"തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 37:
}}
{{തൃശ്ശൂർ പൂരം}}
[[തൃശ്ശൂർ (നഗരം)|തൃശ്ശൂർ നഗരഹൃദയത്തിലുള്ള]] ([[കേരളം]], [[ഇന്ത്യ]]) ചെറിയ കുന്നായ, [[തേക്കിൻ‌കാട് മൈതാനം|തേക്കിൻകാട് മൈതാനത്തിന്റെ]] മദ്ധ്യത്തിലാണ് '''ശ്രീ വടക്കുംനാഥ ക്ഷേത്രം''' സ്ഥിതി ചെയ്യുന്നത്. [[ശിവൻ]] (വടക്കുംനാഥൻ), [[ശങ്കരനാരായണൻ]], [[ശ്രീരാമൻ]], [[പാർവ്വതി]] എന്നിവരാണ് ഈ ക്ഷേത്രത്തിലെ പ്രധാനദേവതകൾ. പുരാതനകാലത്ത് ഇത് ഒരു ബൗദ്ധവിഹാരമായിരുന്നു എന്നതിനു തെളിവുകൾ ലഭിച്ചിട്ടുണ്ട്. <ref>{{Cite book
| title = Land and People of Indian States and Union Territories:a
| last = S. C. Bhatt, Gopal
വരി 57:
}}
{{തൃശ്ശൂർ പൂരം}}
</ref> ശ്രീവടക്കുന്നാഥൻ ക്ഷേത്രത്തിനു തൃശ്ശൂരുമായി വളരെ അധികം ചരിത്ര പ്രധാനമായ ബന്ധമാണുള്ളത്. [[ശക്തൻ തമ്പുരാൻ|ശക്തൻ തമ്പുരാന്റെ]] കാലഘട്ടത്തിലാണ് ഈ ക്ഷേത്രം ഇന്നു കാണുന്ന രീതിയിൽ പുനർനിർമ്മിച്ചത്. കേരളത്തിലെ ഏറ്റവും വലിയ മതിൽക്കെട്ട് ഉള്ള വടക്കുന്നാഥക്ഷേത്രം 20 ഏക്കർ വിസ്താരമേറിയതാണ്. നാലുദിക്കുകളിലുമായി നാലു മഹാഗോപുരങ്ങൾ ഇവിടെ പണിതീർത്തിട്ടുണ്ട്. വടക്കുംനാഥന്റെ മഹാപ്രദക്ഷിണവഴിയാണ് [[സ്വരാജ് റൗണ്ട്]] എന്നറിയപ്പെടുന്നത്. അതിനാൽ തൃശ്ശൂർ നഗരത്തിൽ വരുന്ന ഒരാൾക്കും വടക്കുന്നാഥക്ഷേത്രത്തിന് മുന്നിലൂടെയല്ലാതെ കടന്നുപോകാൻ കഴിയില്ല. [[നൂറ്റെട്ട് ശിവക്ഷേത്രങ്ങൾ|108 ശിവാലയ സ്തോത്രത്തിൽ]] ഒന്നാം സ്ഥാനം അലങ്കരിയ്ക്കുന്ന തൃശ്ശൂർ വടക്കുന്നാഥക്ഷേത്രത്തെ ശ്രീമദ്ദക്ഷിണകൈലാസം എന്നാണ് അതിൽ പ്രതിപാദിച്ചിരിയ്ക്കുന്നത്.<ref>കുഞ്ഞികുട്ടൻ ഇളയതിൻറെ “[[108 ശിവക്ഷേത്രങ്ങൾ]]“ </ref>
[[File:Plan of the Hindu temple at Trichur.jpg|thumb|ക്ഷേത്രത്തിന്റെ രേഖാചിത്രം]]
 
വരി 63:
