"അതിശയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
(ചെ.) Thazhemon (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് 49.15.84.215 സൃഷ്ടിച്ചതാണ് റ്റാഗ്: റോൾബാക്ക് |
||
വരി 1:
{{pu|Athisayan}}
{{Infobox film
| name = അതിശയൻ
| image = Athisayan_malayalam.jpg
| caption = ചലച്ചിത്രത്തിന്റെ പോസ്റ്റർ
| alt =
| director = [[വിനയൻ]]
| producer = [[ഗോകുലം ഗോപാലൻ]]
| writer = [[വിനയൻ]]
| starring = മാസ്റ്റർ ദേവദാസ്<br/>[[കാവ്യ മാധവൻ]]<br/>[[ജയസൂര്യ]]<br/>[[ജാക്കി ഷ്രോഫ്]]
| music = [[അൽഫോൺസ് ജോസഫ്]]
| cinematography = രാജ രത്നം
| editing = ജി. മുരളി
| studio =
| distributor = ശ്രീ ഗോകുലം മൂവീസ്
| released = {{Film date|df=yes|2007|04|17}}
| runtime =
| country = {{IND}}
| language = [[മലയാളം]]
| budget =₹5 crore
| gross =₹22 crore
}}
[[വിനയൻ]] [[ചലച്ചിത്ര സംവിധായകൻ|സംവിധാനം]] ചെയ്ത് [[2007]]-ൽ പുറത്തിറങ്ങിയ ഒരു [[ശാസ്ത്രകഥ|ശാസ്ത്രസാങ്കല്പിക]] [[മലയാളചലച്ചിത്രം|മലയാള ചലച്ചിത്രമാണ്]] '''അതിശയൻ'''. [[2003]]-ൽ പുറത്തിറങ്ങിയ ''[[ഹൾക്ക് (ചിത്രകഥ)|ഹൽക്ക്]]'' എന്ന [[അമേരിക്ക]]ൻ ചലച്ചിത്രത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. പല [[ഹോളിവുഡ്]] ചലച്ചിത്രങ്ങളിലേതും പോലെ ഈ ചിത്രവും ഒരു അമാനുഷിക (സൂപ്പർ ഹീറോ) കഥാപാത്രത്തിന്റെ കഥയാണ് പറയുന്നത്.ചിത്രത്തിൽ [[മാസ്റ്റർ ദേവദാസ്]], [[ജാക്കി ഷ്രോഫ്]], [[ജയസൂര്യ]], [[കാവ്യ മാധവൻ]] എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.
[[ബോളിവുഡ്]] നടൻ [[ജാക്കി ഷ്രോഫ്]] അഭിനയിക്കുന്ന ആദ്യ [[മലയാളചലച്ചിത്രം|മലയാള ചലച്ചിത്രമാണ്]] ''അതിശയൻ''. [[2007]] [[ഏപ്രിൽ 17]]-ന് പ്രദർശനത്തിനെത്തിയ ചിത്രം സാമ്പത്തികം ആയി വൻ ലാഭം കൈവരിക്കുകയും'അതിശയൻ' എന്ന അമാനുഷിക കഥാപാത്രം ജനശ്രദ്ധ ലഭിക്കുകയും ചെയ്തു.<ref>{{cite web|url=http://www.nowrunning.com/movie/3013/malayalam/athisayan/1137/review.htm|title=Athisayan Review|date=16 April 2007|work=Nowrunning}}</ref><ref>{{cite web|url=http://www.metromatinee.com/movies/index.php?FilmID=42-Athisayan|title=Athisayan Malayalam Movie Profile, Trailers, Wallpapers, Photos, Cast & Crew, Story & Synopsis, Reviews - metromatinee.com|work=metromatinee.com}}</ref><ref>{{cite web|url=http://sify.com/movies/malayalam/review.php?id=14431181&ctid=5&cid=2428|title=Review : Athisayan|work=Sify}}</ref> ഈ ചിത്രം [[2009]]-ൽ ''നയാ ആജൂബാ'' എന്ന പേരിൽ [[ഹിന്ദി]]യിലും പ്രദർശനത്തിനെത്തിയിരുന്നു.