"ലോധി രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
വരി 36:
| today ={{flag|India}}<br />{{flag|Pakistan}}
}}
 
 
1451 മുതൽ 1526 വരെ [[ദില്ലി സുൽത്താനത്ത്]] ഭരിച്ചിരുന്ന [[അഫ്ഗാനികൾ|അഫ്ഗാൻ]] [[പഷ്തൂൺ]] രാജവംശമാമായിരിന്നു '''ലോധി രാജവംശം'''. 1451-ൽ അവസാനത്തെ [[സയ്യിദ് രാജവംശം|സയ്യിദ്]] സുൽത്താനായിരുന്ന [[അലാവുദ്ധീൻ ആലം ഷാ| അലാവുദ്ധീൻ ആലം ഷായുടെ]] കീഴടങ്ങലിനുശേഷം ദില്ലിയുടെ ഭരണം ഏറ്റെടുത്ത [[ബഹ്ലൂൽ ലോധി| ബഹ്ലൂൽ ലോധിയാണ്]] ലോധി രാജവംശം സ്ഥാപിച്ചത്.<ref>Stephen Peter Rosen, ''Societies and Military Power: India and Its Armies'', (Cornell University Press, 1996), 149.</ref>
Line 42 ⟶ 41:
==[[ബഹ്ലൂൽ ലോധി]]==
സയ്യിദ് ഭരണകാലത്ത് [[ദില്ലി സുൽത്താനത്ത്|ദില്ലി സുൽത്താനത്തിൽ]] [[പഞ്ചാബ്|പഞ്ചാബിലെ]] സർഹിന്ദ് പ്രവിശ്യയിലെ ഗവർണറായിരുന്ന മാലിക് സുൽത്താൻ ഷാ ലോധിയുടെ അനിന്തിരവൻ ആയിരിന്നു ബഹ്ലൂൽ ലോധി(ഭ.കാ.1451–89). സുൽത്താൻ ഷായുടെ മരണശേഷം സർഹിന്ദിലെ ഗവർണറായ ബഹ്ലൂൽ ലോധി അവിടെ ''അമീർ'' (സൈന്യാധിപൻ) ആയി ഉയർത്തപ്പെട്ടു. പഞ്ചാബിലെ ശക്ത്തനും ധൈര്യശാലിയുമായ ഭാരണാധികാരിയായിരിന്നു ബഹ്ലൂൽ ലോധി.<ref>[http://www.britannica.com/EBchecked/topic/345985/Lodi-dynasty#ref222519/ Lodi dynasty]</ref> അദ്ദേഹം വിവിധ പ്രവിശ്യകളിലെ കലാപങ്ങൾ അടിച്ചമർത്തുകയും ബന്ധുക്കളായ അഫ്ഘാൻ പ്രഭുക്കൾക്ക് ഭൂമിയുടെ അധികാരം നൽകി വ്യാപകമായ രാഷ്ട്രീയപിന്തുണ നേടുകയും ചെയ്തു. 1451-ൽ അവസാനത്തെ സയ്യിദ് സുൽത്താനായിരുന്ന അലാവുദ്ധീൻ ആലം ഷായുടെ കീഴടങ്ങലിനുശേഷം ബഹ്ലൂൽ ലോധി [[ദില്ലി സുൽത്താനത്ത്|ദില്ലി സുൽത്താനത്തിൻറെ]] ഭരണം ഏറ്റെടുക്കുകയും ലോധി രാജവംശം സ്ഥാപിക്കുകയും ചെയ്തു.<ref>Mahajan, V.D. (1991, reprint 2007). ''History of Medieval India'', Part I, New Delhi: S. Chand, ISBN 81-219-0364-5, p.244</ref>
==[[സിക്കന്തർ ലോധി]]==
