"സൗരയൂഥം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 117.193.77.254 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് 106.208.132.138 സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 3:
 
[[സൂര്യൻ|സൂര്യനും]] അതിന്റെ ഗുരുത്വാകർഷണത്താൽ അതിനോട്‌ ചേർന്ന്‌ കിടക്കുന്ന മറ്റു ജ്യോതിർ വസ്തുക്കളും ചേർന്ന സമൂഹത്തിനാണ് സൗരയൂഥം എന്ന്‌ പറയുന്നത്‌.
സൗരയൂഥത്തിൽ 98 [[ഗ്രഹം|ഗ്രഹങ്ങളും]], ആ ഗ്രഹങ്ങളുടെ 160തോളം ഉപഗ്രഹങ്ങളും, 3 കുള്ളൻ ഗ്രഹങ്ങളും ഉണ്ട്‌. ഇതിനു പുറമേ [[ഉൽക്ക|ഉൽക്കകളും]], [[വാൽ നക്ഷത്രം|വാൽ നക്ഷത്രങ്ങളും]], ഗ്രഹാന്തരീയ പടലങ്ങളും സൗരയൂഥത്തിൽ ഉണ്ട്‌. ഏതാണ്ട് 4.6 ബില്യൻ വർഷങ്ങൾക്ക് മുമ്പ് ഒരു ഭീമൻ [[തന്മാത്രാ മേഘം|തന്മാത്രാമേഘത്തിൽ]](molecular cloud) നിന്നാണ് ഇവ രൂപം കൊണ്ടത്. [[ബുധൻ]], [[ശുക്രൻ]], [[ഭൂമി]], [[ചൊവ്വ]] എന്നിവയെ [[ഭൂസമാന ഗ്രഹങ്ങൾ]] (terrestrial planet) എന്നു വിളിക്കുന്നു. ഇവയിൽ പ്രധാനമായും അടങ്ങിയിട്ടുള്ളത് പാറകളും ലോഹങ്ങളുമാണ്. നാലു ബാഹ്യഗ്രങ്ങളെ [[വാതകഭീമന്മാർ]] (gas giants) എന്നു വിളിക്കുന്നു. ഇവ ആന്തരഗ്രഹങ്ങളെക്കാൾ [[പിണ്ഡം]] വളരെയധികം കൂടിയവയാണ്. ഏറ്റവും വലിപ്പമേറിയ ഗ്രഹങ്ങളായ [[വ്യാഴം]], [[ശനി]] എന്നിവയിൽ [[ഹൈഡ്രജൻ]], [[ഹീലിയം]] എന്നിവയാണ് പ്രധാന ഘടക വസ്തുക്കൾ. ഏറ്റവും പുറമെയുള്ള [[യുറാനസ്]], [[നെപ്‌ട്യൂൺ]] എന്നിവയിൽ ജലം, [[അമോണിയ]], [[മീഥൈൻ]] എന്നിവയുടെ ഹിമരൂപങ്ങളാണ് പ്രധാനമായും അടങ്ങിയിട്ടുള്ളത്. അതുകൊണ്ട് ഇവയെ [[ഹിമഭീമന്മാർ]] (ice giants) എന്നും വിളിക്കുന്നു.
 
