"നടി ആക്രമിക്കപ്പെട്ട കേസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
[[തൃശ്ശൂർ|തൃശൂരിൽനിന്നു]] [[എറണാകുളം|എറണാകുളത്തേയ്ക്ക്]] ടെമ്പോ ട്രാവലറിൽ സഞ്ചരിക്കവേയാണ് നടി ആക്രമിക്കപ്പെട്ടത്. വണ്ടി ഓടിച്ചിരുന്നത് മാർട്ടിൻ എന്നു പേരുള്ള ഒരു ഡ്രൈവറായിരുന്നു.<ref>{{Cite web|url=https://timesofindia.indiatimes.com/entertainment/malayalam/movies/news/malayalam-actress-driver-martin-has-been-arrested-hunt-on-for-former-driver-who-hatched-the-harassment-plan-say-kochi-police/articleshow/57222149.cms|title=Malayalam actress' driver Martin has been arrested; hunt on for former driver who hatched the harassment plan, say Kochi Police|access-date=|last=|first=|date=|website=|publisher=}}</ref> 2017 ഫെബ്രുവരി പതിനേഴിനാണ് കേസിന് ആസ്പദമായ പ്രധാന സംഭവങ്ങൾ നടക്കുന്നത്. നടി സഞ്ചരിച്ചിരുന്ന കാറിന് പിന്നിൽ വാൻ ഇടിപ്പിച്ചായിരുന്നു ഗുണ്ടകൾ ആക്രമണത്തിനു തുടക്കം കുറിച്ചത്. പൾസർ സുനി എന്ന ക്രിമിനൽ ഉൾപ്പെടെയുള്ള ആക്രമി സംഘം നടിയുമായി കാറിൽ ഒരു മണിക്കൂറിലധികം നഗരത്തിലൂടെ കറങ്ങിയിരുന്നു. ഇതിനിടെ അവർ നടിയെ ക്രൂരമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു. ശേഷം കാർ ഉപേക്ഷിച്ച് സംഘം കടന്നുകളയുകയും ചെയ്തു.
 
സംഭവം നടന്നതിനുശേഷം നടി ആദ്യം അഭയം തേടിയത് സംവിധായകൻ [[ലാൽ|ലാലിന്റെ]] ഭവനത്തിലായിരുന്നു. താമസിയാതെ സ്ഥലം എം.എൽ.എ കൂടി സ്ഥലത്തെത്തിയതോടെ കാര്യങ്ങൾ തുറന്നുപറയാൻ ധൈര്യപ്പെട്ട പെൺകുട്ടി പൊലീസിൽ വിവരമറിയിക്കാൻ സന്നദ്ധയാകുകയും അതനുസരിച്ച് കേസ് രജിസ്റ്റർ ചെയ്യപ്പെടുകയുമുണ്ടായി. ഈ കേസിലെ പ്രധാനഒന്നാം പ്രതിയായ പൾസർ സുനിയെ പൊലീസ് നാടകീയമായി [[ആലുവ]] ജുഡീഷ്യൽ കോടതിയിൽ കീഴടങ്ങാനത്തിയപ്പോൾ പിടികൂടിയിരുന്നു. നടൻ [[മുകേഷ്]] ഉൾപ്പെടെയുള്ള സിനിമാ താരങ്ങളുടെ ഡ്രൈവർ ജോലി ചെയ്തിരുന്ന ഇയാൾ നേരത്തേതന്നെ ക്രിമിനൽ പശ്ചാത്തലം ഉള്ളയാളായിരുന്നു. ആക്രമിപ്പെട്ടാലും അശ്ലീല ദൃശ്യങ്ങൾ പകർത്തിയാലും നടി അതു പുറംലോകത്തെ അറിയിക്കില്ലെന്നായിരുന്നു ക്വട്ടേഷൻ നൽകിയവർ പൾസർ സുനിക്കു നൽകിയിരുന്ന ധൈര്യമെങ്കിലും അവരുടെ പ്രതീക്ഷകൾക്കു വിരുദ്ധമായി സംഭവത്തെക്കുറിച്ചു പരാതി നൽകുവാൻ പീഢനത്തിനിരയായ പെൺകുട്ടി തയ്യാറായി.
 
നടിയെ ആക്രമിച്ചകേസിൽ അറസ്റ്റിലായവരിൽ പ്രമുഖർ പൾസർ എന്ന അപരനാമത്തിലറിയപ്പെടുന്ന സുനി, ഡ്രൈവർ [[കൊരട്ടി]] സ്വദേശി മാർട്ടിൻ, [[തിരുവല്ല]] സ്വദേശി പ്രദീപ്, വിജീഷ്, മണികണ്ഠൻ, വടിവാൾ സലിം, ചാർലി, മേസ്തിരി സുനിൽ, വിഷ്ണു,  എന്നിവരായിരുന്നു. ഈ കേസിൽ ആകെ 14 പ്രതികളാണുള്ളത്. മലയാള സിനിമയിലെ പ്രശസ്ത നടനായിരുന്ന [[ദിലീപ്]] പ്രതിപ്പട്ടികയിൽ  എട്ടാം സ്ഥാനത്താണുള്ളത്. ദിലീപിന് ഈ പീഢനത്തിൽ പങ്കുണ്ടാകാമെന്ന് ഈ സംഭവം നടന്ന് ദിവസങ്ങൾക്കുള്ളിൽത്തന്നെ പ്രചരിച്ചിരുന്നു. ഈ പെൺകുട്ടിയോടു മുൻവിരോധമുണ്ടായിരുന്ന ഇയാൾ അവളോടു പകവീട്ടിയതായിരിക്കാമെന്നായിരുന്നു പുറത്തുവന്ന വാർത്തകൾ. ആദ്യഘട്ടത്തിൽ പൾസർ സുനി യാതൊരു സൂചനകളൊന്നുംതന്നെസൂചനകളും നൽകിയിരുന്നില്ല. പണത്തിനു വേണ്ടിയുള്ള ഒരു തട്ടിക്കൊണ്ടു പോകലും ദൃശ്യങ്ങൾ പകർത്തലുമെന്നായിരുന്നു അയാളുടെ ആദ്യമൊഴികൾ. എന്നാൽ മൊഴികളിലെ വൈരുദ്ധ്യങ്ങൾ പല സംശയങ്ങൾക്കും ഇടയാക്കി. നടന്റെ പേരു ഉയർന്നുവന്നപ്പോൾത്തന്നെ അയാളും ബന്ധപ്പെട്ട വ്യക്തികളും ഇതു വ്യാജമാണെന്നാണു വ്യക്തമാക്കുകയുണ്ടായി.
 
