"ദുർഗ്ഗ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18:
| Planet =
}}
ആദികാലങ്ങളിൽ മാതൃദായക്കാരായ ദ്രാവിഡരുടെയും പിൽക്കാലത്ത് ശാക്തേയരുടെയും ഒടുവിൽ ഹിന്ദുക്കളുടെയും ആരാധനാമൂർത്തിയായി തീർന്ന മാതൃദേവതയാണ് '''ദുർഗ്ഗാഭഗവതി.''' ശാക്തേയ സമ്പ്രദായമനുസരിച്ചു '''ആദിപരാശക്തിയുടെ''' മൂർത്തരൂപമാണ് ദുർഗ്ഗ. [[ഹൈന്ദവം|ശൈവവിശ്വാസമനുസരിച്ച്]] [[ശിവൻ|ശിവപത്നിയായ]] [[പാർവ്വതി|ശ്രീപാർവ്വതി]]യുടെ പൂർണ്ണരൂപമാണ് ദുർഗ്ഗ. [[മഹിഷാസുരൻ|ദുർഗ്ഗമാസുരനെ]] വധിക്കാൻ വേണ്ടി അവതാരം എടുത്തതെന്ന് വിശ്വാസം. മഹിഷാസുരമർദ്ദിനി (മഹാലക്ഷ്മി,പാർവ്വതി ,സരസ്വതി ഭാവം) ആയും ആരാധിക്കപ്പെടുന്നു.'"സ്കന്ദ പുരാണം അനുസരിച്ച് ശ്രീ പാർവതിദേവി ആണ് മഹിഷാസുരനെ വധിച്ചത്'". പതിനാറ് കൈകൾ ഉള്ളതും [[സിംഹം|സിംഹത്തിന്റെ]] പുറത്ത് സഞ്ചരിക്കുന്നതും ശക്തിയുടെ പ്രതീകവുമായിട്ടാണ് ദുർഗ്ഗയെ കണക്കാക്കുന്നത്. സർവദേവതകളും ദുർഗ്ഗയിൽ കുടികൊള്ളുന്നു എന്നാണ് ഹൈന്ദവ സങ്കല്പം. ദുഃഖനാശിനിയും ദുർഗതിപ്രശമനിയുമാണ് ദുർഗ്ഗാഭഗവതി എന്ന് ദേവിഭാഗവതം പറയുന്നു. "മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി" എന്നീ മൂന്ന് പ്രധാനഭാവങ്ങളും ദേവിക്കുണ്ട്. കർമം ചെയ്യാനുള്ള പ്രചോദനമായ ഇച്ഛാശക്തി, ക്രിയാശക്തി, ജ്ഞാനശക്തി എന്നിവയുടെ പ്രതീകമായാണ് ഭഗവതിയുടെ മൂന്ന് രൂപങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നവരാത്രികാലത്ത് ഒൻപത് ഭാവങ്ങളിൽ ആദിശക്തിയെ ആരാധിക്കാറുണ്ട്. ഇതാണ് "നവദുർഗ്ഗ". പിന്നേയും പത്ത് രൂപങ്ങളിൽ ഭഗവതിയെ താന്ത്രികർ സങ്കല്പിക്കാറുണ്ട്. ഇവരാണ് "ദശമഹാവിദ്യമാർ". വേറെ ഏഴു ഭാവങ്ങളിലും ദേവിയെ ആരാധിക്കാറുണ്ട്. ഇതാണ് "സപ്തമാതാക്കൾ". ദേവീമാഹാത്മ്യത്തിൽ ദുർഗ്ഗയുടെ രൗദ്രരൂപമായി ഭദ്രകാളിയെ അവതരിപ്പിച്ചിരിക്കുന്നു. "മഹാമായ, പരാശക്തി, ഭുവനേശ്വരി, ജഗദംബ, ചണ്ഡിക, മുത്തുമാരി, അമ്മൻ, കാളിക, അന്നപൂർണേശ്വരി, നാരായണി, പ്രകൃതി, കുണ്ഡലിനിശക്തി, ലളിതാ ത്രിപുരസുന്ദരി " തുടങ്ങി പല പേരുകളിലും ദുർഗ്ഗ അറിയപ്പെടുന്നു. ദേവീമാഹാത്മ്യം, ദേവീഭാഗവതം തുടങ്ങിയവ ഈ ഭഗവതിയെ സ്തുതിക്കുന്ന പ്രധാന ഗ്രന്ഥങ്ങൾ ആകുന്നു. സ്ത്രീ മേൽക്കൈ നേടിയ ഒരു കാലഘട്ടത്തിന്റെ ദൈവസങ്കല്പം എന്ന നിലയ്ക്കാണ് ഭഗവതിയെ കണക്കാക്കുന്നത്. സ്ത്രീയാണ് സൃഷ്ടിയുടെ അടിസ്ഥാനം എന്ന സങ്കൽപ്പത്തിൽ നിന്നാണ് ശാക്തേയർ പരാശക്തിയെ ആരാധിച്ചതെങ്കിലും ശൈവമതത്തിന്റെ വളർച്ചയുടെ അത് പാർവതിയുടെ പര്യായമായി തീരുകയായിരുന്നു.
 
==ദുർഗ്ഗോൽപ്പത്തി==
"https://ml.wikipedia.org/wiki/ദുർഗ്ഗ" എന്ന താളിൽനിന്ന് ശേഖരിച്ചത്