ്ണം 42,774.2 ചതുരശ്ര മൈൽ (110,784.7 ചതുരശ്ര കിലോമീറ്റർ) ആണ്.  ഇത് 3,180.13 ചതുരശ്ര മൈൽ (8,236.5 ചതുരശ്ര കിലോമീറ്റർ) ജലഭാഗം ഉൾപ്പെടെയാണ്.  പ്രതല വിസ്തീർണ്ണത്തിൽ ഇത് അമേരിക്കൻ ഐക്യനാടുകളിലെ  35 ആമത്തെ വലിയ സംസ്ഥാനമാണ്. വിർജിനിയ സംസ്ഥാനത്തിന്റ വടക്ക് , കിഴക്കു് ദിക്കുകളിൽ മേരിലാന്റ്, വാഷിംഗ്ടൺ ടി.സി. എന്നിവയാണ് അതിരുകളായിട്ടുള്ളത്. കിഴക്കുഭാഗത്ത് അറ്റ്ലാന്റിക് മഹാസമുദ്രവും വടക്കൻ കരോലിന സംസ്ഥാനം തെക്കുഭാഗത്തായും ടെന്നസി തെക്കുപടിഞ്ഞാറായും പടിഞ്ഞാറ് കെന്റുക്കി, വടക്കും, പടിഞ്ഞാറും വശങ്ങളിൽ പടിഞ്ഞാറൻ വിർജീനിയയുമാണ് അതിരുകൾ.  മേരിലാൻഡും വാഷിങ്ടൺ, ഡി.സി.യുമായുള്ള ഈ സംസ്ഥാനത്തിന്റെ അതിരുകൾ പൊട്ടോമാക്  നദിയുടെ തെക്കൻ തീരംവരെ നീളുന്നു.  തെക്കൻ അതിർത്തി 36 ° 30 ' വടക്കൻ ദിശയിലേയ്ക്കു സമാന്തരമായി എന്ന് നിർവചിക്കപ്പെട്ടിട്ടുണ്ടെങ്കിലും, സർവേയിലെ  പിഴവുകൾ മൂന്നു ആർക്ക്മിനിട്ടുകളുടെ വ്യതിയാനങ്ങൾക്ക് ഇടയാക്കിയിരുന്നു. ടെന്നസിയുമായുള്ള അതിർത്തിത്തർക്കം യു.എസ് സുപ്രീംകോടതിയിൽ എത്തുന്നതുവരെ 1893 വരെ നീണ്ടുനിന്നിരുന്നു.
 
== ഭൂഗർഭശാസ്‌ത്രവും ഭൂപ്രകൃതിയും  ==
വെർജീനിയയുടെ കിഴക്കൻ തീരത്തുള്ള രണ്ട് കൌണ്ടികളുൾക്കൊള്ളുന്ന ഉപദ്വീപിൽ നിന്നും കോമൺവെൽത്തിന്റെ തുടർഭാഗങ്ങളെ ചെസാപീക്ക് ഉൾക്കടൽ വേർതിരിക്കുന്നു. സുസ്ഖ്വെഹന്ന, ജയിംസ് നദികളുടെ മുങ്ങിപ്പോയ നദീതടങ്ങളിൽ നിന്നുമാണ് ഉൾക്കടൽ രൂപവൽക്കരിക്കപ്പെട്ടത്. വിർജീനിയ സംസ്ഥാനത്തെ പൊട്ടോമാക്, റാപ്പഹാന്നോക്ക്, യോർക്ക്, ജയിംസ് എന്നിങ്ങനെ പല നദികളും ചെസാപീക്ക ഉൾക്കടലിലേയ്ക്ക് ഒഴുകുന്നു. ഇവ ഉൾക്കടലിൽ മൂന്ന് ഉപദ്വീപുകളെ സൃഷ്ടിക്കുന്നു.
 
