"നാരെസ് കടലിടുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'File:Map_indicating_Nares_Strait.png|കണ്ണി=https://en.wikipedia.org/wiki/File:Map_indicating_Nares_Strait.png|...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
[[File:Map_indicating_Nares_Strait.png|കണ്ണി=https://en.wikipedia.org/wiki/File:Map_indicating_Nares_Strait.png|വലത്ത്‌|ലഘുചിത്രം|300x300ബിന്ദു|Nares Strait (boxed) is between Ellesmere Island and Greenland.{{legend|#ffff66|[[Nunavut]]}}{{legend|#ffffcc|[[Greenland]]}}{{legend|#ffccff|[[Northwest Territories]]}}]]
[[എല്ലെസ്മിയർ ദ്വീപ്|എല്ലെസ്മിയർ ദ്വീപിനും]] [[ഗ്രീൻലാൻഡ്|ഗ്രീൻലാന്റിനും]] ഇടക്കുള്ള ഒരു ജലപാതയാണ് '''നാരെസ് കടലിടുക്ക്'''. [[ബാഫിൻ ഉൾക്കടൽ|ബാഫിൻ ഉൾക്കടലിന്റെ]] വടക്കൻ ഭാഗമായ ഇവിടെ ഇത് [[ലിങ്കൺ കടൽ|ലിങ്കൺ കടലുമായി]] സന്ധിക്കുന്നു. ഈ കടലിടുക്കിന്റെ തെക്ക് മുതൽ വടക്കുവരെയുള്ള ഭാഗങ്ങളിൽ [[സ്മിത്ത് സൗണ്ട്]], [[കെയ്ൻ ബേസിൻ]], [[കെന്നഡി ചാനൽ]], [[ഹാൾ ബേസിൻ]], [[റോബ്സൺ ചാനൽ]] എന്നിവയും ഉൾപ്പെടുന്നു. 1962-64 കാലത്ത് ഏകദേശം 20 x 10 കിലോമീറ്റർ വ്യാസമുള്ള ഒരു ഭീമൻ ഹിമ ദ്വീപ് ലിങ്കൺ കടലിൽനിന്നു ദക്ഷിണഭാഗത്തേയ്ക്ക് നാരെസ്, [[ഡേവിസ് കടലിടുക്ക്|ഡേവിസ് കടലിടുക്കുകൾ]] വഴി [[അറ്റ്‌ലാന്റിക് മഹാസമുദ്രം|അറ്റ്ലാന്റിക് സമുദ്രം]] ലക്ഷ്യമാക്കി (ലാബ്രഡോർ കടൽ) നീങ്ങിയിരുന്നു.<ref>{{Cite journal|url=http://muenchow.cms.udel.edu/papers/Nares_JPO2005.pdf|title=An Observational Estimate of Volume and Freshwater Flux Leaving the Arctic Ocean Through Nares Strait|last1=Münchow|first1=Andreas|last2=Melling|first2=Humfrey|journal=Journal of Physical Oceanography|accessdate=2010-12-23|doi=10.1175/jpo2962.1|year=2006|volume=36|page=2026|last3=Falkner|first3=Kelly K|number=11}}.</ref>
 
നരേസ് കടലിടുക്കിന് വടക്കുഭാഗത്തുനിന്ന് ബ്യൂഫോർട്ട് ഗൈറിനാൽ ഉദ്ദീപനം ലഭിക്കുന്ന ഏതാണ്ട് സ്ഥിരമായ ഒരു സമുദ്രജലപ്രവാഹമുളളതിനാൽ തെക്കുനിന്നുള്ള കപ്പലുകൾക്ക് ഇവിടം മുറിച്ചുകടക്കൽ ബുദ്ധിമുട്ടേറിയതാണ്.
വരി 6:
ബ്രിട്ടീഷ് നാവിക ഉദ്യോഗസ്ഥനായിരുന്ന ജോർജ് സ്ട്രോംഗ് നാരെസിന്റെ ബഹുമാനാർത്ഥം നൽകപ്പെട്ട ഈ പേര് 1964 ൽ ഡാനിഷ്, കനേഡിയൻ സർക്കാരുകൾ അംഗീകരിച്ചിരുന്നു.
 
കടലിടുക്കും അയൽ ജലഭാഗങ്ങളും പൊതുവേ കപ്പലോട്ടത്തിന് ഭീഷണിയാണ്. ഓഗസ്റ്റ് മാസത്തിൽ, സാധാരണയായി ഐസ്ബ്രേക്കറുകൾ ഇതു വഴി സഞ്ചരിക്കാറുണ്ട്. 1948 നു മുൻപ് കെയ്ൻ ബേസിനു വടക്കോട്ട് 5 കപ്പലുകൾ മാത്രം വിജയകരമായി സഞ്ചരിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. 2009 ൽ ആർട്ടിക് സൺറൈസ് എന്ന കപ്പൽ നടത്തിയ സഞ്ചാരമാണ് ജൂൺ മാസത്തെ ആർട്ടിക്ക് സമുദ്രത്തിലേക്കുള്ള അറിയപ്പെടുന്ന ആദ്യ പ്രവേശനം.<ref>{{cite news|url=https://www.theguardian.com/environment/2009/sep/01/sermilik-fjord-greenland-global-warming|location=London|work=The Guardian|first=Patrick|last=Barkham|title=The Sermilik fjord in Greenland: a chilling view of a warming world|date=2009-09-01}}</ref>കടലിടുക്കിന്റെ പരിധിയിൽ സ്ഥിതിചെയ്യുന്ന ഒരു ചെറിയ ദ്വീപായ [[ഹാൻസ് ഐലന്റ്|ഹാൻസ് ഐലന്റിനുമേൽ]] [[ഡെന്മാർക്ക്|ഡെന്മാർക്കും]] (ഗ്രീൻലാന്റിന് വേണ്ടി), കാനഡയും ഒരുപോലെ അവകാശവാദമുന്നയിക്കുന്നു.
 
പതിമൂന്നാം നൂറ്റാണ്ടിന്റെ ആദ്യകാലത്തുതന്നെ തൂൾ ജനങ്ങൾ ആളുകൾ നരെസ് കടലിടുക്കിലെത്തിയിരുന്നു. അവിടെ അവർ [[വൈക്കിങ്|വൈക്കിംഗുകൾക്കൊപ്പം]] വേട്ടയാടൽ, കച്ചവടം തുടങ്ങിയ കൃത്യങ്ങളിൽ വ്യാപൃതരായിരുന്നു. റൂയിൽ ദ്വീപിൽ തൂൾ സംസ്കാരത്തിന്റെയും വൈക്കിംഗ് സാന്നിധ്യത്തിന്റെയും പുരാവസ്തു അവശിഷ്ടങ്ങൾ കാണാൻ സാധിക്കുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/നാരെസ്_കടലിടുക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്