"റേഷൻ കാർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Cleaned up using AutoEd
cleaning up
വരി 2:
 
== ഇന്ത്യയിലെ റേഷൻ കാർഡ് സംവിധാനം ==
ഇന്ത്യയിലെ [[പൊതുവിതരണ സമ്പ്രദായംപൊതുവിതരണ_സമ്പ്രദായം|പൊതുവിതരണ സമ്പ്രദായ]]ത്തിലെ അംഗീകൃത ചില്ലറ വില്പന ശാലകളിൽ നിന്നും റേഷൻ സാധനങ്ങൾ കിട്ടുന്നതിനു വേണ്ട പ്രാഥമിക രേഖയാണ് റേഷൻ കാർഡ്. സംസ്ഥാന സർക്കാറുകൾക്ക് ഇതിന്റെ വിതരണത്തിനും നിയന്ത്രണത്തിനുമുള്ള അധികാരം നൽകിയിരിക്കുന്നു. താലൂക്ക് സപ്ലൈ ഓഫീസറോ അസിസ്റ്റന്റ് സപ്ലൈ ഓഫീസറോ ആണ് റേഷൻ കാർഡ് അനുവദിക്കുന്നത്. കുടുംബത്തിലെ വ്യക്തികളുടെ ഒരു പട്ടിക, കാർഡ് ഉടമ റേഷൻകാർഡ് ഉപയോഗിച്ച് വാങ്ങിയ സാധനങ്ങളുടെ വിവരങ്ങൾ എന്നിവ റേഷൻ കാർഡിൽ രേഖപ്പെടുത്തുന്നു.
 
2017 ജൂൺ ഒന്നോടെ സംസ്ഥാന സർക്കാർ റേഷൻ കാർഡ് നാലു തരമായി തിരിച്ചിരുന്നു.
 
മഞ്ഞ കാർഡ്-
സാമൂഹികമായും സാമ്പത്തികമായും ഏറ്റവും പിന്നാക്കം നിൽക്കുന്ന എഎവൈ വിഭാഗത്തിന്.
 
ആനുകൂല്യം: 28 കിലോ അരിയും ഏഴു കിലോ ഗോതമ്പും പൂർണമായും സൗജന്യമായി.‌
വരി 14:
മുൻഗണനാവിഭാഗത്തിന്.
 
ആനുകൂല്യം: കുടംബത്തിലെ ഓരോ അംഗത്തിനും അഞ്ചു കിലോഗ്രാം ഭക്ഷ്യധാന്യം സൗജന്യം.
 
നീല കാർഡ്-
സംസ്ഥാന സബ്സിഡി ലഭിക്കുന്നവർക്ക്.
 
ആനുകൂല്യം: സബ്‍സിഡിയുള്ള ഓരോരുത്തർക്കും രണ്ടു കിലോ അരി രണ്ടു രൂപ നിരക്കിൽ.
വരി 26:
ആനുകൂല്യം: അരി 8.90 രൂപ നിരക്കിൽ. ഗോതമ്പ് 6.70 രൂപ നിരക്കിൽ
 
ഉപഭോക്താക്കളെ ദാരിദ്ര രേഖ അടിസ്ഥാനമാക്കി എ.പി.എൽ , ബി.പി.എൽ എന്ന് രണ്ടായി തിരിച്ചിരിക്കുന്നു. ബി.പി.എൽ റേഷൻ കാർഡുകൾക്ക് പുറം കവറിന് പിങ്ക് കവറും എ.പി.എൽ റേഷൻ കാർഡുകൾക്ക് പുറം കവറിന് ഇളം നീല നിറവും ആയിരിക്കും,കൂടാതെ സംസ്ഥാന സർക്കാർ കൂടുതൽ രണ്ടു വിഭാഗങ്ങളെ കൂടി കൂട്ടിച്ചേർത്തിട്ടുണ്ട്.റേഷൻ കാർഡിൽ മുൻപേജിൽ ഗൃഹനാഥന്റെ / ഗൃഹനാഥയുടെ ഫോട്ടോ ഉണ്ടായിരിക്കും. കൂടാതെ പഞ്ചായത്തിന്റെ പേരും പിൻകോഡും അടക്കമുള്ള പൂർണമായ മേൽവിലാസവും രേഖപ്പെടുത്തുന്നു. പുറം കവറിന്റെ ഉൾഭാഗത്ത് കുടുംബാംഗങ്ങളുടെ പേരും അവർക്ക് ഗൃഹനാഥനുമായുള്ള ബന്ധവും റേഷൻ കാർഡ് വിതരണം ചെയ്യുന്ന സമയത്തെ അവരുടെ വയസ്സും രേഖപ്പെടുത്തിയിരിക്കും. ഉൾഭാഗത്ത് റേഷൻ കാർഡ് ഉടമ റേഷൻകാർഡ് ഉപയോഗിച്ച് വാങ്ങിയ സാധനങ്ങളുടെ വിവരങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള ഇടങ്ങളാണ് ഉള്ളത്.
 