ടൈഡ്‍വാട്ടർ എന്നറിയപ്പെടുന്നത്, അറ്റ്ലാന്റിക് തീരത്തിനും ഫാൾലൈനിനും ഇടയിലുള്ള ഒരു തീരദേശ സമതലമാണ്. കിഴക്കൻ തീരത്തോടൊപ്പം ചെസാപീക്ക് ഉൾക്കടലിന്റെ പ്രധാന അഴിമുഖങ്ങളും ഇതിൽ ഉൾപ്പെടുന്നു. പീഡ്മോണ്ട് എന്നത് മെസോസോയിക് കാലഘട്ടത്തിൽ രൂപംകൊണ്ടതും  മലനിരകളുടെ കിഴക്കായി രൂപം കൊണ്ടിരിക്കുന്ന അവസാദ ശിലകളും ആഗ്നേയ ശിലകളും ആധാരമാക്കിയുള്ള സമതലത്തിലേയ്ക്കുള്ള ചെറുചെരിവുകളുടെ ഒരു പരമ്പരയാണ്. കനത്ത തോതിലുള്ള കളിമൺ ഭൂമിക്ക് പേരുകേട്ട ഈ പ്രദേശത്തിൽ ചാർലോട്ട് വില്ലെയ്ക്കു ചുറ്റുപാടുമുള്ള തെക്കുപടിഞ്ഞാറൻ മലനിരകളും ഉൾപ്പെടുന്നു. അപ്പലേച്ചിയൻ മലനിരകളുടെ ഒരു ഭൂപ്രകൃതിശാസ്‌ത്രപരമായ പ്രവിശ്യയായ ബ്ലൂ റിഡ്ജ് മലനിരകളിലെ 5,729 അടി (1,746 മീറ്റർ) ഉയരമുള്ള മൌണ്ട് റോജേർസ് ആണ് സംസ്ഥാനത്തെ ഉയരം കൂടിയ ബിന്ദു.  പർവ്വത ശിഖരവും താഴ്‍വര പ്രദേശവും മലനിരകളടുടെ പടിഞ്ഞാറു ഭാഗത്തായി സ്ഥിതിചെയ്യുന്നതു ഗ്രേറ്റ് അപ്പലേച്ചിയൻ താഴ്‍വര ഉൾപ്പെടുന്നതുമാണ്.  ഈ പ്രദേശം കാർബണേറ്റ് കല്ലുകൾ അടിസ്ഥാനമാക്കിയുള്ളതും മസ്സാനുട്ടൻ‌ മലയും ഉൾപ്പെട്ടതുമാണ്.  കുംബർലാൻഡ് പീഠഭൂമി, കുംബർലാൻഡ് മലനിരകൾ എന്നിവ  അല്ലെഘെനി പീഠഭൂമിയ്ക്ക് തെക്കായി വിർജീനിയയുടെ തെക്കുപടിഞ്ഞാറൻ മൂലക്കായി സ്ഥിതിചെയ്യുന്നു. ഈ മേഖലയിൽ, നദികൾ വടക്കുപടിഞ്ഞാറൻ ദിശയിലേയ്ക്കൊഴുകി ഒഹിയോ തടത്തിലേയ്ക്കു നയിക്കുന്ന ശാഖോപശാഖകളായുള്ളതുമായ ഒരു ഡ്രയിനേജ് സിസ്റ്റം രൂപംകൊള്ളുന്നു.
 
വിർജീനിയ സീസ്മിക് സോൺ ക്രമാനുഗത ഭൂചലനചരിത്രമില്ലാത്ത ഒരു പ്രദേശമാണ്. വടക്കൻ അമേരിക്കൻ പ്ലേറ്റിനു വക്കിൽനിന്നു വിർജീനിയ വിദൂരത്തു സ്ഥിതി ചെയ്യുന്നതു കാരണം അപൂർവ്വമായേ 4.5 ന് മുകളി‍ൽ തീവ്രതയുള്ള ഭൂകമ്പമുണ്ടാകാറുള്ളൂ. ഏറ്റവും വലുത് ബ്ലാക്ക്സ്ബർഗിനു സമീപം റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ 1897 ലെ ഭൂകമ്പമായിരുന്നു.  ഏതാണ്ട് 5.9 രേഖപ്പെടുത്തിയത് 1897 ലാണ്. മദ്ധ്യ വെർജീനിയയിലെ മിനറലിനു സമീപം 5.8 തീവ്രത രേഖപ്പെടുത്തിയ ഒരു ഭൂചലനം 2011 ആഗസ്ത് 23 നുണ്ടായി. ടൊറോന്റോ, അറ്റ്ലാന്റ, ഫ്ളോറിഡ എന്നിവിടങ്ങളിൽ അതിന്റ അലയൊലികൾ അനുഭവപ്പെട്ടിരുന്നു.
 
