"ഹെൻഡ്രി ഹഡ്സൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 13:
1607 ലും 1608 ലും, ഇംഗ്ലീഷ് വ്യാപാരികൾക്കുവേണ്ടി കാത്തേയിലേയ്ക്കു (ചൈന) നയിക്കുമെന്നു കേട്ടറിവുള്ള ആർട്ടിക് ധ്രുവത്തിനു മുകളിലൂടെയുള്ള ഒരു  വടക്കുകിഴക്കൻ പാത തിരയുന്നതിന്  ഹഡ്സൺ രണ്ടു ശ്രമങ്ങൾ നടത്തുകയുണ്ടായി. 1609 ൽ അദ്ദേഹം വടക്കേ അമേരിക്കയിൽ ഇറങ്ങുകയും ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്ക് വേണ്ടി ഒരു വടക്കുപടിഞ്ഞാറൻ പാത തെരയുന്ന ഉദ്യമത്തിൽ ആധുനിക ന്യൂയോർക്ക് മെട്രോപ്പോളിറ്റൻ പ്രദേശത്തിനു ചുറ്റുപാടുമുള്ള പ്രദേശങ്ങളിൽ പര്യവേക്ഷണം നടത്തുകയും ചെയ്തു. ഹഡ്സൺ നദിയിലൂടെ അദ്ദേഹം നാവികയാത്ര നടത്തുകയും  പിന്നീട് അദ്ദേഹത്തിന്റെ പേരു നല്കപ്പെടുകയും  പ്രദേശത്തെ ഡച്ച് കോളനിവൽക്കരണത്തിന് അടിത്തറ പാകുകയും ചെയ്തു.
 
വടക്കുപടിഞ്ഞാറൻ പാതയ്ക്കുവേണ്ടി തുടരുന്ന തന്റെ അവസാന പര്യവേക്ഷണ യാത്രയിൽ [[ഹഡ്സൺ കടലിടുക്ക്]], ബൃഹത്തായ [[ഹഡ്സൺ ഉൾക്കടൽ]] എന്നിവ കണ്ടെത്തുകയുണ്ടായി. 1611-ൽ [[ജെയിംസ് ബേ|ജെയിംസ് ബേയുടെ]] തീരപ്രദേശത്ത അതികഠിനമായ തണുപ്പുകാലത്തിനുശേഷം കൂടുതൽ പടിഞ്ഞാറേയ്ക്കു പോകുവാനുള്ള  സമ്മർദ്ദം ചെലുത്താൻ ശ്രമിച്ചുവെങ്കിലും കൂടെയുണ്ടായിരുന്ന നാവികർ വിസമ്മതിക്കുകയും  അവർ കപാലമുയർത്തുകയും ചെയ്തു. കലാപകാരികൾ അദ്ദേഹത്തോടൊപ്പം മകനേയും മറ്റ് 7 പേരെയും  ഹഡ്സണേയും ഉപേക്ഷിച്ചു കടന്നുകളയുകയും ചെയ്തു.  ഹഡ്സണേയോ സഹപ്രവർത്തകരെയോ പിന്നീടൊരിക്കലും കണ്ടെത്തുകയുണ്ടായില്ല.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഹെൻഡ്രി_ഹഡ്സൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്