"സ്വിഫ്റ്റ് (പ്രോഗ്രാമിങ് ഭാഷ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,022 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
2014-ൽ ആപ്പിളിന്റെ ആഗോള ഡെവലപ്പർ കോൺഫറൻസിൽ(WWDC ) വെച്ചാണ് സ്വിഫ്റ്റ് പുറത്തിറക്കിയത്. അതേവർഷം തന്നെ പുതുക്കിയ പതിപ്പ് 1.2 പുറത്തു വന്നു. 2015 ലെ കോൺഫറൻസിൽ വലിയ മാറ്റങ്ങളോടെ സ്വിഫ്റ്റ് 2 പതിപ്പ് പുറത്തിറക്കി. ആദ്യം കുത്തക സോഫ്റ്റ്‌വെയർ ആയിരുന്നു സ്വിഫ്റ്റ് എങ്കിലും ഡിസംബർ 3, 2015 -ൽ പുറത്ത് വന്ന 2.2 പതിപ്പോടെ സ്വിഫ്റ്റ് സ്വതന്ത്ര സോഫ്റ്റ്‌വെയർ രംഗത്തേക്ക് ചുവടുമാറ്റി. അപ്പാച്ചെ അനുമതിപത്രം 2.0 ആണ് സ്വിഫ്റ്റ് ഉപയോഗിക്കുന്നത്.
 
ജനകീയ പ്രോഗ്രാമിങ് ഭാഷകളെ റാങ്ക് ചെയ്യുന്ന ടിയോബ് സൂചികയിൽ മാർച്ച് 2017-ൽ സ്വിഫ്റ്റ് ആദ്യ പത്തിലെത്തി. മൊബൈൽ പ്രോഗ്രാമിങ് സാമറിൻ , സി ഷാർപ് മുതലായ ഭാഷകളിലേക്ക് നീങ്ങിയപ്പോൾ സ്വിഫ്റ്റിന് സ്ഥാനഭ്രംശം സംഭവിച്ചു തുടങ്ങി. ഏപ്രിൽ 2018-ലെ കണക്കനുസരിച്ച് ടിയോബ് സൂചികയിൽ 15 ആം സ്ഥാനത്തായിരുന്നു. എന്നാൽ ഒക്ടോബർ 2018ൽ വീണ്ടും പത്താം സ്ഥാനം കയ്യടക്കി സ്വിഫ്റ്റ് ജനകീയമായി തന്നെ നിലകൊള്ളുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2888363" എന്ന താളിൽനിന്ന് ശേഖരിച്ചത്