"കൗണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 991joseph എന്ന ഉപയോക്താവ് കൌണ്ടി എന്ന താൾ കൗണ്ടി എന്നാക്കി മാറ്റിയിരിക്കുന്നു
No edit summary
വരി 33:
 
{{Administrative divisions of the United States}}
[[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിൽ]] സംസ്ഥാനങ്ങളെ രാജ്യഭരണപരമായി അല്ലെങ്കിൽ ഭരണസൌകര്യാർത്ഥം വിഭജിച്ചിരിക്കുന്നതിന് വിളിക്കപ്പെടുന്ന പേരാണ് കൌണ്ടികൾ. രണ്ടു സംസ്ഥാനങ്ങളിലൊഴികെ മറ്റ് 48 യു.എസ്. സംസ്ഥാനങ്ങളിലും ഈ മണ്ഡലങ്ങളെ കൌണ്ടികൾ എന്നും [[ലുയീസിയാന|ലൂയിസിയാന]], [[അലാസ്ക|അലാസ്ക്]] എന്നീ സംസ്ഥാനങ്ങൽ യഥാക്രമം പാരീഷുകൾ, ബറോകൾ എന്നിങ്ങനെയുള്ള പേരുകളിലും അറിയപ്പെടുന്നു.  
 
കൌണ്ടികൾക്ക് മുനിസിപ്പാലിറ്റികൾ, സംയോജിപ്പിക്കപ്പെട്ടതും അല്ലാത്തതുമായ മേഖലകൾ എന്നിങ്ങനെ വീണ്ടും ഉപവിഭാഗങ്ങളുണ്ട്. ചില മുനിസിപ്പാലിറ്റികളുടെ ഭാഗങ്ങൾ പല കൌണ്ടികളിലായിരിക്കും സ്ഥിതി ചെയ്യുന്നത്. [[ന്യൂയോർക്ക് നഗരം|ന്യൂയോർക്ക് സിറ്റി]] പ്രത്യേകമായി 5 ബറോകളിലും വിവിധ കൌണ്ടികളിലുമായി സ്ഥിതി ചെയ്യുന്നു. കൌണ്ടികളുമായി തുലനം ചെയ്യാവുന്നതും കൌണ്ടികളല്ലാത്ത മേഖലകളെയും സ്റ്റാറ്റിസ്റ്റിക്കൾ മേഖലകളെയും യു.എസ്. ഫെഡറൽ ഗവൺമെൻറ് “കൌണ്ടി ഇക്വവലൻറ്” എന്ന പേരിട്ടു വിളിക്കുന്നു. ലൂയിസിയാന പാരീഷുകൾ, അലാസ്കയിലെ സംയോജിപ്പിക്കപ്പെട്ട ബറോകൾ, ഡിസ്ട്രിക്റ്റ് ആഫ്‍ കൊളമ്പിയ, വിർജീനിയയിലെ “സ്വതന്ത്ര സിറ്റികൾ”, മേരിലാൻറ്, മിസൌറി, നെവാഡ എന്നിവ ഭരണസൌകര്യാർത്ഥം കൌണ്ടികൾക്കു സമാനമായി കണക്കാക്കപ്പെടുന്നു. അലാസ്കയിലെ അസംഘടിതമായ ബറോകൾ 11 സെൻസസ് മേഖലകളായി തിരിച്ച് കൌണ്ടികൾക്കു സമമായി കണക്കാക്കുന്നു. 2013 വരെ ഐക്യനാടുകളിലാകമാനം 3,007 കൌണ്ടികളും 137 കൌണ്ടികൾക്കു തുല്ല്യവുമായ മണ്ഡലങ്ങളുണ്ട്. ഓരോ സംസ്ഥാനത്തും 3 മുതൽ (ഡിലാവെയർ) 254 ([[ടെക്സസ്|ടെക്സാസ്]]) വരെ കൌണ്ടികൾ അടങ്ങിയിരിക്കുന്നു.  റോഡ് ഐലൻറ്, കണക്ടിക്കട്ട് എന്നിവിടങ്ങളിലൊഴിരെ രാജ്യത്തെ എല്ലാ കൌണ്ടികളിലും പ്രധാന പ്രാദേശിക ഭരണ സംവിധാനങ്ങൾ നിലനിൽക്കുന്നു. റോഡ് ഐലൻറ്, കണക്ടിക്കട്ട് എന്നിവിടങ്ങളിൽ കൌണ്ടി സംവിധാനം ഒഴിവാക്കപ്പെട്ടിരിക്കുന്നു. കോമൺവെൽത്ത് ആഫ് മസാച്ച്യൂസെറ്റ്സ് ആകെയുള്ള 14 കൌണ്ടികളിൽ എട്ടെണ്ണത്തിൽ നിന്ന് പ്രാദേശിക ഭരണസംവിധാനങ്ങൽ നീക്കം ചെയ്തിരിക്കുന്നു.
 
കൌണ്ടികളിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ളത് 10,170,292 ജനങ്ങൾ അധിവസിക്കുന്ന ലോസ് ആഞ്ജലസ് കൌണ്ടിയാണ്. ഏറ്റവും കൂടുതൽ കരഭൂമി വിസ്തീർണ്ണമുള്ള കൌണ്ടി സാൻ ബെർനാർഡോ കൌണ്ടിയാണ്. തെക്കൻ കാലിഫോർണിയ വരെ ഇതിന് അതിരുണ്ട്.
"https://ml.wikipedia.org/wiki/കൗണ്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്