സൗരയൂഥം അനേകായിരം ചെറുപദാർത്ഥങ്ങളാലും സമ്പന്നമാണ്. ചൊവ്വക്കും വ്യാഴത്തിനും ഇടയിൽ കിടക്കുന്ന [[ഛിന്നഗ്രഹവലയം]] ഇത്തരം പദാർത്ഥങ്ങളാൽ സമ്പന്നമാണ്. ഇവയുടെ ഘടന ഭൂസമാനഗ്രഹങ്ങളുടെതു പോലെ തന്നെയാണ്. [[പാറ|പാറകളും]] [[ലോഹം|ലോഹങ്ങളും]] തന്നെയാണ് പ്രധാന ഘടകങ്ങൾ. നെപ്‌ട്യൂണിനു പുറത്തുള്ള [[കൈപ്പർ വലയം]] എന്നറിയപ്പെടുന്ന ഭാഗത്തും ഇതു പോലെയുള്ള നിരവധി പദാർത്ഥങ്ങളുണ്ട്. ഇവയിൽ പ്രധാനമായും അടങ്ങിയിട്ടുള്ളത് ജലം, അമോണിയ, മീഥൈൻ എന്നിവയുടെ ഹിമരൂപങ്ങളാണ്. [[സെറസ്]], [[പ്ലൂട്ടോ]], [[ഹൗമിയ]], [[മെയ്ക് മെയ്ക്]], [[ഈറിസ്]] എന്നീ [[കുള്ളൻഗ്രഹം|കുള്ളൻഗ്രഹങ്ങൾ]] ഈ മേഖലയിലാണുള്ളത്. സ്വന്തം [[ഗുരുത്വബലം|ഗുരുത്വബലത്താൽ]] ഗോളാകാരം കൈക്കൊണ്ടവയാണിവ. [[വാൽനക്ഷത്രം|വാൽനക്ഷത്രങ്ങൾ]], [[ഗ്രഹാന്തരീയ ധൂളി|ഗ്രഹാന്തരീയ ധൂളികൾ]], [[ഉപഗ്രഹം|ഉപഗ്രഹങ്ങൾ]], ഗ്രഹവലയങ്ങൾ തുടങ്ങിയ പദാർത്ഥങ്ങൾ വേറെയുമുണ്ട്.
വരി 151:
[[File:Pluto animiert.gif|200px]]
 
കൈപ്പർ വലയത്തിലെ അറിയപ്പെടുന്ന ഏറ്റവും വലിയ വസ്തുവായ [[പ്ലൂട്ടോ]] എന്ന ഗ്രഹo[[കുള്ളൻ ഗ്രഹം]] സൂര്യനിൽ നിന്ന് ശരാശരി 39AU അകലെ സ്ഥിതിചെയ്യുന്നു. 1930ലാണ്‌ ഇതിനെ കണ്ടെത്തിയത്. 2006ൽ ഗ്രഹങ്ങളെ പുനർനിർവ്വചിക്കുന്നതു വരെ ഇതിനെ ഒമ്പതാമത്തെ ഗ്രഹമായാണ് കണക്കാക്കിയിരുന്നത്. പ്ലൂട്ടോയുടെ ഭ്രമണപഥം ക്രാന്തിവൃത്തത്തിൽ നിന്ന് 17 ഡിഗ്രി ചെരിഞ്ഞാണ്. പെരിഹീലിയൻ 29.7AU (നെപ്ട്യൂണിന്റെ ഭ്രമണപഥത്തിനുള്ളിൽ). അപ്‌ഹീലിയൻ 49.5AU. നെപ്ട്യൂൺ അനുരണനങ്ങളിൽ പ്രധാനപ്പെട്ട വസ്തുവാണ് പ്ലൂട്ടോ.
 
[[ഷാരോൺ]] പ്ലൂട്ടോയുടെ ഏറ്റവും വലിയ ഉപഗ്രഹമാണ്. പ്ലൂട്ടോയും ഷാരോണും കൂടി ഇരട്ട ഗ്രഹമായും കണക്കാക്കാറുണ്ട്. ഒരു ഗുരുത്വ കേന്ദ്രത്തിനു ചുറ്റും ഭ്രമണം ചെയ്യുന്ന രണ്ടു ഗ്രഹങ്ങയാണ് ഇരട്ട ഗ്രഹങ്ങൾ എന്നു പറയുന്നത്. ഷാരോണിനെ കൂടാതെ നിക്സ്, P4, ഹൈഡ്ര എന്നിവ കൂടെ ഈ വ്യവസ്ഥയിലുണ്ട്.
"https://ml.wikipedia.org/wiki/സൗരയൂഥം" എന്ന താളിൽനിന്ന് ശേഖരിച്ചത്