"ശ്രീ. ത്യാഗരാജ ഘനരാഗപഞ്ചരത്നകൃതികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Thyagaraja1.JPG" നീക്കം ചെയ്യുന്നു, Jcb എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്തിരിക്കുന്നു. കാരണം: per c:Commons:Deletion requests/File:Thyagaraja1.JPG.
No edit summary
വരി 20:
|website =
}}
അഞ്ചുവീതം കൃതികളുടെ കൂട്ടങ്ങളായി [[പഞ്ചരത്നകീർത്തനങ്ങൾ|പല പഞ്ചരത്നകൃതികളും]] രചിച്ചിട്ടുണ്ടെങ്കിലും [[ത്യാഗരാജൻ|ശ്രീ. ത്യാഗരാജ സ്വാമികളുടെ]] (1767-1847) സംഗീത സൃഷ്ടികളിൽ ഏറ്റവും പ്രശസ്തമായി തീർന്നവയാണ് അദ്ദേഹത്തിന്റെ '''ഘനരാഗപഞ്ചരത്നകൃതികൾ'''. [[നാട്ട]], [[ഗൗള]], [[ആരഭി]], [[വരാളി]], [[ശ്രീ]] എന്നീ ഘനരാഗങ്ങളിലാണ് രചിക്കപ്പെട്ടിരിക്കുന്നത്. ഇവയൊന്നും തന്നെ '''എട്ടു ഗന്ധ പല്ലവിക്ക്പല്ലവി'''ക്ക് സമാനമായ അംഗവിക്ഷേപങ്ങൾ ഉൾക്കൊള്ളുന്നില്ല. രാഗവിസ്താരത്തിൽ അനന്ത സാദ്ധ്യതകളുള്ള ത്യാഗരാജ കൃതികളാണ് '''ഘനരാഗങ്ങൾ'''. [[ആദിതാളം|ആദിതാളത്തിലുള്ള]] ഇവയിൽ [[നാട്ട|നാട്ടയിലെ]] [[ജഗദാനന്ദകാരക]], [[ഗൗള]]യിലെ [[ഡുഡുകുഗല]], [[വരാളി]]യിലെ [[കനകനരുചിര]], [[ആരഭി]]യിലെ [[സാദിഞ്ചനേ]], [[ശ്രീരാഗം|ശ്രീരാഗത്തിലെ]] [[എന്തരോ മഹാനുഭാവുലു]] എന്നിവയാണ് ഘനരാഗപഞ്ചരത്നകൃതികൾ. ഏത് രാഗത്തിന്റെ സ്വരൂപം, അതിന്റെ ഘനം, അതായത് താനം അഥവാ മധ്യകാലം പാടുമ്പോൾ വളരെ സ്പഷ്ടമായി ദ്യോതിക്കപ്പെടുന്നുവോ അത് [[ഘനരാഗം]] (ഘനരാഗങ്ങൾ-[[നാട്ട]], [[ഗൗള]], [[ആരഭി]], [[വരാളി]], [[ശ്രീരാഗം|ശ്രീ]], [[കേദാരം]], [[നാരായണഗൗള]], [[രീതിഗൗള]], [[സാരംഗനാട്ട]], [[ഭൗളി]]). ത്യാഗരാജ സ്വാമികൾ ജീവിതത്തിന്റെ മദ്ധ്യ കാലഘട്ടത്തിലാണ് ഘനരാഗ പഞ്ചരത്നകൃതികളുടെ രചന നിർവ്വഹിച്ചത്. ഈ കൃതികൾ എല്ലാം തന്നെ ആദിതാളത്തിലാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്.