ഡ്രൈവിങ്ങ് ലൈസൻസ്, ടെലഫോൺ കണക്‌ഷൻ, പാസ്‌പോർട്ട് , ബാങ്ക് അക്കൗണ്ട്, ഗ്യാസ് കണക്ഷൻ, വിവിധ സർകാർ സേവനങ്ങൾ തുടങ്ങി പല സേവനങ്ങൾക്കുമുള്ള തിരിച്ചറിയൽ കാർഡായും ഇത് ഉപയോഗിച്ചു വരുന്നു.
 
=== കേരളത്തിൽ===
കേരളത്തിൽ സാധാരണ സംവിധാനത്തിനു പുറമെ പൊതുവിതരണ വകുപ്പിന്റെ വെബ് സൈറ്റിൽ കൂടേയും അക്ഷയ കേന്ദ്രങ്ങൾ വഴിയും കാർഡിന് അപേക്ഷ സ്വീകരിച്ചു വരുന്നു .
 
== അവലംബം==
==റേഷൻ കാർഡ് ലഭിക്കാൻ ചെയ്യേണ്ടത്==
 
താലൂക്ക് സിവിൽ സപ്ലൈസ് ഓഫിസുകളിൽ നിന്ന് ലഭിക്കുന്ന നിർദിഷ്ട ഫോറത്തിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.  ഫോറത്തിന് 5 രൂപയാണ് വില. പഞ്ചായത്തു സെക്രട്ടറിയിൽ നിന്ന് റെസിഡൻസി സർട്ടിഫിക്കറ്റ് -ഉം വില്ലേജ് ഓഫീസിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ് -ഉം ഹാജരാക്കണം .മറ്റേതെങ്കിലും കാർഡിലുള്ള അംഗങ്ങളെ ഉൾപ്പെടുത്തിയാണ് പുതിയ കാർഡ് കിട്ടേണ്ടതെങ്കിൽ ആ കാർഡുകളും അപേക്ഷയോടൊപ്പം വെക്കണം. തുടർന്ന് റേഷനിങ് ഇൻസ്പെക്ടർ നടത്തുന്ന അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കാർഡ് അനുവദിക്കുക.
 
പുതിയ റേഷൻ കാർഡ് അനുവദിക്കുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടില്ല. മറ്റ് എവിടെയെങ്കിലും റേഷൻ കാർഡ്  ഉണ്ടായിരുന്നവർ/കാർഡിൽ അംഗമായിരുന്നവർ റിഡക്ഷൻ/സറണ്ടർ സർട്ടിഫിക്കറ്റ് ഹാജരാക്കിയാലും പുതിയ റേഷൻ കാർഡ് ലഭിക്കും.
 
==റേഷൻ കാർഡിൽ അംഗമാക്കാൻ==
 
വെള്ളക്കടലാസിൽ താലൂക്ക് സപ്ലൈ ഓഫീസർക്കാണ് അപേക്ഷ കൊടുക്കേണ്ടത്.
 
