"സ്വിഫ്റ്റ് (പ്രോഗ്രാമിങ് ഭാഷ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 26:
2014-ൽ ആപ്പിളിന്റെ ആഗോള ഡെവലപ്പർ കോൺഫറൻസിൽ(WWDC ) വെച്ചാണ് സ്വിഫ്റ്റ് പുറത്തിറക്കിയത്. അതേവർഷം തന്നെ പുതുക്കിയ പതിപ്പ് 1.2 പുറത്തു വന്നു. 2015 ലെ കോൺഫറൻസിൽ വലിയ മാറ്റങ്ങളോടെ സ്വിഫ്റ്റ് 2 പതിപ്പ് പുറത്തിറക്കി. ആദ്യം കുത്തക സോഫ്റ്റ്വെയർ ആയിരുന്നു സ്വിഫ്റ്റ് എങ്കിലും ഡിസംബർ 3, 2015 -ൽ പുറത്ത് വന്ന 2.2 പതിപ്പോടെ സ്വിഫ്റ്റ് സ്വതന്ത്ര സോഫ്റ്റ്വെയർ രംഗത്തേക്ക് ചുവടുമാറ്റി. അപ്പാച്ചെ അനുമതിപത്രം 2.0 ആണ് സ്വിഫ്റ്റ് ഉപയോഗിക്കുന്നത്.
ജനകീയ പ്രോഗ്രാമിങ് ഭാഷകളെ റാങ്ക് ചെയ്യുന്ന ടിയോബ് സൂചികയിൽ മാർച്ച് 2017-ൽ സ്വിഫ്റ്റ് ആദ്യ പത്തിലെത്തി. മൊബൈൽ പ്രോഗ്രാമിങ് സാമറിൻ , സി ഷാർപ് മുതലായ ഭാഷകളിലേക്ക് നീങ്ങിയപ്പോൾ സ്വിഫ്റ്റിന് സ്ഥാനഭ്രംശം സംഭവിച്ചു തുടങ്ങി. ഏപ്രിൽ 2018-ലെ കണക്കനുസരിച്ച് ടിയോബ് സൂചികയിൽ 15 ആം സ്ഥാനത്തായിരുന്നു. എന്നാൽ ഒക്ടോബർ 2018ൽ വീണ്ടും പത്താം സ്ഥാനം കയ്യടക്കി സ്വിഫ്റ്റ് ജനകീയമായി തന്നെ നിലകൊള്ളുന്നു.
സ്വിഫ്റ്റിന്റെ വലിയ മാറ്റങ്ങൾ വരുന്ന പതിപ്പുകളിൽ ഭാഷയുടെ ഘടനയിലും വിന്യാസത്തിലും (Syntax) വ്യത്യാസങ്ങൾ വരുത്തിയതുമൂലം കോഡ് വീണ്ടുമെഴുതേണ്ട അവസ്ഥ വന്നു. അതുകൊണ്ട് വലിയ കോഡ് സഞ്ചയം ഉള്ള പല ഡെവലപ്പർമാരും സ്വിഫ്റ്റ് ഏറ്റെടുക്കാൻ താല്പര്യം കാണിക്കുന്നില്ല..
== അവലംബം ==
|