വിർജീനിയയിലെ മൂന്നു പർവ്വതമേഖലകളിൽ മെസോസോയിക് ബേസിനു സമീപത്തുള്ള 45 വ്യത്യസ്ത കൽക്കരിപ്പാടങ്ങളിലായി കൽക്കരി  ഖനികൾ പ്രവർത്തിക്കുന്നു. സ്ലേറ്റ്, ക്യാനൈറ്റ്, മണൽ, ചരൽ തുടങ്ങി   62 ദശലക്ഷം ടൺ ഇന്ധനേതര പ്രകൃതിവിഭവങ്ങളും 2012 ൽ വിർജീനിയയിൽനിന്നു ഖനനം ചെയ്തെടുത്തിരുന്നു. സംസ്ഥാനത്ത് കാർബണേറ്റ് പാറകളുള്ള ഏകദേശം  4,000 ഗുഹകളുണ്ട്. ഇതിൽ പത്തെണ്ണം വിനോദസഞ്ചാരത്തിനായി തുറന്നിട്ടിരിക്കുന്നു. 35 ദശലക്ഷം വർഷങ്ങൾക്ക് മുൻപ്  ഇന്ന് കിഴക്കൻ വിർജീനിയ എന്നറിയപ്പെടുന്ന പ്രദേശത്ത് ഒരു ഉൽക്കാ പതനമുണ്ടാവുകയും തത്ഫലമായുണ്ടായ ഒരു ഗർത്തം മേഖലയുടെ ആഴ്ന്നുപോകൽ, ഭൂകമ്പങ്ങൾ എന്നിവയെക്കുറിച്ച് വിശദീകരിക്കാനുതകുന്നതാണ്.
 
== കാലാവസ്ഥ ==
വിർജീനിയയിലെ ഈർപ്പമുള്ള ഉപോഷ്ണമേഖലാ കാലാവസ്ഥയാണുള്ളത്. ഇതു കൂടുതൽ തെക്കോട്ടും കിഴക്കോട്ടും പോകുന്തോറും കൂടുതൽ ചൂടുള്ളതും ഈർപ്പമുള്ളതുമാകുന്നു. കാലികമായ തീവ്രത ജനുവരിയിൽ ശരാശരി 26 °F (-3 ° C) വരെയും, ജൂലൈയിൽ ശരാശരി 86 °F (30 °C) വരെയുമായി വ്യത്യാസപ്പെട്ടിരിക്കുന്നു. സംസ്ഥാനത്തിന്റെ കിഴക്കും തെക്കുകിഴക്കൻ തീരപ്രദേശങ്ങളിലും അറ്റ്ലാന്റിക് മഹാസമുദ്രം ശക്തമായ സ്വാധീനം ചെലുത്തുന്നു. ഗൾഫ് സ്ട്രീം സമുദ്രജലപ്രവാഹത്തിന്റെ സ്വാധീനഫലമായി തീരദേശ കാലാവസ്ഥ ചുഴലിക്കാറ്റുകൾക്ക് വിധേയമാണ്, കൂടുതൽ സ്പഷ്ടമായി അവ ഏറ്റവും കൂടുതൽ ചെസാപേക്ക് ഉൾക്കടലിന്റെ മുഖഭാഗത്താണ്. അറ്റ്ലാന്റിക് മഹാസമുദ്രത്തിനു പാർശ്വസ്ഥമായിട്ടാണ് ഇതിന്റെ സ്ഥാനമെങ്കിൽപ്പോലും തീരപ്രദേശങ്ങളിലെ കാലാവസ്ഥയിൽ ഒരു സാരവത്തായ ഭൂഖണ്ഡപരമായ സ്വാധീനം വേനലും ശൈത്യവും തമ്മിലുള്ള വളരെ വലിയ താപനില വ്യത്യാസങ്ങളോടെ ഇവിടെ കാണപ്പെടുന്നുണ്ട്.  അതുപോലെതന്നെ അപ്പലേച്ചിയൻ, ബ്ലൂ റിഡ്ജ് മലനിരകളും  നദികളുടെയും അരുവികളുടേയും സങ്കീർണ്ണ രൂപക്രമവും സംസ്ഥാനത്തിന്റെ കാലാവസ്ഥയെ സ്വാധീനിക്കുന്ന മറ്റു ഘടകങ്ങളാണ്.
 
