"സർവ്വരാജ്യസഖ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  2 വർഷം മുമ്പ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
സർവ്വരാജ്യസഖ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം ജനറൽ അസംബ്ലി ആയിരുന്നു. സർവ്വരാജ്യസഖ്യത്തിലെ എല്ലാ അംഗങ്ങളും ജനറൽ അസംബ്ലിയിലെയും അംഗങ്ങൾ ആയിരുന്നു. ഒരു അംഗരാജ്യത്തിന് ജനറൽ അസംബ്ലിയിൽ മൂന്ന് പ്രതിനിധികൾ വീതം ഉണ്ടായിരുന്നു. വർഷത്തിലൊരിക്കൽ ജനീവയിൽ ഈ അസംബ്ലി സമ്മേളിച്ചിരുന്നു.
=== കൗൺസിൽ ===
സർവ്വരാജ്യസഖ്യത്തിന്റെ പ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടിരുന്നത് കൗൺസിൽ ആയിരുന്നു. ഇത് ഒരു ചെറിയ സമിതി ആയിരുന്നു. ഇതിൽ സ്ഥിരാംഗങ്ങളും താൽക്കാലിക അംഗങ്ങളും ഉണ്ടായിരുന്നു. അമേരിക്ക, ബ്രിട്ടൺ, ഫ്രാൻസ്, ഇറ്റലി, ജപ്പാൻ എന്നിവയായിരുന്നു ആദ്യത്തെ സ്ഥിരാംഗങ്ങൾ. പിന്നീട് റഷ്യയെയും ജർമനിയെയും കൂടി സ്ഥിരാംഗങ്ങളാക്കി. സ്ഥിരാംഗങ്ങൾക്ക് വീറ്റോ അധികാരം ഉണ്ടായിരുന്നു.
 
=== സെക്രട്ടേറിയറ്റ് ===
സർവ്വരാജ്യസഖ്യത്തിന്റെ ദൈനദിന ഭരണകാര്യങ്ങൾ നിർവ്വഹിച്ചിരുന്നത് സെക്രട്ടറിയേറ്റ് ആയിരുന്നു. സെക്രട്ടറി ജനറൽ ആയിരുന്നു സെക്രട്ടറിയേറ്റിന്റെ തലവൻ.
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2897556" എന്ന താളിൽനിന്ന് ശേഖരിച്ചത്