മുതിർന്നവരെയാണ് ചേർക്കേണ്ടതെങ്കിൽ MLA യുടെയോ പഞ്ചായത്തു പ്രസിഡന്റിന്റെയോ സർട്ടിഫിക്കറ്റ് ഹാജരാക്കണം.കുട്ടികളെയാണ് ഉൾപ്പെടുത്തേണ്ടതെങ്കിൽ ജനന സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം വെക്കണം
 
മറ്റെവിടെയെങ്കിലും ഉള്ള കാർഡിൽ ഉൾപ്പെട്ടവർ താലൂക്ക് സപ്ലൈ ഓഫീസിൽ നിന്ന് വാങ്ങിച്ച റിഡക്ഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം. പേര് ഉൾപ്പെടുത്തുന്നതിന് 5 രൂപയാണ് ഫീസ് (AD-2018ൽ).
 
കാർഡിൽ  നിന്ന് പേര് നീക്കം ചെയ്യുന്നതിന് കാർഡുടമ തന്നെ വെള്ളപ്പേപ്പറിൽ അപേക്ഷ കൊടുക്കണം.
 
മരിച്ചവരുടെ പേര് നീക്കാൻ മരണ സർട്ടിഫിക്കറ്റ് - ഉം ഏതെങ്കിലും അംഗത്തിന്റെ പേര് നീക്കാൻ ആ അംഗത്തിന്റെ സമ്മതപത്രവും അപേക്ഷക്കൊപ്പം വെക്കേണ്ടതാണ്.
 
==റേഷൻ കാർഡിലെ തിരുത്തലുകൾ==
 
വീട്ടുപേര് തിരുത്താൻ പഞ്ചായത്തിന്റെ റെസിഡൻസി സർട്ടിഫിക്കറ്റ് വേണം.
 
വരുമാനം
തിരുത്താൻ വില്ലേജ് ഓഫിസറുടെ സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം വെക്കണം
 
വെള്ള പേപ്പറിൽ താലൂക്ക് സപ്ലൈ ഓഫീസർക്കാണ് അപേക്ഷ കൊടുക്കേണ്ടത്.
 
റേഷൻ കാർഡ് സറണ്ടർ ചെയ്യാൻ 5 രൂപയാണ് ഫീസ് .(AD-2018 ൽ). ഏതു താലൂക്കിലേക്കാണ് താമസം മാറുന്നത് എന്നത് കൂടി അപേക്ഷയിൽ വ്യക്തമാക്കിയിരിക്കണം.
 
'''റേഷൻ കാർഡ് നഷ്ടപ്പെട്ടാൽ '''
 
റേഷൻ കാർഡ് നഷ്ടപ്പെട്ടാലോ അഥവാ നശിച്ചുപോയാലോ ഡ്യൂപ്ലിക്കേറ്റ് കാർഡ് കിട്ടും. താലൂക്ക് സപ്ലൈ ഓഫീസർക്ക് നിർദ്ദിഷ്ട ഫോറത്തിലാണ് അപേക്ഷ കൊടുക്കേണ്ടത്.അപേക്ഷയിൽ 5 രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് ഒട്ടിച്ചിരിക്കണം.
 
കാർഡ് ഉടമയ്ക്ക് എന്നുവരെ അരിയും മറ്റ് സാധനങ്ങളും കൊടുത്തിരുന്നു എന്ന് അതാത് റേഷൻ കടയിൽ നിന്നുള്ള സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം   വെക്കണം. കൂടാതെ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ മുഖേന ലഭിക്കുന്ന വായ്പകൾ എടുത്തിട്ടില്ലെന്ന് തെളിയിക്കാൻ ആവശ്യമായ ബി.ഡി.ഒ യുടെ
സർട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം വെക്കണം
 
ഡ്യൂപ്ലിക്കേറ്റ് കാർഡിന് 15 രൂപയാണ് ഫീസ്.  
 
പ്രകൃതി ക്ഷോഭത്തിലാണ് കാർഡ് നഷ്ടപ്പെട്ടതെങ്കിൽ ഡ്യൂപ്ലിക്കേറ്റ് കാർഡ് സൗജന്യമായി കിട്ടും.
 
<ref>മാതൃഭൂമി ഇയർ ബുക്ക് ''പ്ലസ് ''2009 (താൾ 229)</ref>
 
==അവലംബം==
{{Reflist}}
 
"https://ml.wikipedia.org/wiki/റേഷൻ_കാർഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്