"ഗൗതമബുദ്ധൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

17 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
==സാരാനാഥ്==
ഇന്ത്യയിലെ പ്രശസ്തമായ നാല് ബുദ്ധമതകേന്ദ്രങ്ങളിൽ ഒന്നാണ് സാരാനാഥ്. ഉത്തർപ്രദേശ് സംസ്ഥാനത്ത് വാരാണസിക്ക് സമീപത്തായാണ് സാരാനാഥ്. ഗൗതമബുദ്ധൻ തന്റെ ധർമപ്രചരണം ആരംഭിച്ച സ്ഥലമാണിത്. മഹാനായ അശോക രാജാവ്[[അശോകചക്രവർത്തി]] സ്തൂപങ്ങളും അശോകസ്തംഭവും സ്ഥാപിച്ച സ്ഥലമാണ് സാരാനാഥ്. ഇന്ത്യയുടെ ദേശീയ ചിഹ്നത്തിൽ നമുക്ക് നാലുസിംഹത്തലയോട് കൂടിയ ഈ അശകോസ്തംഭം കാണാം. 24 ആരക്കാലുകളോട് കൂടിയ ചക്രം ദേശീയപതാകയിലും ആലേഖനം ചെയ്തിരിക്കുന്നു<ref>http://malayalam.nativeplanet.com/sarnath/</ref>.
 
== അഷ്ടമാർഗ്ഗങ്ങൾ ==
ബുദ്ധമതത്തിന്റെ അടിസ്ഥാനം അഷ്ടമാർഗ്ഗങ്ങളിൽ അധിഷ്ഠിതമാണ്. ലോകം ദുഃഖമയമാണ്. തൃഷ്ണ, ദുർമോഹം, കാമം, സ്വാർത്ഥം എന്നിവയാണ് ദുഃഖകാരണങ്ങൾ. ഇവയിൽ നിന്നും മുക്തി നേടുന്നതിനുള്ളതാണ് അഷ്ടമാർഗ്ഗങ്ങൾ. സമ്യൿദൃഷ്ടി, സമ്യൿസങ്കൽപം, സമ്യൿവാക്ക്, സമ്യൿകാമം, സമ്യൿആജീവം, സമ്യൿവ്യായാമം, സമ്യൿസ്മൃതി, സമ്യൿസമാധി എന്നിവയാണിവ.<ref name="kosambi-1">പ്രാചീനഭാരതത്തിന്റെ സംസ്കാരവും നാഗരികതയും: ചരിത്രപരമായ രൂപരേഖ(ഡി.സി.ബുക്സ്, ഐ.സി.എച്ച്.ആർ., പുറം 142. 2003 ആഗസ്റ്റ്, ISBN 81-264-0666-6) ഡി.ഡി. കൊസാംബി</ref>
 
* സമ്യൿദൃഷ്ടി:- ദുഃഖകാരണങ്ങളായ തൃഷ്ണ, കാമം, സ്വാർത്ഥം എന്നിവയിൽ നിന്നും രക്ഷനേടുന്നതിനുള്ള ഉപാധിയായി അഷ്ടമാർഗ്ഗങ്ങളെ തിരിച്ചറിയുന്നതാണ് സമ്യൿദൃഷ്ടി.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2896505" എന്ന താളിൽനിന്ന് ശേഖരിച്ചത്