<ref>{{cite web|url=http://vijsonfilms.com/films/naya_ajooma.htm |title=Archived copy |accessdate=2010-12-06 |deadurl=yes |archiveurl=https://web.archive.org/web/20110504121652/http://vijsonfilms.com/films/naya_ajooma.htm |archivedate=4 May 2011 |df=dmy }}</ref>
== കഥാസംഗ്രഹം ==
[[മനുഷ്യൻ|മനുഷ്യരെ]] അദൃശ്യരാക്കാനുള്ള വിദ്യ കണ്ടെത്തുന്നതിനായി പരീക്ഷണങ്ങൾ നടത്തുന്ന ഒരു [[ശാസ്ത്രജ്ഞർ|ശാസ്ത്രജ്ഞനാണ്]] ശേഖർ ([[ജാക്കി ഷ്രോഫ്]]). ഒരുദിവസം അയാൾ ഒരു [[മരുന്ന്]] കണ്ടുപിടിക്കുകയും ഒരു [[മുയൽ|മുയലിനെ]] അപ്രത്യക്ഷമാക്കുന്നതിൽ വിജയിക്കുകയും ചെയ്യുന്നു. പരീക്ഷണശാലയ്ക്കു സമീപം ഒളിച്ചിരുന്ന ദേവൻ (മാസ്റ്റർ ദേവദാസ്) എന്ന കുട്ടി ഈ പരീക്ഷണം കാണുവാനിടയായി. ഒരു അനാഥബാലനായ ദേവനെ വളർത്തുന്നത് മായ ([[കാവ്യ മാധവൻ]]) എന്ന [[ടെലിവിഷൻ]] അവതാരകയാണ്.
മന്ത്രിമാരടക്കമുള്ള ഏതാനും രാഷ്ട്രീയപ്രവർത്തകർ സർക്കാരിനെ വഞ്ചിച്ചുകൊണ്ട് നടത്തുന്ന അഴിമതികൾ പുറത്തുകൊണ്ടുവരാൻ മായ ശ്രമിക്കുന്നു. ഈ വിവരം അറിയുന്ന രാഷ്ട്രീയപ്രവർത്തകർ മായയെയും അവൾ വളർത്തുന്ന അനാഥക്കുഞ്ഞുങ്ങളെയും കൊല്ലാൻ ശ്രമിക്കുന്നു. ശാസ്ത്രജ്ഞൻ ശേഖർ കണ്ടെത്തിയ മരുന്ന് കുടിച്ചാൽ അപ്രത്യക്ഷനാകുമെന്ന മനസ്സിലാക്കിയിരുന്ന ദേവൻ അപ്രകാരം ചെയ്ത് അപ്രത്യക്ഷനാവുകയും എതിരാളികളെ നേരിടുകയും ചെയ്യുന്നു.
അദൃശ്യനായിരിക്കുന്ന അവസ്ഥയിൽ ഏതെങ്കിലും [[ലോഹം]] കൊണ്ട് പോറലേൽക്കുകയാണെങ്കിൽ ശരീരം പെട്ടെന്നു വളർന്ന് [[ഭീമാകാരത്വം|ഭീമാകാരമായി]]ത്തീരുമെന്ന് ദേവൻ അറിഞ്ഞിരുന്നില്ല. രാഷ്ട്രീയക്കാരുടെ ഗുണ്ടകളുമായുള്ള ഏറ്റുമുട്ടലിൽ ദേവന് [[തോക്ക്|തോക്കിൽ]] നിന്ന് [[വെടിയുണ്ട|വെടിയേൽക്കുകയും]] അവൻ ഒരു ഭീകരരൂപിയായി മാറുകയും ചെയ്യുന്നു. തുടർന്ന് തന്റെ അമാനുഷിക ശക്തിയുപയോഗിച്ച് അവൻ ശത്രുക്കളെയെല്ലാം വധിക്കുന്നു. ഇനിയൊരിക്കലും തനിക്കു പഴയ രൂപത്തിലേക്കു വരാൻ സാധിക്കില്ലെന്നു മനസ്സിലാക്കിയ ദേവൻ [[കടൽ|കടലിലേക്ക്]] മുങ്ങിത്താഴുന്നു. ''നീതിക്കുവേണ്ടി പോരാടാൻ ദേവൻ തിരിച്ചുവരും'' എന്ന കുറിപ്പോടെ ചിത്രം അവസാനിക്കുന്നു.
