"അമേരിക്കൻ ഐക്യനാടുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Template error ozhivakki
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 113:
 
=== യൂറോപ്യരുടെ വരവ് ===
[[ചെമ്പൻ ഏറിക്]] എന്നയാളുടെ മകൻ [[ലീഫ് എറിക്സൺ|ലീഫ് എറിക്സന്റെ]] നേതൃത്വത്തിൽ യൂറോപ്പിൽ നിന്നും ഒരു സംഘം [[വൈക്കിങ്ങുകൾ]] പത്താം ശതകത്തിൽ വടക്കൻ അമേരിക്കയുടെ തീരങ്ങളിൽ ചെന്നിറങ്ങിയതായി തെളിവുകൾ ഉണ്ട്. ഇവർ സ്ഥിരമായ നിർമ്മിച്ച കുടിയേറ്റ താവളം [[ന്യൂഫൗണ്ട്‍ലാന്റ്|ന്യൂഫൌണ്ട് ലാന്റിനു]] സമീപം കണ്ടെത്തിയിരുന്നു.
 
1492-ൽ സ്പാനിഷ് സർക്കാരിന്റെ കീഴിൽ കപ്പിത്താനായി സേവനം ചെയ്തിരുന്ന [[ക്രിസ്റ്റഫർ കൊളംബസ്]] ഇപ്പോഴത്തെ [[ബഹാമാസ് ദ്വീപുകൾ]] കണ്ടെത്തുന്നതോടെയാണ് അമേരിക്കയിലെ യൂറോപ്യൻ അധിനിവേശത്തിന്റെ ചരിത്രം തുടങ്ങുന്നത്. കൊളംബസ് ബഹാമാസില്എ‍ ത്തിയപ്പോൾ ഇന്ത്യയുടെ എതോ തീരത്താണ് തങ്ങൾ എന്നാണ് അവർ കരുതിയത്. അതിനാൽ അവിടെ കണ്ട ഈ വർഗ്ഗക്കാരെ അവർ [[റെഡ് ഇന്ത്യക്കാർ|ഇന്ത്യക്കാർ]] എന്ന് വിളിച്ചു. [[ഇന്ത്യ|ഇന്ത്യയിലേക്കുള്ള]] സമുദ്രമാർഗ്ഗം തേടിയായിരുന്നു അദ്ദേഹം പുറപ്പെട്ടത്.
വരി 134:
==== ഇംഗ്ലീഷുകാർ ====
[[പ്രമാണം:MayflowerHarbor.jpg|right|250px|thumb| മേയ്ഫ്ലവർ എന്ന കപ്പൽ പ്ലിമത്ത് തീരത്ത്. വരച്ചത് വില്ല്യം ഹാൽ‍സാൽ [[1882]]. [[1620]]-ൽ മത പീഡനത്തിൽ നിന്ന് ഒളിച്ചോടിയ തീർത്ഥാടകരേയും വഹിച്ച് മേയ്ഫ്ലവർ പുതിയ ലോകത്തെത്തി]]
ഹെൻ‍റി ഏഴാമന്റെ പ്രോത്സാഹനത്തോടെ [[ജോൺ കാബട്ട്]] എന്ന നാവികൻ ന്യൂഫൌണ്ട് ലാൻഡിൽ എത്തിച്ചേർന്നു. എന്നാൽ കാര്യമായ സമ്പത്ത് ഇല്ലാത്തതിനാൽ പുതിയ ലോകത്തിൽ വല്യ തതല്പര്യമൊന്നും ഇംഗ്ലീഷുകാർ കാണിച്ചില്ല. എന്നാൽ കനകം നിറഞ്ഞ ഇൻഡീസ് ദ്വീപുകളിൽ നിന്ന് സ്പെയിൻ‍കാർ ഉണ്ടാക്കിയ നേട്ടത്തെക്കുറിച്ച് അവർ വേവലാതിപെട്ടില്ല. എലിസബത്ത് രാജ്ഞിയുടെ കാലത്തും വലിയ പ്രാധാന്യം കല്പിക്കപ്പെട്ടില്ല. എന്നാൽ ഹെൻ‍റി എട്ടാമന്റെ കാലത്ത് കടൽകൊള്ള മൂലം ധാരാളം സമ്പത്ത് വന്ന് ചേർന്നത് പുതിയ ലോകത്തേയ്ക്ക് ഒരെത്തിനോട്ടം അനിവാര്യമാക്കി. 