"നടി ആക്രമിക്കപ്പെട്ട കേസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 16:
ഈ സംഭവത്തിൽ ഒരു ഗൂഢാലോചനയുണ്ടെന്ന ആരോപണം ആദ്യം ഉയർത്തിയവരിൽ ഒരാൾ മഞ്ജു വാര്യർ ആയിരുന്നു. ഇക്കാര്യത്തിൽ ആദ്യകാലത്ത് കടുത്ത നിലപാടുകാരിയായിരുന്നു അവർ. കേസിന്റെ അന്വേഷണം ദിലീപ് എന്ന നടനിൽ എത്തിയ സാഹചര്യത്തിൽ ഒട്ടേറെ അട്ടിമറി ശ്രമങ്ങളും നടന്നിരുന്നു. മലയാള സിനിമയിൽ നിന്നുള്ള മറ്റ് ചില വ്യക്തികളായിരുന്നു ഇതിനു പിന്നിൽ ചരടുവലികൾ നടത്തിയതെന്നായിരുന്നു വാർത്തകൾ‌.
 
കേസിൽ പൾസറിനുവേണ്ടി വാദിച്ചത് ഒരു സുപ്രസിദ്ധ അഭിഭാഷകനായിരുന്നു. കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങൾ നിഗൂഢ കേന്ദ്രങ്ങളിൽനിന്നുണ്ടായെങ്കിലും കേരളാ പോലീസ് ഇതിനെയെല്ലാം അതിജീവിക്കുകയും കേസിൽ ഉൾപ്പെട്ട വ്യക്തികളുടെ മുഖംമൂടി നീക്കി പുറത്തു കൊണ്ടുവരുകയും നടൻ ഉൾപ്പെടെയുള്ളവരെ ജയിലിലടയക്കുകയും ചെയ്തു. എന്നിരുന്നാലും എട്ടാം പ്രതിയായിരുന്ന നടൻ അറസ്റ്റ് ചെയ്യപ്പെടുകയും<ref>{{Cite web|url=https://www.hindustantimes.com/regional-movies/malayalam-superstar-dileep-arrested-on-conspiracy-charges-in-actress-kidnapping-case/story-IRuZVS0x0xEJsrywYOlgAM.html|title=Actress kidnapping case: Kerala superstar Dileep arrested on conspiracy charges|access-date=|last=|first=|date=|website=|publisher=}}</ref> 90 ദിവസത്തെ ജയിൽവാസത്തിനുശേഷം സോപാധിക ജാമ്യത്തിൽ പുറത്തിറങ്ങുകയും അയാൾക്കു വിദേശത്തു പോകാനുള്ള അനുമതി ലഭിക്കുകയും ചെയ്തിരുന്നു. ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന കേസിന്റെ അന്തിമവിധി വരാനിരിക്കുന്നതേയുള്ളൂ.
 
== പിൽക്കാല സംഭവവികാസങ്ങൾ ==
ഈ കേസിൽ വിചാരണക്ക് വനിതാ ജഡ്ജിയും പ്രത്യേക കോടതിയും വേണമെന്ന നടിയുടെ ഹർജി ഹൈക്കോടതി പരിഗണിച്ചിരുന്നു. ഇക്കാര്യത്തിൽ അനുകൂലമായ ഒരു നിലപാടാണ് കേരളാ സർക്കാരും കോടതിയെ ബോധിപ്പിച്ചിട്ടുള്ളത്. <ref>{{Cite web|url=https://timesofindia.indiatimes.com/entertainment/malayalam/movies/news/actress-attack-government-supports-demand-for-woman-judge-and-spl-court/articleshow/65108317.cms|title=Actress attack: Government supports demand for woman woman judge and Spl. Court|access-date=|last=|first=|date=|website=|publisher=}}</ref> കേസിൽ സിബിഐ അന്വേഷണം വേണമെന്നതായിരുന്ന ദിലീപിന്റെ ആവശ്യം കോടതിയുടെ പരിഗണനയിലാണ്. എന്നാൽ ഇത് ഈ കേസിന്റെ വിചാരണയെ വൈകിപ്പിക്കുവാനാണെന്നാണ് സർക്കാർ നിലപാട്.
 
കോളിളക്കം സൃഷ്ടിച്ച ഈ സംഭവം നടന്നിട്ട് ഏകദേശം ഒന്നര വർഷത്തോളമായിട്ടും വിചാരണ ഇതുവരെ തുടങ്ങുവാൻ സാധിച്ചിട്ടില്ല. പ്രമുഖ വ്യക്തികൾ ഉൾപ്പെട്ട കേസായതിനാൽ രാജ്യം ഉറ്റുനോക്കിയിരിക്കുന്ന ഒരു കേസാണിത്. കേസിലെ പ്രതികളായ അഭിഭാഷകർ സമർപ്പിച്ച വിടുതൽ ഹർജി തള്ളിക്കൊണ്ട് കോടതി ചില നിരീക്ഷണങ്ങളും നടത്തുകയുണ്ടായി. അഭിഭാഷകർ എന്ന നിലയിലാണ് ഈ കേസിൽ ബന്ധപ്പെട്ടതെന്നും മറ്റു വാദങ്ങൾ തെറ്റാണെന്നും അഭിഭാഷകരായ പ്രതികൾ സമർത്ഥിച്ചു. നടിയുടെ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ നശിപ്പിച്ചുവെന്നതാണ് അഭിഭാഷകർക്കെതിരായ പ്രധാന കുറ്റം. പൾസർ സുനി ഇവരെയാണ് ഫോൺ ഏൽപ്പിച്ചത് എന്നു പറയപ്പെടുന്നു. ഇരുവരെയും വിചാരണ ചെയ്യുന്നതിന് മതിയായ തെളിവുണ്ടെന്ന് വ്യക്തമാക്കിയ ബഹുമാനപ്പെട്ട കോടതി ഹർജി തള്ളുകയാണുണ്ടായത്. മനപ്പൂർവ്വം വിചാരണ വൈകിപ്പിക്കാൻ പ്രതികൾ ശ്രമിക്കുന്നുവെന്ന കോടതിയുടെ ഒരു നിരീക്ഷണവുമുണ്ടായി. പ്രതികൾ തുടർച്ചയായി ഹർജികൾ സമർപ്പിക്കുന്നതും കേസ് വൈകിപ്പിക്കുന്നതിന്റെ ഒരു കാരണമാണ്. അതുപോലെ കേസിൽ പ്രതികളുടെ നിസ്സഹകരണവും നിരീക്ഷിക്കപ്പെട്ടു.
"https://ml.wikipedia.org/wiki/നടി_ആക്രമിക്കപ്പെട്ട_കേസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്