"മഹാത്മാ ഗാന്ധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎അഹിംസ: ഉള്ളടക്കം ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
→‎അഹിംസ: ഉള്ളടക്കം ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 181:
==== അഹിംസ ====
 
അഹിംസ എന്നാൽ ഹിംസ ഇല്ലതെ പ്രവർത്തിക്കൽചെയ്യാതിരിക്കൽ എന്നാണ് സാധാരണ വിവക്ഷിക്കുന്നത്. എന്നാൽ ഗാന്ധിയൻ ചിന്തയിൽ അഹിംസ എന്നാൽ പരമമായ സ്നേഹമാണ്. സ്വന്തം ശത്രുവിനോട് പോലും ക്ഷമിക്കുന്ന അവസ്ഥയാണ് അഹിംസ. മറ്റൊരാളെ കൊല്ലാതിരിക്കുവാൻ സ്വയം മരിക്കാൻ തയ്യാറാകുന്ന മന:സ്ഥിതിയാണ് ഗാന്ധിയൻ ചിന്തയിൽ അഹിംസ. ഒരുവൻ അഹിംസയിലേക്ക് തിരിയുന്നത് തനിക്ക് ഹിംസ ചെയ്യുവാൻ കഴിവില്ലാതെ വരുമ്പോഴല്ല മറിച്ച് ഹിംസ ചെയ്യുവാൻ താല്പര്യം ഇല്ലാതെ വരുമ്പോൾ ആകണം എന്നും അഹിംസ ഉണ്ടാവേണ്ടത് സാർവ്വത്രിക സ്നേഹത്തിൽ നിന്നാവണം എന്നും ഗാന്ധി വിശ്വസിച്ചിരുന്നു.
 
ഇന്ത്യൻ മതചിന്തയിലും [[ക്രിസ്തുമതം|ക്രിസ്തീയ]], [[ജൈനമതം|ജൈന]], [[ഇസ്‌ലാം|ഇസ്ലാമിക]], [[യഹൂദമതം|യഹുദ]], [[ബുദ്ധമതം|ബുദ്ധ]] മതചിന്തകളിലും വളരെയധികം അടിസ്ഥാനമുള്ളതാണ്‌ അഹിംസാ സിദ്ധാന്തം. അതിനാൽ, അഹിംസ എന്ന തത്ത്വത്തിന്റെ ഉപജ്ഞാതാവ്‌ ഗാന്ധി അല്ല. എങ്കിലും രാഷ്ട്രീയരംഗത്ത് അത് വലിയതോതിൽ ആദ്യമായി പ്രയോഗിച്ചത്‌ അദ്ദേഹമാണ്‌.
"https://ml.wikipedia.org/wiki/മഹാത്മാ_ഗാന്ധി" എന്ന താളിൽനിന്ന് ശേഖരിച്ചത്