"എം.എൻ. വിജയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
(ചെ.)
 
== നിരൂപകൻ ==
[[കേസരി.എ.ബാലകൃഷ്ണപിള്ള|കേസരി.എ.ബാലകൃഷ്ണപിള്ളയുടെ]] നിരൂപണാദർശം അദ്ദേഹത്തിന്റെ കാലത്തിനു ശേഷം സമർത്ഥവും സർഗ്ഗാത്മകവുമായി പിന്തുടർന്ന നിരൂപകനാണ് എം.എൻ.വിജയൻ. [[വൈലോപ്പിള്ളി|വൈലോപ്പിള്ളിക്കവിതയെ]] ആധാരമാക്കി എം.എൻ.വിജയൻ എഴുതിയ നിരൂപണം കവിവ്യക്തിത്വം എപ്രകാരമാണ് കവിതയുടെ പ്രമേയതലത്തെ നിർണ്ണയിക്കുന്നത് എന്നു അന്വേഷിക്കുന്നു.മലയാളത്തിലെ മനഃശാസ്ത്രനിരൂപണപ്രസ്ഥാനത്തിനു തുടക്കം കുറിച്ച പഠനമായിരുന്നു, അത്. [[എം.പി. ശങ്കുണ്ണി നായർ|എം.പി.ശങ്കുണ്ണിനായർ]] കണ്ണീർപാടത്തെക്കുറിച്ച് എഴുതിയ പഠനം മനഃശാസ്ത്രപരമായ സൂചനകൾ നല്കുന്നുണ്ടെങ്കിലും ''ആനൽ ഇറോട്ടിസം'' എന്ന സങ്കല്പനത്തെ ആധാരമാക്കിയുള്ള ഇദ്ദേഹത്തിന്റെ പഠനമാണ് ആദ്യത്തെ മനഃശാസ്ത്രപഠനമായി കണക്കാക്കപ്പെടുന്നത്. കാവ്യ വിശകലനത്തിനും ജീവിതവ്യാഖ്യാനത്തിനും മനഃശാസ്ത്രത്തെ മാത്രം ഉപയോഗപ്പെടുത്തിയ മലയാളത്തിലെ ഏക വിമർശകൻ എം.എൻ. വിജയനാണ്.[[കാൾ മാക്സ്|മാർക്സിന്റെ]] സമൂഹ ചിന്തയും [[സിഗ്മണ്ട് ഫ്രോയിഡ്|ഫ്രോയ്ഡിന്റെ]] വ്യക്തിമനഃശാസ്ത്രവും അദ്ദേഹത്തെ സ്വാധീനിച്ചിട്ടുണ്ട്.[[കാളിദാസൻ]], [[കുമാരനാശാൻ]],[[ജി.ശങ്കരക്കുറുപ്പ്]], [[ചങ്ങമ്പുഴ]] ,[[വൈലോപ്പിള്ളി]], [[ബഷീർ]] എന്നിവരെയാണ് അദ്ദേഹം പ്രധാനമായും പഠനവിധേയമാക്കിയത്.
 
ജോലിയിൽ നിന്നു പിരിയുന്നതു വരെ വളരെക്കുറച്ചു മാത്രമേ ഇദ്ദേഹം എഴുതിയിരുന്നുള്ളൂ. '''''കവിതയും മനഃശാസ്ത്രവും''''' എന്ന പുസ്തകത്തിൽ സമാഹരിക്കപ്പെട്ടത് ആദ്യകാല ലേഖനങ്ങളാണ്. പിൽക്കാല ലേഖനങ്ങൾ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ പകർത്തിയെഴുതി പ്രസിദ്ധീകരിക്കപ്പെട്ടവയാണ്. ജോലിയിൽ നിന്നു പിരിഞ്ഞതിനു ശേഷം വ്യാപകമായി പ്രഭാഷണങ്ങൾ നടത്തുകയും സാംസ്കാരിക പ്രവർത്തനത്തിൽ സജീവമാകുകയും ചെയ്തു
167

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2887838" എന്ന താളിൽനിന്ന് ശേഖരിച്ചത്