വിർജീനിയയിൽ വാർഷികമായി ശരാശരി 35-45 ദിവസങ്ങളിൽ അശനിവർഷമുണ്ടാകുന്നു. ഇത് പ്രത്യേകിച്ച് സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിലാണു സംഭവിക്കാറുള്ളത്. ഇവിടുത്തെ വാർഷിക നീർവിഴ്ച്ച 42.7 (108 സെന്റീമീറ്റർ) ഇഞ്ചാണ്. ശൈത്യകാലത്ത് പർവതനിരകളിലേക്ക് കുമിഞ്ഞുകൂടുന്ന തണുത്ത വായുമണ്ഡലം 1996 ലെ ഹിമവാതം പോലെയോ 2009-2010ൽ ശൈത്യക്കൊടുങ്കാറ്റുപോലെയോ സാരമായ മഞ്ഞുവീഴ്ച്ചക്കിടയാക്കുന്നു. ഈ ഘടകങ്ങളുടെ പാരസ്പര്യവും സംസ്ഥാനത്തിന്റെ ഭൂപ്രകൃതിയും ഒത്തുചേർന്ന് തെക്കുപടിഞ്ഞാറൻ ദിശയിലുള്ള ഷെനാൻഡോവാ താഴ്‍വര, തീരദേശ സമതലങ്ങൾ എന്നിവയിൽ വ്യത്യസ്തമായ മൈക്രോക്ലൈമറ്റ് (ചുറ്റുമുള്ള പ്രദേശത്തിന്റെ കാലാവസ്ഥയിൽ നിന്നും വ്യത്യസ്തമായി പ്രത്യേകിച്ചു ചെറിയ പ്രദേശത്തെ നിയന്ത്രിത കാലാവസ്ഥ) സൃഷ്ടിക്കുന്നു. വിർജീനിയയിൽ വാർഷികമായി ഏഴ് ചുഴലിക്കൊടുങ്കാറ്റുകളുണ്ടാകാറുണ്ട്. ഇവയിലധികവും ഫുജിറ്റ സ്കെയിൽ  F2 അല്ലെങ്കിൽ അതിൽ കുറവ് തീവ്രത കാണിക്കുന്നു.
 
സമീപ വർഷങ്ങളിൽ വാഷിംഗ്ടൺ ഡി.സിയുടെ വടക്കൻ വെർജീനിയയിലേക്കുള്ള തെക്കൻ നഗരപ്രാന്തങ്ങളുടെ വികാസം, കൂടുതൽ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ പ്രാഥമികമായി സോളാർ വികിരണം വർദ്ധിപ്പിക്കാൻ കാരണമായിത്തീരുന്ന ഒരു അർബൻ ഹീറ്റ് ഐലന്റ് പ്രതിഭാസം സൃഷ്ടിക്കുന്നു. അമേരിക്കൻ ലംഗ് അസോസിയേഷന്റെ 2011 റിപ്പോർട്ട് പ്രകാരം 11 കൌണ്ടികളിലെ വായുവിന്റെ നിലവാരം മോശമാണെന്നാണ്. ഇതിൽ ഫയർഫാക്സ് കൗണ്ടി അതിലെ ഓട്ടോമോബൈൽ മലിനീകരകണത്താൽ സംസ്ഥാനത്തെ ഏറ്റവും കൂടുതൽ മലിനീകരണമുള്ളതായാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കൽക്കരി ഇന്ധനമായുള്ള പവർപ്ലാന്റുകൾ കാരണമായി പർവതനിരകളിൽ പുകമഞ്ഞിന്റെ ആധിക്യം കണ്ടുവരുന്നു.
 
