"ഗ്രാൻഡ് ഹയാത്ത് ഗോവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
ഇന്ത്യൻ സംസ്ഥാനമായ [[ഗോവ|ഗോവയിലെ]] ബംബോലിം ബേയിൽ സ്ഥിതിചെയ്യുന്ന പഞ്ചനക്ഷത്ര ആഡംബര ഹോട്ടലാണ് '''ഗ്രാൻഡ് ഹയാത്ത് ഗോവ'''. 1990-ൽ രൂപകൽപന ചെയ്ത ഈ ഹോട്ടലിൻറെ നിർമ്മാണം ആരംഭിച്ചത് 1995-ൽ ഡൈനാമിക്സ് ഗ്രൂപ്പാണ്, അതിനു ശേഷം ഡിബി ഗ്രൂപ്പ് ഉണ്ടാക്കി. രാജ്യത്തുടനീളം റിയൽ എസ്റ്റേറ്റ് രംഗത്തുണ്ടായ മാന്ദ്യത്തെ തുടർന്നു ഹോട്ടലിൻറെ നിർമ്മാണ പ്രവർത്തികൾ കുറച്ചു കാലത്തേക്ക് നിറുത്തിവച്ചിരുന്നു. 2005 അവസാനത്തോടെ ഹോട്ടലിൻറെ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു. 2009 ഡിസംബർ 22-നു ഡിബി ഹോസ്പിറ്റാലിറ്റി ഗ്രൂപ്പ് ഹയാത്ത് ഇന്റർനാഷണൽ ഗ്രൂപ്പുമായി ചേർന്നു ഇന്ത്യയിൽ 5 ഹയാത്ത് ഹോട്ടലുകൾക്കുള്ള ധാരണയിൽ ഒപ്പുവച്ചു.<ref>{{cite web|url=http://www.bloomberg.com/research/stocks/private/snapshot.asp?privcapid=51554886 |title=Company Overview of DB Hospitality Pvt., Ltd. |publisher=bloomberg.com |date= |accessdate=27 February 2016}}</ref>
5500 മില്യൺ ഇന്ത്യൻ രൂപയ്ക്ക് നോർത്ത് ഗോവയിലെ ബംബോലിമിൽ 28 ഏക്കർ സ്ഥലത്താണ് ഹോട്ടൽ സ്ഥിതിചെയ്യുന്നത്. ഗോവയിലെ രണ്ടാമത്തെ ഹയാത്ത് ഹോട്ടലായ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ 312 മുറികളാണ് ഉള്ളത്.
വിസ്തീർണ്ണത്തിൻറെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനവും ജനസംഖ്യയുടെ കാര്യത്തിൽ ഇന്ത്യയിലേ ഏറ്റവും ചെറിയ നാലാമത്തെ സംസ്ഥാനവുമാണ് ഗോവ. ഇന്ത്യയുടെ പടിഞ്ഞാറൻ തീരപ്രദേശത്തെ കൊങ്കൺ മേഖലയിലാണ് ഈ സംസ്ഥാനം സ്ഥിതി ചെയ്യുന്നത്. മഹാരാഷ്ട്ര, കർണ്ണാടക എന്നിവയാണ് അയൽ സംസ്ഥാനങ്ങൾ. ബീച്ച് ടൂറിസത്തിൽ ലോകത്തിൽ തന്നെ മികച്ച കേന്ദ്രങ്ങളിലൊന്നാണ് ഗോവ. വിനോദ സഞ്ചാര മേഖലയിൽ നിന്നും ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ വിദേശ നാണയം നേടിത്തരുന്നത് ഈ കൊച്ചു സംസ്ഥാനമാണ്.
|