"യഹൂദമതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎മൈമോനിഡിസ്: അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
→‎മൈമോനിഡിസ്: അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 242:
===മൈമോനിഡിസ്===
{{Main|മൈമോനിഡിസ്}}
എ.ഡി. 1135-നും 1204-നും ഇടക്ക് ജീവിച്ചിരുന്ന പ്രഖ്യാത യഹൂദചിന്തകനും ഭിഷഗ്വരനും ആണ് [[മൈമോനിഡിസ്]] എന്നറിയപ്പെടുന്ന റാബൈ മോസസ് ബെൻ മൈമോൻ. യഹൂദർക്കിടയിൽ അദ്ദേഹം 'റാംബാം എന്ന ചുരുക്കപ്പേരിലാണ് കൂടുതലും അറിയപ്പെടുന്നത്. മുസ്ലിം ഭരണത്തിൻ കീഴിലിരുന്ന തെക്കൻ [[സ്പെയിൻ|സ്പെയിനിലെ]] കൊർദോവയിലാണ് മൈമോനിഡിസ് ജനിച്ചത്. അദ്ദേഹത്തിന്റെ മാതൃഭാഷ [[അറബി]] ആയിരുന്നു. 1148-ൽ മതസഹിഷ്ണുതയില്ലാത്ത അൽ മുവഹ്ഹിദുകൾ അധികാരത്തിലെത്തിയതോടെ മൈമോനിഡിസിനും കുടുംബത്തിനും '''കൊർദോവ''' വിട്ടുപോകേണ്ടി വന്നു. വർഷങ്ങളോളം പല നാടുകളിൽ ചുറ്റിത്തിരിഞ്ഞ അദ്ദേഹം 1166-ൽ [[ഈജിപ്ത്|ഈജിപ്തിൽ]], [[കെയ്റോ]]ക്ക് അടുത്തുള്ള‍ ഫസ്റ്റാറ്റ്ഫുസ്ത്വാത് എന്ന സ്ഥലത്ത് താമസമാക്കി. താമസിയാതെ, വൈദ്യശാസ്ത്രനിപുണനായിരുന്ന മൈമോനിഡിസ് ഈജിപ്തിലെ സുൽ‍ത്താന്റെ കൊട്ടാരം വൈദ്യനായി. തുടർന്ന്, വൈദ്യൻ, കൈറോയിലെ യഹൂദസമൂഹത്തിന്റെ നേതാവ്, ഗ്രന്ഥകാരൻ എന്നീ നിലകളിൽ തിരക്കൊഴിയാതെയുള്ള ജീവിതമാണ് അദ്ദേഹം നയിച്ചത്. <ref>കത്തോലിക്കാ വിജ്ഞാനകോശം - http://www.newadvent.org/cathen/09540b.htm</ref>
 
[[പ്രമാണം:Maimonides-2.jpg|thumb|right|200px|മൈമോനിഡിസ്]]
"https://ml.wikipedia.org/wiki/യഹൂദമതം" എന്ന താളിൽനിന്ന് ശേഖരിച്ചത്