ആരോപിതനായ നടൻ ദിലീപ് പ്രതിയായ സുനിയെ ഏകദേശം മൂന്നിലേറെ തവണ ബന്ധപ്പെട്ടിരുന്നു എന്ന സൂചന ആദ്യംതന്നെ പോലീസിന് ലഭിച്ചിരുന്നു. കേസിൽ പിന്നീടുണ്ടായ വഴിത്തിരിവുകളും നടനെതിരെയുള്ള കുരുക്കു മുറുകുന്നതിനു കാരണമായി.
 
പൾസർ സുനിയെന്ന ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തി തന്റെ മൊബൈലിൽ പകർത്തിയ നടിയുടെ ദൃശ്യങ്ങൾ സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തുകയും ഈ അന്വേഷണം പോലീസിനു പ്രമുഖ നടനിലേയ്ക്കു എത്തുന്നതിനു സഹായകമാവുകയും ചെയ്തു. ക്രൂരമായ പീഢനം പകർത്തിയ ദൃശ്യങ്ങൾ നടനു ലഭിച്ച വഴി വിശദമായ അന്വേഷണങ്ങളിലൂടെ പോലീസ് മനസിലാക്കിയിരുന്നു. പീഢനത്തിനുശേഷം ഇയാൾപ്രതി ആദ്യം [[കോയമ്പത്തൂർ]] നഗരത്തിലേയ്ക്കു കടന്നിരുന്നു. ദൃശ്യങ്ങൾ പോലീസ് വീണ്ടെടുത്തിരുന്നു. എന്നാൽ ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച മൊബൈൽ ദുരൂഹമായി അപ്രത്യക്ഷമായിരുന്നു. ഇത് കൊച്ചിയിലെ ഗോശ്രീ പാലത്തിൽനിന്ന് കായലിലേയ്ക്ക് എറിഞ്ഞു കളഞ്ഞുവെന്നു പ്രതി മൊഴി നൽകിയതനുസരിച്ച് പ്രദേശം പോലീസ് അരിച്ചു പെറുക്കിയെങ്കിലും ഇതു കണ്ടെടുക്കുവാൻ സാധിച്ചില്ല.
 
പോലീസ് ഉദ്യോഗസ്ഥനായ അനീഷ് (പ്രതി സുനിയുടെ അകമ്പടി പോലീസുകാരൻ, ഇയാളുടെ ഫോണിൽനിന്ന് ഈ നടനെ വിളിച്ചിരുന്നുവെന്നു തെളിയിക്കപ്പെട്ടു) സുനിയുടെ സഹതടവുകാരൻ വിപിൻലാൽ (പ്രതിക്കുവേണ്ടി ജയിലിൽവച്ചു കത്തെഴുതിയ വ്യക്തി) എന്നിവർ കേസിലെ മാപ്പുസാക്ഷികളാണ്. നടൻ ഉൾപ്പെടെയുള്ള ആദ്യ എട്ടു പ്രതികളുടെ പേരിൽ കൂട്ട ബലാൽസംഗകുറ്റമാണ് ചുമത്തപ്പെട്ടിരിക്കുന്നത്. 8 മുതൽ 12 വരെയുള്ള പ്രതികൾക്കുമേൽ ഗൂഢാലോചനാക്കുറ്റവും ചുമത്തപ്പെട്ടു. ഇതിൽ 1 മുതൽ 7 വരെ പ്രതികൾ ആക്രമണത്തിൽ നേരിട്ടു പങ്കെടുത്തവരാണ്. 375 പേജുള്ള കുറ്റപത്രത്തിൽ 385 സാക്ഷികൾ, 12 രഹസ്യമൊഴികൾ എന്നിവ ഉൾ‌പ്പെട്ടിരിക്കുന്നു. ഈ കേസിൽ പ്രതികളായി പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിങ്ങനെ രണ്ട് അഭിഭാഷകരുമുണ്ട്. നടന്റെ മുൻഭാര്യയെയും സിനിമാ രംഗത്തെ മറ്റു ചില പ്രമുഖരേയും സാക്ഷിപ്പട്ടികയിലുൾപ്പെടുത്തിയിരുന്നു. ഈ കേസ് രജിസ്റ്റർ ചെയ്ത് 90 ദിവസത്തിനുള്ളിൽ തന്നെ സംഭവത്തിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ടിരുന്നു.
"https://ml.wikipedia.org/wiki/നടി_ആക്രമിക്കപ്പെട്ട_കേസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്