"യൂറിപ്പിഡിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
വരി 14:
}}
 
[[പ്രാചീന ഗ്രീക്ക് നാഗരികത|പുരാതന ഗ്രീസിലെ]] മൂന്നു പ്രമുഖ ദുരന്തനാടകകൃത്തുക്കളിൽ ഒടുവിലത്തെ ആളായിരുന്നു '''യൂറിപ്പിഡിസ്''' (ജനനം: ക്രി.മു. 480-നടുത്ത്; മരണം: 406-നടുത്ത്). മറ്റു രണ്ടു നാടകകൃത്തുക്കൾ [[എസ്കിലസ്|എസ്കിലസും]] [[സോഫക്കിൾസ്|സോഫക്കിൾസും]] ആയിരുന്നു. 90-നടുത്ത് നാടകങ്ങൾ യൂറിപ്പിഡിസ് എഴുതിയിട്ടുണ്ട്. അവയിൽ 18 എണ്ണം സമ്പൂർണ്ണരൂപത്തിൽ ലഭ്യമാണ്. ഇതിനു പുറമേ അദ്ദേഹത്തിന്റേതായി കരുതപ്പെട്ടിരുന്ന "റീസസ്" എന്ന നാടകത്തിന്റെ കർതൃത്വത്തെ സംബന്ധിച്ച് ശൈലീസംബന്ധമായ പരിഗണനകൾ വച്ച് തർക്കങ്ങൾ ഉണ്ടെങ്കിലും പുരാതനരേഖകൾ ഈ കൃതിയും അദ്ദേഹത്തിന്റേതാണെന്നു സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.<ref>Walton (1997, viii, xix).</ref> യൂറിപ്പിഡിസിന്റെ മറ്റു പല നാടകങ്ങളുടേയും ചെറുതും വലുതുമായ ശകലങ്ങൾ ലഭ്യമാണ്. അദ്ദേഹത്തിന്റെ ലഭ്യമായ രചനകൾ, [[എസ്കിലസ്|എസ്കിലസിന്റേയും]] [[സോഫക്കിൾസ്|സോഫക്കിൾസിന്റേയും]] നിലവിലുള്ള രചനകൾ ചേർന്നാലുള്ളതിലധികം വരും. യൂറിപ്പിഡിയൻ പാഠപാരമ്പര്യത്തിന്റെ സവിശേഷതയാണ് ആ രചനകളുടെ ഭേദപ്പെട്ട പരിരക്ഷയ്ക് വഴിയൊരുക്കിയത്.
 
അംഗീകൃതവിശ്വാസങ്ങളിൽ പലതിനേയും ചോദ്യം ചെയ്യുന്ന വികാരപ്രക്ഷുബ്ധവും സന്ദേഹഭരിതവും ആയ രചനകൾ നിർവഹിച്ച യൂറിപ്പിഡിസ്, ജീവിതകാലത്തും പിന്നീടും വിവാദപുരുഷനായിരുന്നു. നാടകരംഗത്തെന്ന പോലെ പൊതുജീവിതത്തിലെ ഇതരമേഖലകളിലും സക്രിയരായിരുന്ന [[എസ്കിലസ്|എസ്കിലസിൽ]] നിന്നും [[സോഫക്കിൾസ്|സോഫക്കിൾസിൽ]] നിന്നും ഭിന്നമായി, താരതമ്യേന ഒറ്റപ്പെട്ട ജീവിതം നയിച്ച അദ്ദേഹം ഒടുവിൽ [[ആഥൻസ്|ആഥൻസിൽ]] നിന്നു ബഹിഷ്കൃതനായി മാസിഡോണിയയിൽ പ്രാവാസജീവിതം നയിക്കുമ്പോഴാണ് ചരമമടഞ്ഞത്.
വരി 33:
===ഹിപ്പോളിറ്റസ്===
 
