"പ്രാചീന റോം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 8:
 
റോമൻ റിപ്പബ്ലിക്കിന്റെ അവസാനമായപ്പോളേക്കും റോം മെഡിറ്ററേനിയനും അതിനപ്പുറവും കീഴടക്കി കഴിഞ്ഞിരുന്നു. അത് അറ്റ്ലാന്റിക്കിന്റെ തീരങ്ങൾ തൊട്ട് അറേബ്യ വരെയും റൈൻ നടിയുടെ മുഖം മുതൽ ഉത്തരാഫ്രിക്കവരെയും പരന്നു കിടന്നു.റിപ്പബ്ലിക്കിന്റെ അന്ത്യത്തോടെ അഗസ്റ്റസ് സീസറിന്റെ നേതൃത്വത്തിൽ റോമൻ സാമ്രാജ്യം ജൻമം കൊണ്ടു. 92 ബിസിയിൽ പാർത്തിയ ആക്രമിച്ചതോടെ 721 വർഷങ്ങൾ നീണ്ടു നിന്ന റോമൻ-പേർഷ്യൻ യുദ്ധം ആരംഭിച്ചു. മനുഷ്യചരിത്രത്തിലെ തന്നെ ഏറ്റവും നീണ്ടുനിന്ന യുദ്ധമായി ഇത് മാറി. രണ്ടു സാമ്രാജ്യങ്ങളിലും ഈ യുദ്ധം ദൂരവ്യാപകമായ ഫലങ്ങൾ ഉളവാക്കി. ട്രാജന്റെ കീഴിൽ റോമാസാമ്ര്യാജ്യം അതിന്റെ ഏറ്റവും വലിപ്പത്തിലെത്തി. ഈ സമയത്ത് ജനാധിപത്യ മൂല്യങ്ങൾ കൈവിട്ടുതുടങ്ങിയ സാമ്രാജ്യം ആഭ്യന്തരയുദ്ധങ്ങളാൽ കലുഷിതമായി. പാൽമിറാൻ സാമ്രാജ്യം പോലെയുള്ള വേറിട്ടു വന്ന രാജ്യങ്ങൾ ചില സമയത്ത് റോമാ സാമ്രാജ്യം തന്നെ വിഭജിച്ചു.
 
അഞ്ചാം നൂറ്റാണ്ടോടുകൂടി ആഭ്യന്തരഅനിശ്ചിതത്വവും കുടിയേറ്റക്കാരുടെ ആക്രമണങ്ങളും മൂലം സാമ്രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗം തകർന്നു. അവിടെ സ്വതന്ത്രമായ കാടൻ ഭരണകൂടങ്ങൾ നിലവിൽ വന്നു. ഈ തകർച്ചയെ ചരിത്രകാരന്മാർ പ്രാചീന കാലത്തെ യൂറോപ്പിന്റെ ഇരുണ്ട കാലത്തിൽ നിന്ന് വേർതിരിക്കുന്ന നാഴികക്കല്ലായി കണക്കാക്കുന്നു. സാമ്രാജ്യത്തിന്റെ കിഴക്കൻ ഭാഗം ഇതിനെ അതിജീവിച്ച് ഇരുണ്ട കാലത്തും മധ്യകാലത്തും ശക്തമായി തന്നെ നിന്നു, 1453 എഡി യിൽ തകർന്നു വീഴുന്ന വരെ. ആധുനിക ചരിത്രകാരന്മാർ മധ്യകാലത്തെ സാമ്രാജ്യത്തെ ബൈസാന്റിയൻ സാമ്രാജ്യം എന്ന് വിളിക്കുന്നു. പ്രാചീന റോമാ നാഗരികതയും അത് വികസിച്ചുണ്ടായ രാഷ്ട്രത്തെയും വേർതിരിക്കാൻ ആണ് ഇങ്ങനെ ഉപയോഗിക്കുന്നത്.
"https://ml.wikipedia.org/wiki/പ്രാചീന_റോം" എന്ന താളിൽനിന്ന് ശേഖരിച്ചത്