"നടി ആക്രമിക്കപ്പെട്ട കേസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[തൃശ്ശൂർ|തൃശൂർ]] നഗരത്തിൽ നിന്ന് [[എറണാകുളം|എറണാകുളത്തേക്കുള്ള]] യാത്രാമദ്ധ്യേ [[ദക്ഷിണേന്ത്യ|തെന്നിന്ത്യൻ]] സിനിമയിലെ ഒരു നടി അതിക്രൂരമായി പീഡിപ്പിക്കപ്പെടുകയും ആക്രമണ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തപ്പെടുകയും മലയാള സിനിമയെ നിയന്ത്രിച്ചിരുന്ന ഒരു പ്രമുഖ നടൻറെ കൈകൾ ഈ പീഡനത്തിനു പിന്നിലുണ്ടായിരുന്നുവെന്ന് കുറ്റപത്രം നൽകപ്പെടുകയും ചെയ്ത സംഭവമാണ് '''നടി ആക്രമിക്കപ്പെട്ട കേസ്'''.<ref>{{Cite web|url=https://www.ndtv.com/kerala-news/abducted-assaulted-kerala-actress-warns-an-actor-of-legal-action-1717858|title=Kerala Actress Who Was Abducted, Molested Speaks For First Time On Case|access-date=|last=|first=|date=|website=|publisher=}}</ref> നടിയെ ആക്രമിക്കുവാൻ നടൻ വാടകഗുണ്ടകളെ ഏർപ്പെടുത്തിയെന്നും ഇതിൽ ലൈംഗിക അതിക്രമം ഉൾപ്പെടെ അതീവ ഗുരുതരമായ കുറ്റങ്ങൾ ഉൾപ്പെട്ടിട്ടുമുണ്ടെന്നാണ് അന്വേണങ്ങളിലൂടെ പ്രോസിക്യൂഷൻ കണ്ടെത്തിയത്.<ref>{{Cite web|url=https://www.firstpost.com/entertainment/dileep-offered-rs-3-crore-to-pulsar-suni-for-abducting-malayalam-actress-claims-prosecution-4086919.html|title=Dileep offered Rs 3 crore to Pulsar Suni for abducting Malayalam actress, claims prosecution|access-date=|last=|first=|date=|website=|publisher=}}</ref>
 
== കേസിന്റെ പശ്ചാത്തലം ==
വരി 10:
ആരോപിതനായ നടൻ ദിലീപ് പ്രതിയായ സുനിയെ ഏകദേശം മൂന്നിലേറെ തവണ ബന്ധപ്പെട്ടിരുന്നു എന്ന സൂചന ആദ്യംതന്നെ പോലീസിന് ലഭിച്ചിരുന്നു. കേസിൽ പിന്നീടുണ്ടായ വഴിത്തിരിവുകളും നടനെതിരെയുള്ള കുരുക്കു മുറുകുന്നതിനു കാരണമായി.
 
പൾസർ സുനിയെന്ന ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തി തന്റെ മൊബൈലിൽ പകർത്തിയ നടിയുടെ ദൃശ്യങ്ങൾ സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തുകയും ഈ അന്വേഷണം പോലീസിനു പ്രമുഖ നടനിലേയ്ക്കു എത്തുന്നതിനു സഹായകമാവുകയും ചെയ്തു. ക്രൂരമായ പീഢനം പകർത്തിയ ദൃശ്യങ്ങൾ നടനു ലഭിച്ച വഴി വിശദമായ അന്വേഷണങ്ങളിലൂടെ പോലീസ് മനസിലാക്കിയിരുന്നു. പീഢനത്തിനുശേഷം ഇയാൾ ആദ്യം [[കോയമ്പത്തൂർ]] നഗരത്തിലേയ്ക്കു കടന്നിരുന്നു. ഈ ദൃശ്യങ്ങൾ പോലീസ് വീണ്ടെടുത്തിരുന്നു. എന്നാൽ ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച മൊബൈൽ ദുരൂഹമായി അപ്രത്യക്ഷമായിരുന്നു. ഇത് കൊച്ചിയിലെ ഗോശ്രീ പാലത്തിൽനിന്ന് കായലിലേയ്ക്ക് എറിഞ്ഞു കളഞ്ഞുവെന്നു പ്രതി മൊഴി നൽകിയതനുസരിച്ച് പ്രദേശം പോലീസ് അരിച്ചു പെറുക്കിയെങ്കിലും ഇതു കണ്ടെടുക്കുവാൻ സാധിച്ചില്ല.
 
