"ഋഗ്വേദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (49.15.132.176 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Malikaveedu സൃഷ്ടിച്ചതാണ്)
റ്റാഗ്: റോൾബാക്ക്
{{ഹൈന്ദവഗ്രന്ഥങ്ങൾ}}
പുരാതന ഇന്ത്യയിലെ [[വൈദികസംസ്കൃതം|വൈദികസംസ്കൃതസൂക്തങ്ങളുടെ]] ഒരു ശേഖരമാണ്‌ '''ഋഗ്വേദം'''. [[ഹിന്ദുമതം|ഹിന്ദുമതത്തിന്‌]] അടിസ്ഥാനമായി കരുതപ്പെടുന്ന ചതുർ‌വേദങ്ങളിൽ ആദ്യത്തേതുമാണ്‌ ഇത്. [[ഇന്ദ്രൻ]], [[വരുണൻ]], [[അഗ്നി]], [[വായു]], [[സൂര്യൻ]] തുടങ്ങിയ ദേവതകളുടെ സ്തുതികളും ഉപാസനാക്രമങ്ങളും ആണ്‌ ഋഗ്വേദത്തിൽ കൂടുതലായും ഉള്ളത്. ഇതിനു പുറമേ [[സോമരസം]] എന്ന പാനീയം നിർമ്മിക്കാനുപയോഗിക്കുന്ന [[സോമം]] എന്ന ചെടിയെക്കുറിച്ചുള്ള പരാമർശവും ഋഗ്വേദത്തിൽ ധാരാളമായുണ്ട്.<ref name=ncert10>{{cite book |last= |first= |authorlink= |coauthors= |title=Social Science - Class VI - Our Pasts-I |year=2007 |publisher=NCERT |location=New Delhi|isbn=|chapter=CHAPTER 5 -
WHAT BOOKS AND BURIALS TELL US|pages=43|url=http://www.ncert.nic.in/textbooks/testing/Index.htm}}</ref>. പലതായി കാണപ്പെടുമെങ്കിലും സത്യം ഏകമെന്ന് പ്രഖ്യാപിക്കുന്നു<ref name="ഹിന്ദുവിന്റെപുസ്തകം-19">ഹിന്ദുവിന്റെ പുസ്തകം , പേജ് നം.19 , വേദങ്ങൾ , Pen Books Pvt Ltd, Aluva</ref> . മുന്നൂറിൽപ്പരം [[ഋഷി|ഋഷികൾ]], [[സ്ത്രീ|സ്ത്രീകൾ]] ഉൾപ്പെടെ, പല കാലങ്ങളിലായി ഇതിന്റെ നിർമ്മിതിയിൽ ഏർപ്പെട്ടിരുന്നതായി കണക്കാക്കപ്പെടുന്നു.<ref name="ഹിന്ദുവിന്റെപുസ്തകം-19" />
 
[[ആയുർവേദം]], ഋഗ്‌വേദത്തിന്റെ [[ ഉപവേദങ്ങൾ|ഉപവേദമാണ്]] .• <ref name="vns2"> ഭാരതീയ ആചാരങ്ങളും അനുഷ്ഠാനങ്ങളും, നീലകണ്ഠൻ നമ്പൂതിരി – ദേവി ബുക്സ്റ്റാൾ </ref>
മാനവരാശിക്ക് ഇന്നു ലഭ്യമായതിൽ ഏറ്റവും പുരാതനമായ സാഹിത്യ ഗ്രന്ഥമാണ് ഋഗ്വേദം.<ref>ഋഗ്വേദസംഹിത, മലയാള പരിഭാഷ, വള്ളത്തോൾ നാരായണ മേനോൻ, കേരള യൂണിവേറ്റി പ്രകാശനവിഭാഗം</ref> ബി.സി.ഇ. 1500-നോടടുപ്പിച്ചോ അതിനു ശേഷമോ ആണ്‌ ഋഗ്വേദം രചിക്കപ്പെട്ടിരിക്കുന്നത് എന്നു വിശ്വസിക്കപ്പെടുന്നു<ref name=afghans4>{{cite book |last=Voglesang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 4 - Advent of the Indo Iranian Speaking Peoples|pages=59|url=}}</ref>‌. ഋഗ്വേദത്തോടു സമകാലീനത്വമവകാശപ്പെടുന്ന [[ഈജിപ്റ്റ്‌|ഈജിപ്തുകാരുടെ]] [[ബുക് ഓഫ് ദ ഡെഡ്]] ഉം [[ബാബിലോണിയ|ബാബിലോണിയക്കാരുടെ]] [[ഗിൽഗമെഷ് ഇതിഹാസം|ഗിൽ ഗമീഷ്]] എന്ന ഇതിഹാസവും ഇപ്പോൾ പുരാവസ്തു ഗവേഷകൻമാരുടെ ശ്രദ്ധയിൽ മാത്രമേ പെടുന്നുള്ളു. ആ ഗ്രന്ഥങ്ങളിലെ സാഹിത്യമോ ചിന്താഗതിയോ ഒന്നുംതന്നെ ഒരു ജനസമൂഹത്തെയും സ്പർശിക്കുന്നില്ല. ഇതിൽ നിന്നും വ്യത്യസ്തമായി ഹിന്ദുക്കളുടെ സിദ്ധാന്തങ്ങളും ആചാരങ്ങളും ഇന്നും വേദങ്ങളെ അടിസ്ഥാനമാക്കിയാണ്. <ref>ഋഗ്വേദസംഹിത, മലയാള പരിഭാഷ, വള്ളത്തോൾ നാരായണ മേനോൻ, കേരള യൂണിവേറ്റി പ്രകാശനവിഭാഗം</ref>
 
[[ഇന്തോ ആര്യൻ|ഇന്തോ ആര്യന്മാരുടെ]] [[മദ്ധ്യേഷ്യ|മദ്ധ്യേഷ്യയിൽ]] നിന്നും [[ഇറാനിയൻ പീഠഭൂമി|ഇറാനിയൻ പീഠഭൂമിയിലൂടെ]] (അതായത് ഇന്നത്തെ [[അഫ്ഗാനിസ്താൻ|അഫ്ഘാനിസ്താൻ]] പ്രദേശത്തു കൂടെ) ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കുള്ള കുടിയേറ്റകാലത്താണ്‌ ഋഗ്വേദത്തിന്റെ രചന നടന്നിരിക്കുന്നത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറൻ പ്രദേശം അതായത് ആധുനിക [[പാകിസ്താൻ|പാകിസ്താന്റെ]] വടക്കുഭാഗമാണ്‌ ഇതിൽ പരാമർശവിധേയമാകുന്ന ഭൂമേഖല<ref name=afghans4/>.
 
==രചയിതാക്കൾ==
37,013

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2890840" എന്ന താളിൽനിന്ന് ശേഖരിച്ചത്