 
[[ഭൈരവി]]യിലുള്ള രാമ കോദണ്ഡരാമ, ബുധ ബംഗളയിലുള്ള മാറുവ രഘുരാമ, [[പൂർണ്ണചന്ദ്രിക (രാഗം)|പൂർണ്ണചന്ദ്രിക]]യിലുള്ള [[തെലിസിരാമ]], [[സൗരാഷ്ട്ര (രാഗം)|സൗരാഷ്ട്രയിലുള്ള]] നീ രാമ രാമ, [[ഈശമനോഹരി]]യിലുള്ള മാനസ ശ്രീരാമ, [[പന്തുവരാളി]]യിലുള്ള അപരാമഭക്തി, [[ഗാംഗേയഭൂഷണി]]യിലുള്ള യെവരേ രാമായനിസരി, രാഗപഞ്ജരിയിലുള്ള സർവഭൗമസകിത എന്നിങ്ങനെ ത്യാഗരാജൻ രാമഭക്തിയിൽ ചിട്ടപ്പെടുത്തിയ കൃതികൾ ഏറെയാണ് .
വരി 28:
ഘനരാഗ പഞ്ചരത്നകൃതികളിൽ ആദ്യത്തേത് നാട്ട രാഗത്തിലുള്ള ''''ജഗദാനന്ദകാരക'''' എന്ന് തുടങ്ങുന്ന കൃതിയാണ്. [[രാമൻ|ശ്രീരാമ]]സ്തുതിയാണ് സാഹിത്യം. ഇതിന് 10 ചരണങ്ങളുണ്ട്. ഇവയിൽ രണ്ടാമത്തേത് ഗൗള രാഗത്തിലുള്ള ''''ദുഡുകുഗല'''', എന്ന കൃതി ഈ രാഗത്തിന്റെ ഭാവസാന്ദ്രതയ്ക്കൊരുദാഹരണമാണ്. ഇതിന് 10 ചരണങ്ങളുണ്ട്. ഇവയിൽ മുന്നാമത്തേത് ആരഭി രാഗത്തിലുള്ള ''''സാധിംചെനെ'''' എന്ന കൃതിയാണ്. ശ്രീകൃഷ്ണ സ്തുതിപരമായ ഈ കൃതിയിൽ താന രീതിയിലുള്ള സ്വരസഞ്ചാരങ്ങളും ദ്രുതകാല പ്രയോഗങ്ങളും ഒരു സവിശേഷതയാണ്. ഇതിന് 8 ചരണങ്ങളും ഒരു അനുബന്ധവുമുണ്ട്. ''''സാധിംചെനെ'''' എന്ന കൃതിയിലെ 8 ചരണങ്ങളും പാടിയതിനു ശേഷമാണ് 'സത് ഭക്തുല' എന്നു തുടങ്ങുന്ന അനുബന്ധം ആരംഭിക്കുന്നത്.
വരാളി രാഗത്തിലുള്ള 'കനകന രുചിരാ' എന്ന കൃതിയാണ് പഞ്ചരത്നകൃതികളിൽ നാലാമത്തേത്. മറ്റു കൃതികളെ അപേക്ഷിച്ച് ചൗക്ക കാലത്തിലാണ് ഇത് പാടുന്നത്. ഗുരുമുഖത്തു നിന്നും നേരിട്ട് '''വരാളി രാഗം''' അഭ്യസിക്കരുതെന്ന് വിശ്വസിച്ചു വരുന്നു. ഇതിന് 7 ചരണങ്ങളുണ്ട്. ഘനരാഗ പഞ്ചരത്നകൃതികളിൽ അഞ്ചാമത് വരുന്നത് ശ്രീരാഗത്തിലുള്ള 'എന്തരോ മഹാനുഭാവുലു' എന്ന കൃതിയാണ്. പുരാണേതിഹാസങ്ങളിലെ ദേവന്മാരെയും സൂര്യചന്ദ്രന്മാരെയും ദിക്പാലകരെയും ഈ കൃതിയിൽ പരാമർശിക്കുന്നു. ഭാവസാന്ദ്രവും മനോഹരവുമായ ഈ കൃതിയിൽ 10 ചരണങ്ങളുണ്ട്.
<ref>ശ്രീ. ത്യാഗരാജ പഞ്ചരത്നകൃതികൾ .</ref>