"വൈദ്യശാസ്ത്രചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
[[നവോത്ഥാന കാലം‌|നവോത്ഥാനകാലത്ത്]] [[ശരീരശാസ്ത്രം]] വികസിതമായി, [[സൂക്ഷ്മദർശിനി|സൂക്ഷ്മദർശിനിയുടെ]] കണ്ടുപിടിത്തവും നടന്നു. പത്തൊൻപതാം നൂറ്റാണ്ടിനു മുൻപ് അസുഖങ്ങൾക്ക് കാരണം ഹ്യൂമറുകൾ എന്ന് വിളിക്കുന്ന വിവിധ സ്രവങ്ങളുടെ ശരീരത്തിലെ ഏറ്റക്കുറച്ചിലാണ് എന്നായിരുന്നു വിശ്വാസം. അത് പതിയെ രോഗാണുക്കളാണ് രോഗഹേതു എന്ന ആധുനിക തത്വത്തിന് വഴിമാറി. ഇത് പല സാംക്രമികരോഗങ്ങൾക്കും ഫലപ്രദമായ ചികിത്സകൾ കണ്ടുപിടിക്കാനും പല രോഗങ്ങളെയും തുടച്ചുനീക്കാനും കാരണമായി. സൈനിക ഡോക്ടർമാർ പരിക്കുകൾക്കുള്ള ചികിത്സാരീതികളെയും ശാസ്ത്രക്രിയാരീതികളെയും വിപുലീകരിച്ചു. പൊതുശുചിത്വ പദ്ധതികൾ പത്തൊൻപതാം നൂറ്റാണ്ടിൽ വേഗതയിൽ വികസിച്ചു, കാരണം പട്ടണങ്ങളുടെ അതിവേഗ വളർച്ചക്ക് ചിട്ടയായ ശുചിത്വപദ്ധതികൾ അനിവാര്യമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഉന്നത ഗവേഷണ സ്ഥാപനങ്ങൾ സ്ഥാപിക്കപ്പെട്ടുതുടങ്ങി. ഇവ വലിയ [[ആശുപത്രി|ആശുപത്രികളുമായി]] ബന്ധപ്പെട്ടാണ് സാധാരണ കണ്ടുവരുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യകാലം രോഗാണുനാശിനികൾ പോലെയുള്ള ജീവശാസ്ത്ര ചികിത്സാരീതികൾ അടയാളപ്പെടുത്തുന്നു. ഈ മുന്നേറ്റങ്ങൾ, [[രസതന്ത്രം|രസതന്ത്രത്തിലെയും]], [[ജനിതകശാസ്ത്രം|ജനിതകശാസ്ത്രത്തിലെയും]] റേഡിയോഗ്രാഫിയിലെയും പുത്തൻ സങ്കേതങ്ങളുടെ കൂടെ ചേർന്ന് ആധുനിക വൈദ്യശാസ്ത്രം ജനിച്ചു. ഇരുപതാം നൂറ്റാണ്ടിൽ വൈദ്യശാസ്ത്രം തൊഴിലാളിവത്കരിക്കപ്പെട്ടു. വനിതകൾക്ക് 1870-ൽ നഴ്സ് ആയും 1970-കാലയളവിൽ ചികിത്സകർ ആയും പുതിയ തൊഴിൽമേഖല തുറന്നുകിട്ടി.
 
[[വർഗ്ഗം:ചരിത്രം വിഷയം തിരിച്ച്]]
[[വർഗ്ഗം:വൈദ്യശാസ്ത്രം]]
"https://ml.wikipedia.org/wiki/വൈദ്യശാസ്ത്രചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്