"ശ്രീകോവിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
ഹിന്ദു ആരാധനാലയത്തിലെ (ക്ഷേത്രം) പൂജാ വിഗ്രഹം (പ്രതിഷ്ഠ / മൂർത്തി) പ്രതിഷ്ടിച്ചിരിക്കുന്ന സ്ഥലമാണ് ശ്രീകോവിൽ അഥവാ ഗർഭഗൃഹം. ക്ഷേത്രത്തിന്റെ ഏറ്റവും പ്രധാന ഭാഗവും ഇതാണ്. കേരളാ-ദ്രാവിഢ വാസ്തുവിദ്യയിൽ പ്രധാനമായി മൂന്നു രൂപത്തിൽ ശ്രീകോവിൽ കാണാം. 1. വട്ടശ്രീകോവിൽ (വൃത്താകൃതി), 2. കുക്കുടാകൃതി (ചതുരാകൃതി), 3.ഗജപൃഷ്ഠാകൃതി (പുറകുവശം ആനയുടെ പുറകുവശം പോലെ). മഹാക്ഷേത്രങ്ങളിൽ ശ്രീകോവിലിനു ഉൾഭിത്തി കാണാറുണ്ട്. ഈ ഉൾഭിത്തിക്കും ശ്രീകോവിൽന്റെ പുറത്തെ ഭിത്തിക്കും ഇടയിലുള്ള ഭാഗത്തെ അന്തരാളം എന്നു പറയുന്നു. ഈ ഗർഭഗൃഹത്തിലാണ് ആരാധനാമൂർത്തിയുടെ വിഗ്രഹം പ്രതിഷ്ടിക്കുന്നത്.
 
[[വിശ്വകർമ്മജർ|വിശ്വകർമജരുടെ]] അക്ഷീണ പ്രവർത്തനഫലമായാണ് [[ഹിന്ദു മതം|ഹൈന്ദവ]] വാസ്തുവിദ്യ വികാസം പ്രാപിച്ചത്. [[ശ്രീകോവിൽ]] അഥവാ [[ഗർഭഗൃഹം]], പ്രദക്ഷിണപാത, നമസ്കാര മണ്ഡപം തുടങ്ങിയവയാണ് ഒരു ഹിന്ദു [[ക്ഷേത്രം (ആരാധനാലയം)|ക്ഷേത്രത്തിന്റെ]] പ്രധാന ഭാഗങ്ങൾ. ഇതിൽ ഗർഭഗൃഹം അഥവാ ശ്രീകോവിലിലാണ് ആരാധനാമൂർത്തിയുടെ വിഗ്രഹം പ്രതിഷ്ടിക്കുന്നത്. ശ്രീകോവിലിനുമുകളിലായ് ഗോപുരസമാനമായ് ഉയർന്നുനിൽക്കുന്ന ശിഖരങ്ങൾ ഹിന്ദുക്ഷേത്രങ്ങളുടെ പ്രത്യേകതയാണ് എന്നാൽ കേരളീയ ഹൈന്ദവ ക്ഷേത്ര വാസ്തുവിദ്യ ഈ ശൈലിയെ അനുഗമിക്കുന്നില്ല. ഭാരതീയ ഹൈന്ദവ ക്ഷേത്ര വാസ്തുവിദ്യയെ പ്രധാനമായും രണ്ട് ശാഖകളായ് തിർക്കാം. വടക്കേ ഇന്ത്യയിലെ നഗരശൈലിയും തെക്കേ ഇന്ത്യയിലെ ദ്രാവിഡശൈലിയും. ശിഖരങ്ങളുടെ ആകൃതിയിലാണ് ഈ രണ്ടു ശൈലികളും പ്രധാനമായും വ്യത്യാസപ്പെട്ടിരിക്കുന്നത്
 
ഗർഭഗൃഹം അഥവാ ശ്രീകോവിൽ
 
ക്ഷേത്രത്തിലെ പൂജാവിഗ്രഹം പ്രതിഷ്ടിച്ചിട്ടുള്ള സ്ഥലമാണ് ശ്രീകോവിൽ. ഹിന്ദു ക്ഷേത്രങ്ങളുടെ ഏറ്റവും പ്രധാന ഭാഗവും ശ്രീകോവിൽ തന്നെ. ഇംഗ്ലീഷിൽ ഇതിനെ {{en:Sanctum sanctorum}} (സാങ്ക്റ്റം സാങ്ക്റ്റോറം) എന്നാണ് വിശേഷിപ്പിക്കുന്നത്. കേരളത്തിലെ ചില മഹാക്ഷേത്രങ്ങളിൽ ഗർഭഗൃഹം എന്നത് പ്രതിഷ്ഠയെ കേന്ദ്രമാക്കിയുള്ള അറയെയാണ്. അതിനും ശ്രീകോവിലിന്റെ ഭിത്തിയുടെയും ഇടയിൽ ഉള്ള സ്ഥലം അന്തരാളം എന്നറിയപ്പെടുന്നു. ഇവിടെ ഉപദേവതകളെ പ്രതിഷ്ടിക്കാറുണ്ട്. സാധാരണയായി ശ്രീകോവിലെക്ക് ഭക്തജനങ്ങൾക്ക് പ്രവേശനമില്ല.
[[en:Sanctum sanctorum)]]
"https://ml.wikipedia.org/wiki/ശ്രീകോവിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്