ഈ നാടകത്തിലെ നായകൻ നായാട്ടിന്റെ ദേവിയും നിത്യകന്യകയുമായ [[ആർട്ടിമിസ്|ആർട്ടെമിസിനോട്]] വിശ്വസ്തതയും ബ്രഹ്മചര്യവും പറഞ്ഞൊത്ത സുന്ദരനായ ഒരു വേട്ടക്കാരൻ യുവാവാണ്. തെസ്യൂസ് രാജാവിന് ആന്റിയൊപ്പ് എന്ന ആമസോൺ സ്ത്രീയിൽ പിറന്ന മകനായിരുന്നു അയാൾ. ആർട്ടെമിസിനോടുള്ള ഹിപ്പോളിറ്റസിന്റെ പറഞ്ഞൊപ്പ്, [[സ്നേഹം|പ്രേമത്തിന്റേയും]] [[സൗന്ദര്യം|സൗന്ദര്യത്തിന്റേയും]] [[ലൈംഗികത|ലൈംഗികതയുടേയും]] മൂർത്തിയായ അഫ്രോഡൈറ്റ് ദേവിയെ അരിശപ്പെടുത്തി. തെസ്യൂസിന്റെ ഭാര്യ 'ഭേദ്ര'-യുടെ മനസ്സിൽ അഫ്രോഡൈറ്റ്, ഹിപ്പോളിറ്റസിനൊട് അഗാധപ്രേമം അങ്കുരിപ്പിച്ചു. തെസ്യൂസിന്റെ മകനാണ് താനെന്നറിയാമായിരുന്ന ഹിപ്പോളിറ്റസിനെ ഭേദ്രയുടെ പ്രേമാഭ്യർത്ഥന ഞെട്ടിപ്പിച്ചു. അയാളുടെ തിരസ്കാരം സഹിക്കാനാവാതെ ഭേദ്ര മരിക്കുന്നു. ഹിപ്പോളിറ്റസ് തന്നെ മാനഭംഗപ്പെടുത്തി എന്നെഴുതിയ ഒരു കുറിപ്പ് കയ്യിലേന്തിയ നിലയിലാണ് ഭർത്താവ് അവളെ കണ്ടെത്തുന്നത്. താൻ നിർദ്ദോഷിയാണെന്ന ഹിപ്പോളിറ്റസിന്റെ അവകാശവാദം രാജാവ് ചെവിക്കൊണ്ടില്ല. കാറ്റിന്റേയും സമുദ്രത്തിന്റേയും മൂർത്തിയായ പോസിഡോണിനോട് ഹിപ്പോളിറ്റസിനെ കൊല്ലാൻ തെസ്യൂസ് ആവശ്യപ്പെടുന്നു. രാജ്യത്തു നിന്ന് ബഹിഷ്കൃതനാകുന്ന അയാൾ രഥത്തിൽ കടൽ തീരത്തുകൂടെ സഞ്ചരിക്കുമ്പോൾ ഒരു കടൽ സിംഹം അയാളെ പിന്തുടരുന്നു. അതു കണ്ടു സമനിലതെറ്റിയ കുതിരകൾ രഥം മറിച്ചിട്ട് അയാളെ അതിനടിയിലിട്ടു വലിച്ചു കൊണ്ടോടുമ്പോൾ പാറകളിൽ തട്ടി ശരീരം ചിതറി അയാൾ മരിക്കുന്നു.<ref>Internet Classic Archive, Works by Euripedes, [http://classics.mit.edu/Euripides/hippolytus.html ഹിപ്പോളിറ്റസ്]</ref> നാടകത്തിന്റെ ആ സമാപ്തിയിൽ ഈ പല്ലവി കേൾക്കാം:-
 
{{Cquote|ഇവനെ ഈവിധം കുരുക്കിയ ദൈവങ്ങളേ,<br />
"https://ml.wikipedia.org/wiki/യൂറിപ്പിഡിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്