== ആവാസ വ്യവസ്ഥ ==
സംസ്ഥാനത്തിന്റെ 65 ശതമാനം ഭാഗങ്ങൾ വനമേഖലയാണ്. സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ പ്രാഥമികമായി ഇലപൊഴിയുംകാടുകൾ, വിശാല പത്ര വൃക്ഷങ്ങൾ എന്നിവയും മദ്ധ്യഭാഗങ്ങളിലും കിഴക്കൻ ഭാഗങ്ങളിലും നിത്യഹരിത വനങ്ങളും കൊണിഫർ മരങ്ങൾക്കുമാണു പ്രാമുഖ്യമുള്ളത്. താഴ്ന്ന ഉയരത്തിൽ കുറഞ്ഞ പൊതുവേ അളവിലാണെങ്കിലും ഉയരമുള്ള ബ്ലൂ റിഡ്ജ് മേഖലയിൽ ഓക്ക്, ഹിക്കറി എന്നിവയോടൊപ്പം ഇടകലർന്ന്  ഈർപ്പത്തെ ഇഷ്ടപ്പെടുന്ന ഹെംലോക്കുകളും (കാരറ്റ് കുടുംബത്തിൽപ്പെട്ട ഒരിനം അതീവ വിഷമുള്ള സസ്യം) പൂപ്പലുകളും ഇടതൂർന്ന് വളരുന്നു. എന്നിരുന്നാലും, 1990 കളുടെ ആരംഭത്തിൽ, ഓക്ക് വനങ്ങളുടെ ഒരു വലിയ ഭാഗം ജിപ്സി മോത്തുകളുടെ ആക്രമണത്താൽ നശിച്ചിരുന്നു.  താഴ്ന്ന തലത്തിലെ ടൈഡ്‍വാട്ടർ, പിഡമോണ്ട് നിലങ്ങളിൽ മഞ്ഞപ്പൈനുകൾക്കാണ് പ്രാമുഖ്യം. ഗ്രേറ്റ് ഡിസ്മൽ, നോട്ട്വോയ് ചതുപ്പുകൾ എന്നിവയിൽ ബാൾഡ് സൈപ്രസുകളടങ്ങിയ ആർദ്ര വനങ്ങളാണ്. സാധാരണയായി കാണപ്പെടുന്ന വൃക്ഷ ലതാദികളിൽ റെഡ് ബേ, വാക്സ് മിർട്ടിൽ, ഡ്വാർഫ് പൽമെറ്റോ, തുലിപ് പോപ്ലാർ, മൌണ്ടൻ ലോറൽ, മിൽക് വീഡ്, ഡെയിസികൾ, പലതരം പന്നൽച്ചെടികൾ എന്നിവ ഉൾപ്പെടുന്നു. അറ്റ്ലാന്റിക് തീരത്തുടനീളവും പടിഞ്ഞാറൻ മലനിരകളിലുമാണ് ഘോരവനങ്ങൾ കൂടുതലായി കാണപ്പെടുന്ന പ്രദേശങ്ങൾ. ഇവിടെയാണ് വടക്കേ അമേരിക്കയിലെ  ത്രില്ലിയം കാട്ടുപൂക്കളുടെ എറ്റവും വലിയ ശേഖരം കാണപ്പെടുന്നത്. അറ്റ്ലാന്റിക് തീരപ്രദേശങ്ങളിൽ പൊതുവേ തെക്കേ അറ്റ്ലാന്റിക് പൈൻ വനങ്ങളുമായി ബന്ധമുള്ള സസ്യജാലങ്ങളും നിമ്ന്ന തെക്കുകിഴക്കൻ തീരസമതല  കടൽ സസ്യങ്ങളുമാണുള്ളത്. രണ്ടാമത്തേതു പ്രധാനമായും വിർജീനിയയുടെ മദ്ധ്യഭാഗത്തും കിഴക്കൻ ഭാഗത്തുമായി കാണപ്പെടുന്നു.
 
