"മഹാബലിപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 26:
 
ക്രി.വ 7ആം നൂറ്റാണ്ടില്‍ തെക്കന്‍ ഭാരതത്തിലെ [[പല്ലവ രാജവംശം|പല്ലവ രാജവംശത്തിലെ]] രാജാക്കന്മാരാണ്‌, ഇന്ന് തമിഴ്നാടിന്റെ തലസ്ഥാനമായ ചെന്നൈ നഗരത്തിനു 60 കി.മീ തെക്കുള്ള ഈ നഗരം രൂപപ്പെടുത്തിയത്. പല്ലവരാജാവായിരുന്ന മാമല്ലന്റെ പേരിലാണ്‌ ഈ സ്ഥലം അറിയപ്പെടുന്നത്. ഇവിടത്തെ ചരിത്ര സ്മാരകങ്ങളൊക്കെ തന്നെ ക്രി.വ 7ആം നൂറ്റാണ്ടിനും 9ആം നൂറ്റാണ്ടിനും ഇടയ്ക്ക് നിര്‍മ്മിച്ചവയാണ്‌. മഹാബലിപുരം [[യുനെസ്കൊ]]-യുടെ ലോക പൈതൃക സ്മാരകങ്ങളുടെ പട്ടികയില്‍ പ്രസിദ്ധീകരിച്ച ഒന്നാണ്‌.
 
 
== പ്രധാന സ്ഥലങ്ങള്‍ ==
സ്മാരകങ്ങളില്‍ ഭൂരിഭാഗവും പാറ തുരന്ന് നിര്‍മ്മിച്ചവയാണ്‌; പലതും ഒറ്റ പാറയാല്‍ നിര്‍മ്മിച്ചവയാണ്‌. ഈ സ്മാരകങ്ങളിലെല്ലാം തന്നെ ആദികാല ദ്രാവിഡ തച്ചുശാസ്ത്രത്തിന്റെ സ്പര്‍ശം കാണാം. അതില്‍ ബുദ്ധമതത്തിന്റെ പല സംഗതികളും പ്രകടമാണ്‌. ഗുഹാക്ഷേത്രങ്ങളും, ഒറ്റക്കല്‍ മണ്ഡപങ്ങളും ശില്പങ്ങളും ക്ഷേത്രങ്ങളും അടങ്ങിയതാണ് മഹാബലിപുരത്തെ സ്മാരകങ്ങള്‍. പല്ലവ കലയുടെ ഉത്തമോദാഹരണങ്ങളാണ്‌ മഹാബലിപുരം.
 
മഹാബലിപുരം, പല്ലവരാജ്യത്തെ ഒരു ശില്പകലാ വിദ്യാലയം ആണെന്നും കരുതപ്പെടുന്നു. അപൂര്‍ണ്ണമായതും, പല ശൈലിയിലുള്ളതും ആയ അനേകം ശില്പങ്ങളാണ്‌ ഇതൊരു വിദ്യാലയം ആണെന്ന് കരുതാന്‍ കാരണം. പഞ്ചരഥങ്ങള്‍ അഞ്ചിലും വ്യത്യസ്തമായ ശൈലികള്‍ ഉപയോഗിച്ചിരിക്കുന്നത് പ്രകടമാണ്‌.
 
പ്രധാന സ്ഥലങ്ങള്‍:
*തിരുക്കടല്‍ മല്ലൈ - ഹിന്ദു ദൈവമായ വിഷ്ണുവിന്റെ ഒരു ആരാധനാലയം ആണിത്. ശില്പങ്ങളെ സം‌രക്ഷിക്കാനായി പല്ലവ രാജാക്കന്മാര്‍ നിര്‍മ്മിച്ചതാണ്‌ ഈ അമ്പലം. ഇത് നിര്‍മ്മിച്ചശേഷം, ശില്പങ്ങള്‍ കടല്‍കാറ്റേറ്റ് നശിക്കുന്നത് ഒരു പരിധി വരെ തടയാന്‍ കഴിഞ്ഞു എന്നാണ്‌ അഭീജ്ഞമതം.
*ഗംഗന്മാരുടെ പതനം - ശിലാ ശില്പം
*അര്‍ജ്ജുനന്റെ തപസ്സ് - അതി ഭീമമായ ഒരു ശില്പം
*വരാഹ ഗുഹാ ക്ഷേത്രം അഥവാ മഹിഷമര്‍ദ്ദിനി ഗുഹാക്ഷേത്രം - 7ആം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചത്
*തീരക്ഷേത്രം - ബംഗാള്‍ ഉള്‍ക്കടല്‍ തീരത്ത് പടിഞ്ഞാറ് മുഖമായി നിര്‍മ്മിക്കപ്പെട്ട ഒരു ക്ഷേത്രം.
പഞ്ചരഥങ്ങള്‍ - ഒറ്റ കല്ലില്‍ അഞ്ച് രഥങ്ങള്‍. പിരമിഡ് ആകൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ക്ഷേത്രങ്ങള്‍, പാണ്ഡവ ക്ഷേത്രമായി കണക്കാക്കുന്നു.
"https://ml.wikipedia.org/wiki/മഹാബലിപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്