ഇരുപത്തൊന്ന് വട്ടം [[ക്ഷത്രിയൻ|ക്ഷത്രിയരെ]] കൂട്ടക്കൊല ചെയ്തതിന്റെ പ്രായശ്ചിത്തമായി [[പരശുരാമൻ]] തനിയ്ക്ക് ലഭിച്ച ഭൂമിയെല്ലാം [[ബ്രാഹ്മണൻ|ബ്രാഹ്മണർക്ക്]] ദാനം ചെയ്തു. അവിടങ്ങളിലെല്ലാം അദ്ദേഹം അവർക്ക് ആരാധന നടത്താൻ ക്ഷേത്രങ്ങളും നിർമ്മിച്ചുകൊടുത്തു. കൂട്ടത്തിൽ പ്രധാനപ്പെട്ടതായിരുന്നു അദ്ദേഹം തന്നെ മഴുവെറിഞ്ഞ് സൃഷ്ടിച്ച കേരളഭൂമി. കേരളത്തിലെ ബ്രാഹ്മണർക്ക് ആരാധന നടത്താനായി പരശുരാമൻ നൂറ്റെട്ട് ശിവക്ഷേത്രങ്ങളും നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങളും അഞ്ച് ശാസ്താക്ഷേത്രങ്ങളും ഏതാനും വിഷ്ണുക്ഷേത്രങ്ങളും നിർമ്മിച്ചുകൊടുത്തു. അവയിൽ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ ഒന്നാം സ്ഥാനം അലങ്കരിയ്ക്കുന്ന തൃശ്ശൂർ വടക്കുംനാഥക്ഷേത്രത്തിന്റെ ഉത്ഭവത്തിനുപിന്നിൽ ഒരു ഐതിഹ്യമുണ്ട്. അതിങ്ങനെ:
 
ഒരുദിവസം [[കൈലാസം|കൈലാസത്തിലെത്തിയ]] പരശുരാമൻ താൻ പുതുതായി നിർമ്മിച്ച ഭൂമിയെക്കുറിച്ച് ശിവഭഗവാനോട് സംസാരിയ്ക്കുകയും അവിടെ വാണരുളണമെന്ന് അഭ്യർത്ഥിയ്ക്കുകയും ചെയ്തു. എന്നാൽ ആദ്യം ശിവൻ വിസമ്മതിച്ചു. പിന്നീട് [[പാർവ്വതി|പാർവ്വതീദേവി]] അഭ്യർത്ഥിച്ചപ്പോൾ മാത്രമാണ് ഭഗവാൻ സമ്മതം മൂളിയത്. ഉടനെത്തന്നെ ശിവപാർഷദന്മാരായ [[നന്തികേശ്വരൻ]], [[സിംഹോദരൻ]], [[ഭൃംഗീരടി]] തുടങ്ങിയവരും ശിവപുത്രന്മാരായ [[ഗണപതി]]യും [[സുബ്രഹ്മണ്യൻ|സുബ്രഹ്മണ്യനും]] അടക്കം കൈലാസവാസികളെല്ലാവരും കൂടി ഭാർഗ്ഗവഭൂമിയിലേയ്ക്ക് പുറപ്പെട്ടു. അവർ ഭാർഗ്ഗവഭൂമിയിൽ ഒരു സ്ഥലത്തെത്തിയപ്പോൾ പെട്ടെന്നൊരു സ്ഥലത്തുവച്ച് പെട്ടെന്ന് യാത്ര നിന്നു. അവിടെ ഒരു ഉഗ്രതേജസ്സ് കണ്ട പരശുരാമൻ പ്രതിഷ്ഠയ്ക്ക് ഏറ്റവും ഉചിതമായ സ്ഥലം അതുതന്നെയെന്ന് മനസ്സിലാക്കി. ഉടനെത്തന്നെ അദ്ദേഹം ശിവനോട് അവിടെ കുടികൊള്ളണമെന്ന് അഭ്യർത്ഥിച്ചു. ശിവൻ ഉടനെത്തന്നെ പാർവ്വതീസമേതം അങ്ങോട്ട് എഴുന്നള്ളി. ആ സമയത്ത് അവിടെ പ്രത്യക്ഷപ്പെട്ട [[മഹാവിഷ്ണു]]വിനോട് തന്റെ തെക്കുഭാഗത്തിരിയ്ക്കാൻ പറഞ്ഞ ശിവൻ സ്വയം ഒരു ജ്യോതിർലിംഗമായി മാറി വടക്കുഭാഗത്ത് കുടികൊണ്ടു. അങ്ങനെയാണ് പ്രതിഷ്ഠയ്ക്ക് വടക്കുംനാഥൻ എന്ന പേരുണ്ടായത്. ക്ഷേത്രമതിൽക്കെട്ടിനുപുറത്ത് വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഒരു [[ആൽമരം|ആൽമരത്തിന്റെ]] തറയിലാണ് ഇത് സംഭവിച്ചതെന്ന് പറയപ്പെടുന്നു. ഇന്ന് അവിടം '''ശ്രീമൂലസ്ഥാനം''' എന്നറിയപ്പെടുന്നു. ശ്രീമൂലസ്ഥാനത്ത് ഇന്നും ദിവസവും വിളക്കുവയ്പുണ്ട്. തുടർന്ന് ശ്രീമൂലസ്ഥാനത്തുനിന്നും ശൈവവൈഷ്ണവതേജസ്സുകളെ ആവാഹിച്ച് പരശുരാമൻ തന്നെ ഇന്നത്തെ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചു. അതിനുശേഷം യഥാവിധി പൂജകൾ കഴിച്ച അദ്ദേഹം തുടർന്ന് ക്ഷേത്രത്തിന്റെ വടക്കുകിഴക്കേമൂലയിൽ അന്തർദ്ധാനം ചെയ്തു. ഇന്നും അവിടെ പരശുരാമസ്മരണയിൽ ദീപപ്രതിഷ്ഠ നടത്തുന്നുണ്ട്.
 
== ചരിത്രം ==
[[File:55Trichur Temple Main Entrance.jpg|thumb|right|250px|1913-ലെ ചിത്രം]]
വടക്കുംനാഥക്ഷേത്ര നിർമ്മാണം [[പന്തിരുകുലം|പന്തിരുകുലത്തിലെ]] [[പെരുന്തച്ചൻ|പെരുന്തച്ചൻറെ]] കാലത്ത് നടന്നതാണെന്ന് പറയപ്പെടുന്നു. പെരുന്തച്ചൻറെ കാലം ഏഴാം നൂറ്റാണ്ടിലാകയാൽ ക്ഷേത്രത്തിനും [[കൂത്തമ്പലം|കൂത്തമ്പലത്തിനും]] 1300 വർഷത്തെ പഴക്കം ഉണ്ടാകുമെന്ന് കരുതുന്നു.<ref>കുഞ്ഞികുട്ടൻ ഇളയതിൻറെ “കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലൂടെ”</ref>. ചരിത്രകാരനായ [[വി.വി.കെ. വാലത്ത്|വി.വി.കെ. വാലത്തിന്റെ]] അഭിപ്രായത്തിൽ വടക്കുംനാഥക്ഷേത്രം ആദിദ്രാവിഡക്ഷേത്രമായ കാവുകളിൽ ഒന്നായിരുന്നു. പിന്നീട് [[ബുദ്ധമതം|ബുദ്ധ]]-[[ജൈനമതം|ജൈന]] പാരമ്പര്യം നിലനിൽക്കുകയും അതിനുശേഷം [[ശൈവമതം|ശൈവ]]-[[വൈഷ്ണവം|വൈഷ്ണവ]] സ്വാധീനത്തിലമരുകയും ചെയ്തു. എസ്.സി. ഭട്ടും ബാർഗവയും 36 വാല്യങ്ങളിലായി എഴുതിയ ചരിത്രഗ്രന്ഥത്തിൽ ഈ ക്ഷേത്രവും പറുവശ്ശേരി ദുർഗ്ഗശ്ശേരി ഭഗവതി ക്ഷേത്രവും [[കൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രം|കൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രവും]] ആദ്യകാല ബുദ്ധചൈത്യങ്ങളായിരുന്നു എന്നു പറയുന്നു. <ref>{{Cite book
| title = Land and People of Indian States and Union Territories:a
| last = S. C. Bhatt, Gopal
"https://ml.wikipedia.org/wiki/തൃശ്ശൂർ_വടക്കുന്നാഥ_ക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്