സസ്തനങ്ങളിൽ വൈറ്റ് ടെയിൽഡ് മാൻ, കറുത്ത കരടി, ബീവർ, ബോബ്ക്യാറ്റ്, കയോട്ടി, റാക്കൂൺ, സ്കങ്ക്, ഗ്രൌണ്ട്ഹോഗ്, വിർജീനിയ ഓപോസ്സം, ചാരക്കുറുക്കൻ, ചുവന്ന കുറുക്കൻ, കിഴക്കൻ പരുത്തിവാലൻ മുയൽ എന്നിവ ഉൾപ്പെടുന്നു. മറ്റ് സസ്തനികളിൽ: ന്യൂട്രിയ, കുറുനരിയണ്ണാൻ, ചാര അണ്ണാൻ, പറക്കും അണ്ണാൻ, ചിപ്പ്മങ്ക് (ചെറുതരം അണ്ണാൻ), തവിട്ടു വവ്വാൽ, വീസൽ എന്നിവ ഉൾപ്പെടുന്നു. പക്ഷികളിൽ സംസ്ഥാന പക്ഷിയായ കാർഡിനൽ,  ബാർഡ് മൂങ്ങകൾ, കരോലിന ചിക്കഡീസ്, ചുവന്ന വാലൻ പ്രാപ്പിടിയൻ, മീൻകൊത്തിപ്പക്ഷികൾ, തവിട്ട് പെലിക്കനുകൾ, കാടകൾ, കടൽക്കാക്കകൾ, വെള്ളത്തലയൻ കടൽപ്പരുന്ത്, കാട്ടു ടർക്കികൾ എന്നിവയാണ്. പൈലീറ്റഡ് മരംകൊത്തി, ചുവന്ന വയറൻ മരംകൊത്തി എന്നിവയുടേയും സ്വദേശമാണ് വിർജീനിയ. 1990-കളുടെ മധ്യത്തോടെ ദേശാടന പരുന്തുകൾ ഷെനാൻഡോവാ ദേശീയ ഉദ്യാനത്തിലേക്ക് പുനരവതരിപ്പിക്കപ്പെട്ടു. 210 ഇനം ശുദ്ധജല മൽസ്യങ്ങളിൽ ചിലതാണ് വാലെയേ, ബ്രൂക്ക് ട്രൗട്ട്, റോനോക് ബാസ്, ബ്ലൂ കാറ്റ്ഫിഷ് എന്നിവ. നീല ഞണ്ടുകൾ, നത്തക്ക, മുത്തുച്ചിപ്പി, റോക്ക്ഫിഷ് (സ്ട്രൈപ്ഡ് ബാസ് എന്നും അറിയപ്പെടുന്നു) എന്നിവയുൾപ്പെടെ പലതരം ജീവജാലങ്ങൾക്ക് ചെസാപീക്ക് ഉൾക്കടൽ ആതിഥ്യമരുളുന്നു.
 
വെർജീനിയയിൽ ഗ്രേറ്റ് ഫാൾസ് ഉദ്യാനം, അപ്പലേച്ചിയൻ ട്രെയിൽ  എന്നിങ്ങനെ ആകെ 30 ദേശീയോദ്യാന സർവീസ് യൂണിറ്റുകളും ഷെനാൻഡോവ എന്ന ഒരു ദേശീയോദ്യാനവുമാണുള്ളത്. 1935 ൽ രൂപകൽപ്പന ചെയ്യപ്പെട്ട ഷെനാൻഡോവായിൽ മനോഹരമായ പ്രകൃതി ദൃശ്യങ്ങളുള്ള സ്കൈലൈൻ ഡ്രൈവും ഉൾക്കൊള്ളുന്നു. ദേശീയോദ്യാനത്തിന്റെ ഏകദേശം 40 ശതമാനത്തോളം ഭാഗം (79,579 ഏക്കർ അഥവാ 322.04 ചതുരശ്ര കിലോമീറ്റർ)  നാഷണൽ വൈൽഡേർനസ് പ്രിസർവ്വേഷൻ സിസ്റ്റത്തിനു കീഴിൽ വന്യതാ മേഖലയായി കണക്കാക്കപ്പെട്ടിരിക്കുന്നു. ഇതു കൂടാതെ, 34 വെർജീനിയ സംസ്ഥാന പാർക്കുകളും 17 സംസ്ഥാന വനങ്ങളും കൺസർവേഷൻ ആന്റ് റിക്രിയേഷൻ ഡിപ്പാർട്ട്മെന്റ്, വനം വകുപ്പ് എന്നിവയുടെ കീഴിൽ പ്രവർത്തിക്കുന്നു. ചെസാപേക്ക് ഉൾക്കടൽ ഒരു ദേശീയോദ്യാനമല്ലായെങ്കിലും  ഉൾക്കടലിന്റേയും അതിന്റെ നീർത്തടത്തിന്റേയും പുനരുദ്ധാരണത്തിനായുള്ള ചേസാപീക്കെ ബേ പ്രോഗ്രാമിലുൾപ്പുടത്തി സംസ്ഥാന, ഫെഡറൽ സർക്കാരുകൾ സംയുക്തമായി സംരക്ഷിക്കപ്പെടുന്നുണ്ട്.
 
== മറ്റ് ലിങ്കുകൾ ==
"https://ml.wikipedia.org/wiki/വിർജീനിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്