== അഭിനേതാക്കൾ ==
{{colbegin}}
* മാസ്റ്റർ ദേവദാസ് - ദേവൻ
* [[കാവ്യ മാധവൻ]] - മായ
* [[ജാക്കി ഷ്രോഫ്]] - ശാസ്ത്രജ്ഞൻ ശേഖർ
* [[കാർത്തിക മാത്യു]] - ജില്ലാ കളക്ടർ അനിത വില്യംസ്
* [[ജഗദീഷ്]] - കോശി
* [[ഹരിശ്രീ അശോകൻ]] - ദാമോദരൻ
* [[ദേവൻ (നടൻ)|ദേവൻ]] - കുവൈറ്റ് നാസർ
* [[തിലകൻ]] - ഫാദർ ചന്ദക്കാടൻ
* [[ജയസൂര്യ]] - റോയി
* രാമു - മന്ത്രി യൂനുസ് കുഞ്ഞ്
* [[രാജൻ പി. ദേവ്]] - റവന്യു മന്ത്രി ദിവാകരൻ
* [[മുകേഷ് (നടൻ)|മുകേഷ്]] - രാധാരമണൻ
* ബേബി നയൻതാര - കിങ്ങിണി
* [[ഭീമൻ രഘു]] - ഇൻസ്പെക്ടർ ഷൺമുഖൻ
* [[ഇന്ദ്രൻസ്]]
* [[ടി.പി. മാധവൻ]]
* [[നാരായണൻകുട്ടി]]
* [[ഗിന്നസ് പക്രു]]
* [[ടിനി ടോം]]
* സാദിഖ്
* [[മാള അരവിന്ദൻ]] - ജസ്റ്റിസ് രാമമൂർത്തി
* [[അഗസ്റ്റിൻ]]
* ലക്ഷ്മിപ്രിയ
{{colend}}
== ഗാനങ്ങൾ ==
{{Infobox album
| Name = അതിശയൻ
| Type = ഗാനങ്ങൾ
| Artist = [[അൽഫോൺസ് ജോസഫ്]]
| Cover =
| Released = 2007
| Recorded = സത്യം ഓഡിയോസ്
| Genre = വേൾഡ് മ്യൂസിക്
| Label = സത്യം ഓഡിയോസ്
| Producer = ശ്രീ ഗോകുലം മൂവീസ്
}}
[[വിനയൻ]], [[വയലാർ ശരത് ചന്ദ്ര വർമ്മ]] എന്നിവരുടെ വരികൾക്ക് [[അൽഫോൺസ് ജോസഫ്]] [[സംഗീതം]] നൽകിയ നാലു ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.
{| border="2" cellpadding="4" cellspacing="0" style="margin: 1em 1em 1em 0; background: #D7D7D5; border: 1px #aaa solid; border-collapse: collapse; font-size: 95%;"
|- bgcolor="#808080" align="center"
| '''നം.''' || '''ഗാനം''' || '''ആലാപനം'''
|-
| 1 || "ആലുവാമണപ്പുറത്തെ' || സിത്താര
|-
| 2 || "എന്നോമലേ" || [[വിനീത് ശ്രീനിവാസൻ]], [[റിമി ടോമി]]
|-
| 3 || "നീയെന്നോമൽ' || കാർത്തിക്
|-
| 4 || "അതിശയൻ" || [[വിധു പ്രതാപ്]], ബാലു
|}
== ചിത്രീകരണം ==
പ്രധാനമായും [[ആലുവ]], [[എറണാകുളം]] എന്നീ സ്ഥലങ്ങളിലാണ് ''അതശയന്റെ'' ചിത്രീകരണം നടന്നത്. ചിത്രത്തിൽ 2ഡി [[അനിമേഷൻ|ആനിമേഷനോടൊപ്പം]] വിഷ്വൽ എഫക്ട്സും സ്പെഷ്യൽ എഫക്ട്സും ഉപയോഗിച്ചിട്ടുണ്ട്.
== സ്വീകരണം ==
പ്രധാനമായും [[കുട്ടി]]കളെ ആകർഷിക്കുവാനായി 2007-ലെ വേനലവധിക്കാലത്ത് ചിത്രം പ്രദർശനെതിചു.പ്രതീക്ഷിചതിനെകാൾ ഇരട്ടി വിജയം നെദാൻ ചിത്രതിനു കഴിഞ്ഞു..ബൊക്സ് ഒഫ്ഫിസിൽ മികച വിജയവും ചിത്രം നെദി.
== അവലംബം ==
{{reflist}}
== പുറംകണ്ണികൾ ==
* {{IMDb title|0997033}}
[[വർഗ്ഗം:2007-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:ശാസ്ത്രസാങ്കല്പ്പിക ചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:ഹാസ്യ ചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:വിനയൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ]]
|