"ആഫ്രിക്കൻ ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിപുലനം
വിപുലനം
വരി 5:
 
മധ്യകാലഘട്ടത്തിൽ അറേബ്യയിൽനിന്ന് പടിഞ്ഞറോട്ട് ഈജിപ്തിലേക്ക് മഗ്‌രിബും സഹേലും കടന്ന് ഇസ്ലാം മതം വന്നെത്തി. കോളനിവത്കരണത്തിന് മുൻപ് ആഫ്രിക്കയിൽ പതിനായിരത്തിലധികം നാട്ടുരാജ്യങ്ങളും സ്വന്തമായ ഭാഷയും ആചാരങ്ങളും ഉള്ള സ്വയംപര്യാപ്ത സംഘങ്ങളും ഉണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു. പ്രധാന നാട്ടുരാജ്യങ്ങൾ അജുറാൻ(Ajuran) സാമ്രാജ്യം, ആദൽ(Adal) സുൽത്താനത്ത്, വർസൻഗലി(Warsangali) സുൽത്താനത്ത്, റി രാജ്യം(Nri),നോക് സംസ്കാരം, മാലി സാമ്രാജ്യം, സോങ്ഹായ്(Songhai) സാമ്രാജ്യം, ബെനിൻ സാമ്രാജ്യം, ഒയോ സാമ്രാജ്യം, അശാന്റി സാമ്രാജ്യം,ഘാന സാമ്രാജ്യം, മോസി സാമ്രാജ്യം, മുറ്റപ(Mutapa) സാമ്രാജ്യം, മാപുങ്ങുബ്വേ(Mapungubwe) രാജ്യം,സിൻ രാജ്യം,സെന്നാർ രാജ്യം,സാലും(Saloum) രാജ്യം,ബഓൾ(Baol) രാജ്യം,കായോർ(Cayor) രാജ്യം,സിംബാബ്വേ,കോംഗോ,കാബു സാമ്രാജ്യം, ലെ ഫെ(Ile Ife) രാജ്യം,പ്രാചീന കാർത്തേജ്, നുമിടിയ, മോരിടാനിയ(Mauretania),അക്സുമെറ്റ്(Aksumite) സാമ്രാജ്യം   മുതലായവയാണ്.
 
ഏഴാം നൂറ്റാണ്ടിന്റെ പകുതി മുതൽ അറബികൾ ആഫ്രിക്കക്കാരെ അടിമകൾ ആക്കി തുടങ്ങിയിരുന്നു. റാഷിദുൻ ഖിലാഫത്തും മകുറിയ രാജ്യവും തമ്മിൽ എഡി 652-ൽ  നടന്ന രണ്ടാം ഡൊൺഗോള യുദ്ധത്തിനു ശേഷം ചെയ്ത സന്ധി ഉടമ്പടി പ്രകാരം ആഫ്രിക്കൻ അടിമകൾ ഏഷ്യാക്കാർക്കും യൂറോപ്യക്കാർക്കുമൊപ്പം ചെങ്കടലിനും, ഇന്ത്യൻ മഹാസമുദ്രത്തിനും, സഹാറാ മരുഭൂമിക്കും കുറുകെ വ്യാപാരം ചെയ്യപ്പെട്ടു.
"https://ml.wikipedia.org/wiki/ആഫ്രിക്കൻ_ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്