"ജീവപരിണാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 185:
===പൊതുവായ പാരമ്പര്യം===
 
ഭൂമിയിൽ ഉള്ള എല്ലാ ജീവികളും ഒരേ പൊതുപൂർവികൻറെ അഥവാ പൂർവിക ജീൻ പൂളിൻറെ പിന്മുറക്കാരാണ്. ഇന്ന് നിലവിലുള്ള ജീവികൾ പരിണാമത്തിലെ ഒരു ഘട്ടം മാത്രമാണ്. ഇന്നുള്ള ജീവികളുടെ വൈവിധ്യം തുടർച്ചയായ സ്പീഷീസ് വേർപിരിയലും വംശനാശവും മൂലംസംഭവിക്കുന്നതിനാൽ ജീവികൾ ശാഖോപശാഖകളായി തിരിഞ്ഞ് രൂപപ്പെട്ടത് ആണ്.
 
നാല് ലളിതമായ നിരീക്ഷണങ്ങളിൽ നിന്നാണ് ആദ്യകാലത്ത് പൊതുപാരമ്പര്യം എന്ന നിഗമനത്തിൽ എത്തപ്പെട്ടത്.
1. പ്രാദേശിക സാഹചര്യങ്ങളോടുള്ള അനുകൂലനങ്ങൾ കൊണ്ട് മാത്രം ജീവികളുടെ ഭൂമിശാസ്ത്രപരമായ വിന്യാസം വിശദീകരിക്കാൻ കഴിയില്ല.
2. വിവിധ ജീവികൾ തികച്ചും വ്യത്യസ്തരായ വിഭാഗങ്ങൾ അല്ല, അവർ വ്യത്യസ്ത തലങ്ങളിൽ ശാരീരിക പ്രത്യേകതകൾ പങ്കു വയ്ക്കുന്നു.
3. നിലവിൽ നിർണ്ണായകമായ പ്രയോജനം ഇല്ലാതെ ചില ജീവികളിൽ കാണുന്ന ശാരീരിക സവിശേഷതകൾ (vestigial organs) മറ്റു ജീവികളിൽ കൃത്യമായ ഉപയോഗവും ജീവന്മരണ പ്രാധാന്യവും ഉള്ളതായി കാണുന്നു.
4. പല തലങ്ങളിലായി ഉള്ള ഘടനാ സാദൃശ്യങ്ങൾ ഉപയോഗിച്ച് അർത്ഥപൂർണ്ണമായ ഒരു വംശവൃക്ഷം സൃഷ്ടിക്കാൻ സാധിക്കുന്നു.
 
അതേസമയം, ആധുനികശാസ്ത്രം ഈ ലളിതമായ വംശവൃക്ഷത്തിന്‌ ചില സങ്കീർണ്ണതകൾ കണ്ടെത്തുന്നു. ജീവൻറെ വ്യത്യസ്ത ശാഖകൾ തമ്മിൽ തിരശ്ചീന ജീൻ കൈമാറ്റം (horizontal gene transfer) നടക്കുക വഴി പാരമ്പര്യങ്ങൾ കൂടിക്കുഴഞ്ഞിട്ടുണ്ട് എന്ന് തെളിവ് കിട്ടിയതിനാലാണ് ഇത്.
 
==ഇതും കാണുക==
"https://ml.wikipedia.org/wiki/ജീവപരിണാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്