"സ്വിഫ്റ്റ് (പ്രോഗ്രാമിങ് ഭാഷ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,574 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
ആപ്പിൾ കമ്പനി വികസിപ്പിച്ച പൊതുഉപയോഗത്തിനായുള്ള വിവിധ മാതൃകകൾ പിന്തുണക്കുന്ന ഉന്നതതല പ്രോഗ്രാമിങ് ഭാഷയാണ് സ്വിഫ്റ്റ്. ആപ്പിളിന്റെ മാക് ഒ എസ്, ഐ ഒ എസ്, വാച്ച് ഒ എസ്, ടിവി ഒഎസ് എന്നീ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലും ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും സ്വിഫ്റ്റിന് പിന്തുണയുണ്ട്. സ്വിഫ്റ്റ് ആപ്പിളിന്റെ കൊക്കോ, കൊക്കോ ടച്ച് എന്നീ ചട്ടക്കൂടുകളിലും ആപ്പിൾ ഉപകരണങ്ങൾക്കുവേണ്ടി എഴുതപ്പെട്ട ഒബ്ജക്റ്റീവ് - സി കോഡ് സഞ്ചയത്തിനുമൊപ്പം പ്രവർത്തിക്കാൻ രൂപകൽപ്പന ചെയ്യപ്പെട്ട ഭാഷയാണ്. സ്വതന്ത്ര സോഫ്റ്റ്‌വെയർ സങ്കേതത്തിലുള്ള എൽഎൽവിഎം കംപൈലർ ഉപയോഗിച്ച് നിർമ്മിച്ചിട്ടുള്ള സ്വിഫ്റ്റ് ആപ്പിളിന്റെ എക്സ്കോഡ് ഐഡിഇ യുടെ 6 ആം പതിപ്പ് മുതൽ കൂട്ടിച്ചേർത്തു. ലിനക്സ് ഒഴികെയുള്ള പ്രതലങ്ങളിൽ സ്വിഫ്റ്റ് ഒബ്ജക്റ്റീവ്-സിയുടെ റൺടൈം ലൈബ്രറി ഉപയോഗിക്കുന്നതിനാൽ ഒരേ പ്രോഗ്രാമിൽ തന്നെ സി, ഒബ്ജക്റ്റീവ്-സി, സി++, സ്വിഫ്റ്റ് ഭാഷകൾ ഉപയോഗിക്കാൻ കഴിയുന്നു.
 
ഒബ്ജക്റ്റീവ്-സിയിലെ കേന്ദ്ര ആശയങ്ങളായ ഡൈനാമിക് ഡിസ്പാച്ച്, ലേറ്റ് ബൈൻഡിങ്, എക്സറ്റൻസിബിൾ പ്രോഗ്രാമിംഗ് മുതലായവ സ്വിഫ്റ്റിലും സന്നിവേശിപ്പിച്ചു. എന്നാൽ കൂടുതൽ അപകടരഹിതമായാണെന്നു മാത്രം. അതുമൂലം സോഫ്റ്റ്‌വെയർ ബഗ്ഗുകളെ എളുപ്പത്തിൽ കണ്ടെത്താനാകുന്നു. സാധാരണ ബഗ്ഗുകളായ നൾ പോയിന്റർ, പിരമിഡ് ഓഫ് ഡൂം എന്നിവയൊക്കെ ഒഴിവാക്കാൻ സ്വിഫ്റ്റിൽ എളുപ്പമാണ്. സ്വിഫ്റ്റ് പ്രോട്ടോകോൾ എക്സറ്റൻസിബിലിറ്റി എന്ന ആശയത്തെ പിന്തുണക്കുന്നുണ്ട്, ഇത് പരമ്പരാഗത പ്രോഗ്രാമിങ് മാതൃകകളിൽ നിന്നും വിട്ട് നൂതനമായ പ്രോട്ടോക്കോൾ ഓറിയന്റഡ് പ്രോഗ്രാമിങ് എന്ന് ആപ്പിൾ വിളിക്കുന്ന ഒരു മാത്രകയെ പിൻപറ്റുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2888361" എന്ന താളിൽനിന്ന് ശേഖരിച്ചത്