"പ്രാചീന റോം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
 
ബിസി എട്ടാം നൂറ്റാണ്ടിൽ ഇറ്റാലിയൻ ഉപദ്വീപിൽ ഒരു ഇറ്റാലിയൻ അധിവേശപ്രദേശം ആയി തുടങ്ങി റോം പട്ടണത്തിലേക്കും അവിടെനിന്ന് റോമാ സാമ്രാജ്യത്തിലേക്കും ഈ നാഗരികത വളർന്ന് പന്തലിച്ചു. റോമാ സാമ്രാജ്യം പ്രാചീനലോകത്തെ ഏറ്റവും വലിയ സാമ്രാജ്യങ്ങളിൽ ഒന്നായിരുന്നു. റോം പട്ടണത്തിൽ നിന്ന് അന്നത്തെ ലോകജനസംഖ്യയുടെ ഇരുപത് ശതമാനത്തോളം ഭരിക്കപ്പെട്ടു. അഞ്ച് ദശലക്ഷം ചതുരശ്രമീറ്റർ വിസ്തൃതിയുണ്ടായിരുന്നു റോമാ സാമ്രാജ്യത്തിന്റെ ഔന്നത്യത്തിൽ അതിന്.
 
റോമാ സാമ്രാജ്യം അതിന്റെ നൂറ്റാണ്ടുകൾ നീണ്ട അസ്തിത്വത്തിൽ രാജവാഴ്ച്ച, ജനാധിപത്യം, സ്വേച്ഛാധിപത്യം മുതലായ പരിണാമങ്ങളിലൂടെ കടന്നുപോയി. പടയോട്ടങ്ങളിലൂടെയും കീഴടക്കലുകളിലൂടെയും അവർ മധ്യധരണ്യാഴി, പടിഞ്ഞാറൻ യൂറോപ്പ്, ഏഷ്യാമൈനർ, ഉത്തരാഫ്രിക്ക, യൂറോപ്പിന്റെ വടക്കൻ കിഴക്കൻ ഭാഗങ്ങളിൽ ചിലത് എന്നിവയെല്ലാം റോമാസാമ്രാജ്യത്തിൽ ചേർത്തു. പ്രാചീന റോം പ്രാചീന ഗ്രീക്ക് എന്നിവയെ ചേർത്ത് ഗ്രീക്കോ-റോമൻ ലോകം എന്ന് വിളിക്കുന്നു.
"https://ml.wikipedia.org/wiki/പ്രാചീന_റോം" എന്ന താളിൽനിന്ന് ശേഖരിച്ചത്