1585-ല് അവർ ആദ്യമായി അധിനിവേശത്തിന് ശ്രമിച്ചെങ്കിലും പരാജയമായൈരുന്നു. പിന്നീട് ജെയിംസ് ഒന്നാമന്റെ കാലത്ത് ഇംഗ്ലണ്ടിലെ ധനികരായ വ്യാപാരികൾ ലണ്ടൻ കമ്പനി എന്ന പേരിൽ വടക്കേ അമേരിക്കയുമായി വ്യാപാരം നടത്താൻ ആരംഭിച്ചു. പിന്നീട് ഇത് വിർജീനിയാ കമ്പനി എന്നാക്കി. 1607-ല് 104 പേരുമായി അവർ വിർജീനിയ എന്ന സ്ഥലത്ത് എത്തിച്ചേർന്നു. [[ജയിംസ്ടൌൺ|ജെയിംസ് ടൌൺ]] എന്ന പേരിൽ കുടിയിരിപ്പ് ആരംഭിച്ചു. രോഗവും ഇന്ത്യക്കാരുടെ ആക്രമണവും വളരേയേറെപ്പേരെ കൊന്നൊടുക്കി. ചിലർ മടങ്ങിപ്പോയി എങ്കിലും വീണ്ടും വീണ്ടും കുടിയേറ്റങ്ങൾ നടന്നു കൊണ്ടിരുന്നു. 1620-ല് മത തീവ്രവാദികൾ എന്ന് അന്ന് അറിയപ്പെട്ടിരുന്ന് മറ്റൊരു വിഭാഗം ഇംഗ്ലണ്ടിലെ നവോത്ഥാന പ്രസ്ഥാനങ്ങൾക്കു ശേഷം അമേരിക്കയിലേക്ക് പുറപ്പെട്ടു. മേയ്ഫ്ലവർ എന്ന കപ്പലിൽ അവർ മസ്സാച്ച്യുസെറ്റ്സിലെ പ്ലിമത്തിലാണ് എത്തിപ്പെട്ടത്. 1628 മുതൽ മസ്സാച്ച്യൂസെറ്റ്സ് കോളനി വൻ ശക്തിയായി വളർന്നു തുടങ്ങി. അവർ ഇംഗ്ലണ്ടിലെ ലിങ്കൺഷയറിലെ ബോസ്റ്റണിൽ നിന്ന് വന്നവരായിരുന്നതിനാൽ ആസ്ഥലത്തിന് [[ബോസ്റ്റൺ]] എന്ന് നാമകരണം ചെയ്തു. എന്നാൽ അമേരിക്കയിൽ മത പീഡനത്തിൽ നിന്ന് രക്ഷപ്പെടാനെത്തിയ അവർ തന്നെ മത പീഡകരായി ഭരണം തുടർന്നു. ഇംഗ്ലീഷുകാർ തുടർന്ന് നിരവധി കോളനികൾ സ്ഥാപിച്ചു. ഇവയിൽ [[റോഡ് ദ്വീപുകൾ]], [[കണെക്റ്റിക്കട്ട്|കണക്റ്റിക്കട്ട്]], [[ന്യൂ പ്ലിമത്ത്]] എന്നിവ ഉൾപ്പെടും. ഇവർ പിന്നീട് കണ്ടെത്തിയ [[ഹഡ്സൺ നദി]]<nowiki/>യുടെ തീരങ്ങളിലും ആവാസ കേന്ദ്രങ്ങൾ സ്ഥാപിച്ചു. ഇവരുടെ കൂടെ സ്വീഡൻ‍കാരും ഹോളണ്ടുകാരും ഉണ്ടായിരുന്നു. പിന്നീട് സ്ഥലത്തിന്റെ പേരിലും അവകാശങ്ങളുടെ പേരിലും ഇംഗ്ലീഷുകാർ സ്വീഡൻ‍കാരും ഡച്ചുകാരുമായും യുദ്ധങ്ങൾ നടത്തി.
 
=== ബ്രിട്ടനെതിരെ പടയൊരുക്കം ===
"https://ml.wikipedia.org/wiki/അമേരിക്കൻ_ഐക്യനാടുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്