"ആരോഗ്യത്തിലെ ലിംഗ അസമത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

PIKA
(ചെ.) 2A01:CB1C:1A9:D900:E875:DD20:50FC:979 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് 1997kB സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 1:
[[പ്രമാണം:PikachuMass-Community_Health_Teaching.png|പകരം=JPG|ലഘുചിത്രം|300x300ബിന്ദു|മാസമുറക്കാലത്ത് സ്ത്രീകൾ വായുസഞ്ചാരമില്ലാത്ത ചെറു കുടിലുകളിൽ താമസിക്കുന്ന രീതി അവസാനിപ്പിക്കാനുള്ള സമൂഹ ബോധവൽക്കരണ പരിപാടി. പലപ്പോഴും സ്ത്രീകൾ കന്നുകാലികളോടൊപ്പം പോലും താമസിക്കേണ്ടി വരാറുണ്ട്. ചൗപ്പടി എന്നറിയപ്പെടുന്ന ഈ ആചാരം മൂലം സ്ത്രീകളുടെ ആരോഗ്യം പലതരത്തിൽ ബാധിക്കപ്പെടുന്നു.-നേപ്പാളിലെ അച്ഛം ജില്ലയിൽ നിന്ന് ]]
1948ലെ ലോക ഹെൽത്ത് അസംബ്ലിയുടെ നിർവചനപ്രകാരം രോഗ,വൈകല്യരാഹിത്യമുള്ള അവസ്ഥ മാത്രമല്ല, സമ്പൂർണ്ണ ശാരീരിക, മാനസിക, സാമൂഹ്യ സുസ്ഥിതി (well being) കൂടി ആണു ആരോഗ്യം. <ref name="Constitution of the World Health Organization - Basic Documents, Forty-fifth edition">{{cite report|author=World Health Organization|title=Constitution of the World Health Organization - Basic Documents, Forty-fifth edition|year=2006|url=http://www.who.int/governance/eb/who_constitution_en.pdf|accessdate=7 Apr 2013}}</ref> 2012 ലെ ലോക വികസന റിപ്പോർട്ട് കണ്ടെത്തിയത് പ്രകാരം ഒരു വ്യക്തി സമൂഹത്തിൽ അർഹതപ്പെട്ട സ്ഥാനത്ത് എത്തുന്നതിനെ സ്വാധീനിക്കുന്ന പ്രധാനപ്പെട്ട രണ്ട് ഘടകങ്ങളിൽ ഒന്നാണ് ആരോഗ്യം. വിദ്യാഭ്യാസം തൊഴിൽ പങ്കാളിത്തം തുടങ്ങിയ മേഖലകളിൽ ലിംഗനീതി ഉറപ്പുവരുത്തുന്നതിൽ മുന്നേറാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും ആരോഗ്യപരമായ അസമത്വം സ്ത്രീകൾക്കും പുരുഷന്മാർക്കും ട്രാൻസ് ജെന്ഡറുകൾക്കും ഇടയിൽ ഇന്നും നിലനിൽക്കുന്നു. പുരുഷനും സ്ത്രീയും ലൈംഗിക ന്യൂനപക്ഷങ്ങളും ആരോഗ്യ കാര്യങ്ങളിൽ അസമത്വം അനുഭവിക്കുന്നുണ്ടെങ്കിലും, സ്ത്രീകളും പെൺകുട്ടികളും ട്രാൻസ് ജെൻഡറുകളുമാണ് ഭൂരിഭാഗം ആരോഗ്യപരമായ അസമത്വങ്ങളുടെയും ഇര. സാംസ്കാരികവും ആചാരപരവുമായ കാരണങ്ങൾ കൊണ്ട് സ്ത്രീകളും ലൈംഗിക ന്യൂനപക്ഷങ്ങളും അപമാനകരമായ പെരുമാറ്റത്തിനും പീഡനത്തിനും ഇരയാകാൻ സാദ്ധ്യത കൂടുതലാണ്. ഇത് മൂലം രോഗവും അകാലത്തിലുള്ള മരണവും സ്ത്രീകളിലും ട്രാൻസ് ജെൻഡറുകളിലും സാധാരണമാണ്. വിദ്യാഭ്യാസം, കൂലി കിട്ടുന്ന തൊഴിൽ തുടങ്ങി മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ തേടുന്നതിന് സഹായിക്കുന്ന അവസരങ്ങൾ നേടുന്ന കാര്യത്തിലും സ്ത്രീകളും ട്രാൻസ് ജെൻഡറുകളും വിവേചനം അനുഭവിക്കുന്നു. പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട MPH (Master of Public Health) പോലെയുള്ള കോഴ്സുകളിൽ ലിംഗ അസമത്വവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ (Gender Issues) പറ്റി ആഴത്തിൽ പഠിപ്പിക്കുന്നുണ്ട്.
{{Feminism sidebar |expanded=Waves}}
"https://ml.wikipedia.org/wiki/ആരോഗ്യത്തിലെ_ലിംഗ_അസമത്വം" എന്ന താളിൽനിന്ന് ശേഖരിച്ചത്