പോലീസ് ഉദ്യോഗസ്ഥനായ അനീഷ് (പ്രതി സുനിയുടെ അകമ്പടി പോലീസുകാരൻ, ഇയാളുടെ ഫോണിൽനിന്ന് ഈ നടനെ വിളിച്ചിരുന്നുവെന്നു തെളിയിക്കപ്പെട്ടു) സുനിയുടെ സഹതടവുകാരൻ വിപിൻലാൽ (പ്രതിക്കുവേണ്ടി ജയിലിൽവച്ചു കത്തെഴുതിയ വ്യക്തി) എന്നിവർ കേസിലെ മാപ്പുസാക്ഷികളാണ്. നടൻ ഉൾപ്പെടെയുള്ള ആദ്യ എട്ടു പ്രതികളുടെ പേരിൽ കൂട്ട ബലാൽസംഗകുറ്റമാണ് ചുമത്തപ്പെട്ടിരിക്കുന്നത്. 8 മുതൽ 12 വരെയുള്ള പ്രതികൾക്കുമേൽ ഗൂഢാലോചനാക്കുറ്റവും ചുമത്തപ്പെട്ടു. ഇതിൽ 1 മുതൽ 7 വരെ പ്രതികൾ ആക്രമണത്തിൽ നേരിട്ടു പങ്കെടുത്തവരാണ്. 375 പേജുള്ള കുറ്റപത്രത്തിൽ 385 സാക്ഷികൾ, 12 രഹസ്യമൊഴികൾ എന്നിവ ഉൾ‌പ്പെട്ടിരിക്കുന്നു. ഈ കേസിൽ പ്രതികളായി പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിങ്ങനെ രണ്ട് അഭിഭാഷകരുമുണ്ട്. നടന്റെ മുൻഭാര്യയെയും സിനിമാ രംഗത്തെ മറ്റു ചില പ്രമുഖരേയും സാക്ഷിപ്പട്ടികയിലുൾപ്പെടുത്തിയിരുന്നു. ഈ കേസ് രജിസ്റ്റർ ചെയ്ത് 90 ദിവസത്തിനുള്ളിൽ തന്നെ സംഭവത്തിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ടിരുന്നു.
 
ഈ സംഭവത്തിൽ ഒരു ഗൂഢാലോചനയുണ്ടെന്ന ആരോപണം ആദ്യം ഉയർത്തിയവരിൽ ഒരാൾ [[മഞ്ജു വാര്യർ]] ആയിരുന്നു. ഇക്കാര്യത്തിൽ ആദ്യകാലത്ത് കടുത്ത നിലപാടുകാരിയായിരുന്നു അവർ. കേസിന്റെ അന്വേഷണം ദിലീപ് എന്ന നടനിൽ എത്തിയ സാഹചര്യത്തിൽ ഒട്ടേറെ അട്ടിമറി ശ്രമങ്ങളും നടന്നിരുന്നു. മലയാള സിനിമയിൽ നിന്നുള്ള മറ്റ് ചില വ്യക്തികളായിരുന്നു ഇതിനു പിന്നിൽ ചരടുവലികൾ നടത്തിയതെന്നായിരുന്നു വാർത്തകൾ‌.
 
കേസിൽ പൾസറിനുവേണ്ടി വാദിച്ചത് ഒരു സുപ്രസിദ്ധ അഭിഭാഷകനായിരുന്നു. കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങൾ നിഗൂഢ കേന്ദ്രങ്ങളിൽനിന്നുണ്ടായെങ്കിലും [[കേരള പോലീസ്|കേരളാ പോലീസ്]] ഇതിനെയെല്ലാം അതിജീവിക്കുകയും കേസിൽ ഉൾപ്പെട്ട വ്യക്തികളുടെ മുഖംമൂടി നീക്കി പുറത്തു കൊണ്ടുവരുകയും നടൻ ഉൾപ്പെടെയുള്ളവരെ ജയിലിലടയക്കുകയും ചെയ്തു. എന്നിരുന്നാലും എട്ടാം പ്രതിയായിരുന്ന നടൻ അറസ്റ്റ് ചെയ്യപ്പെടുകയും<ref>{{Cite web|url=https://www.hindustantimes.com/regional-movies/malayalam-superstar-dileep-arrested-on-conspiracy-charges-in-actress-kidnapping-case/story-IRuZVS0x0xEJsrywYOlgAM.html|title=Actress kidnapping case: Kerala superstar Dileep arrested on conspiracy charges|access-date=|last=|first=|date=|website=|publisher=}}</ref> 90 ദിവസത്തെ ജയിൽവാസത്തിനുശേഷം സോപാധിക ജാമ്യത്തിൽ പുറത്തിറങ്ങുകയും അയാൾക്കു വിദേശത്തു പോകാനുള്ള അനുമതി ലഭിക്കുകയും ചെയ്തിരുന്നു. ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന കേസിന്റെ അന്തിമവിധി വരാനിരിക്കുന്നതേയുള്ളൂ.
 
== പിൽക്കാല സംഭവവികാസങ്ങൾ ==
"https://ml.wikipedia.org/wiki/നടി_ആക്രമിക്കപ്പെട്ട_കേസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്