1489 ൽ ബഹ്ലൂൽ ലോധിയുടെ മരണശേഷം ദില്ലിയുടെ ഭരണം ഏറ്റെടുക്കുകയും ''സിക്കന്തർ ഷാ'' എന്ന സ്ഥാനപ്പേര് സ്വീകരിക്കുകയും ചെയ്ത അദ്ദേഹത്തിൻറെ രണ്ടാമത്തെ പുത്രനായ നിസാം ഖാൻ ആണ് സിക്കന്തർ ലോധി (ഭ.കാ.1489–1517). 1504 ൽ '''[[ആഗ്ര]]''' നഗരം പണികഴിപ്പിച്ചതും തലസ്ഥാനം [[ഡൽഹി|ദില്ലിയിൽ]] നിന്നും ആഗ്രയിലേക്ക് മാറ്റിയതും [[സിക്കന്ദർ ലോധി|സിക്കന്തർ ലോധിയാണ്ലോധി]]<nowiki/>യാണ്. കമ്പോള നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സിക്കന്തർ കവി എന്ന നിലയിലും ശോഭിചിരിന്നു. ''ഗുൽരുക്'' എന്ന തൂലികാനാമത്തിലാണ് കവിതകൾ രചിച്ചിരുന്നത്. [[ബീഹാർ]] കീഴടക്കി തൻറെ സാമ്രാജ്യത്തോട് ചേർത്തതാണ് സിക്കന്തറിൻറെ പ്രധാന നേട്ടം.<ref>Srivastava, A.L (1966). The Sultanate of Delhi (711 - 1526 A.D), Agra: Shiva Lal Agarwala and Company, p. 245</ref>
==[[ഇബ്രാഹിം ലോധി]]==
സിക്കന്തർ ലോധിയുടെ ഇളയ പുത്രനായിരിന്നു [[ഡൽഹി|ദില്ലി]] ഭരിച്ച അവസാനത്തെ [[സുൽത്താൻ]] ആയ [[ഇബ്രാഹിം ലോധി|ഇബ്രാഹിം ഖാൻ ലോധി]] (ഭ.കാ.1517–1526). മികച്ച യോധാവായിരിന്നുവെങ്കിലും ഭരണനൈപുണ്യം കുറഞ്ഞവനായിരിന്നു ഇബ്രാഹിം ലോധി. സ്വേച്ഛാധിപത്യ പ്രവണതയും ഭരണവ്യവസ്ഥയും സൈനികശേഷിയും ശക്തിപ്പെടുത്താതെയുള്ള നടപടികളും തികഞ്ഞ പരാജയമായിരിന്നു.<ref>[http://www.importantindia.com/12850/biography-of-ibrahim-lodi/ Biography of Ibrahim Lodi (Delhi Sultan) ]</ref> അതുകൊണ്ട് തന്നെ നിരവധി ലഹളകളും കലാപങ്ങളും ഇബ്രാഹിമിന് നേരിടേണ്ടി വന്നിട്ടുണ്ട്. ഇബ്രാഹിം ലോധിയുടെ കീഴിൽ ലാഹോറിലെ ഗവർണറായിരുന്ന ദൗലത് ഖാൻ ലോധിയും, ഇബ്രാഹിം ലോധിയുടെ അമ്മാവനായ ആലം ഖാനും ചേർന്ന് ഗൂഢാലോചന നടത്തി അഫ്ഗാനിൽ നിന്നും [[ബാബർ|ബാബറെ]] ദില്ലി ആക്രമിക്കുന്നതിന്‌ ക്ഷണിച്ചു. അങ്ങനെ 1526 ലെ [[ഒന്നാം പാനിപ്പത്ത് യുദ്ധം| പാനിനിപ്പത്ത് യുദ്ധത്തിൽ]] ബാബർ ഇബ്രാഹിം ലോധിയെ പരാജയപ്പെടുത്തുകയും [[മുഗൾ സാമ്രാജ്യം|മുഗൾ സാമ്രാജ്യത്തിൻറെ]] സ്ഥാപനത്തിന്‌ വഴി തെളിക്കുകയും ചെയ്തു.
 
==അവലംബം==
"https://ml.wikipedia.org/wiki/ലോധി_രാജവംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്