"മഹാത്മാ ഗാന്ധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 87:
 
<!-- [[ചിത്രം:Jaliyanwalahbagh.jpg|thumb|right|200px|ജാലിയൻ വാലാ ബാഗ് കൂട്ടക്കൊല നടന്ന സ്ഥലം. വെടിയുണ്ടകളുടെ പാടുകൾ കാണാം]] -->
ഇൻഡ്യയിലേക്ക് മടങ്ങിയ ഗാന്ധി [[1915]] [[ജനുവരി 9]] ന് [[മുംബൈ]] തുറമുഖത്ത് കപ്പലിറങ്ങി. കാര്യങ്ങൾ നേരിട്ട് പഠിക്കാനായി അദ്ദേഹം ഇന്ത്യ മുഴുവനും സഞ്ചരിച്ചു. അന്ന് ഇൻഡ്യൻ ദേശീയതയുടെ നായകരായിരുന്ന നേതാക്കന്മാരെയെല്ലാം സന്ദർശിച്ചു. ദക്ഷിണാഫ്രിക്കയിലെ ഫീനിക്സ് ആശ്രമത്തിൽ നിന്നും വന്ന വിദ്യാർത്ഥികളെ അക്കാലത്ത് [[രവീന്ദ്രനാഥ ടാഗോർ]] [[ശാന്തിനികേതൻ|ശാന്തിനികേതനിലേയ്ക്ക്]] ക്ഷണിക്കുകയുണ്ടായി. അങ്ങനെയാണ് ഗാന്ധിജിയും ടാഗോറും പരിചയപ്പെടുന്നത്. മരിക്കുവോളം നീണ്ട ഒരു സുഹൃദ്ബന്ധത്തിന്റെ തുടക്കമായിരുന്നു അത്. അഹമ്മദാബാദിലെ കൊച്ച്റാബിൽ [[1915]] [[മേയ് 25]]-ന് അദ്ദേഹം സത്യാഗ്രഹാശ്രമം സ്ഥാപിച്ചു. ജനസേവനത്തിന് ആത്മസമർപ്പണം ചെയ്യുന്നവർ അഹിംസ, സത്യം, അസ്തേയം, അപരിഗ്രഹം, ബ്രഹ്മചര്യം എന്നിവ നിഷ്ഠയോടെ ആചരിക്കണമെന്ന് ഗാന്ധിജി നിർദ്ദേശിച്ചു. സ്വയം നൂൽ നൂറ്റുകൊണ്ട് വസ്ത്രമുണ്ടാക്കുക എന്ന അടിസ്ഥാനത്തിലുള്ള [[ഖാദി]] പ്രസ്ഥാനത്തിന് അദ്ദേഹം രൂപം നൽകി. [[1917]] [[ഏപ്രിൽ 16]]-ന് [[ചമ്പാരനിലെ നീലം കർഷക സമരം|ചമ്പാരൻ]] ജില്ലയിൽ തോട്ടം തൊഴിലാളികളെ ബ്രിട്ടീഷ് കരാർ വ്യവസ്ഥയനുസരിച്ചുള്ള അടിമത്തത്തിൽ നിന്ന് മോചിപ്പിക്കാൻ വേണ്ടി നടത്തിയ സമരത്തിൽ ഗാന്ധി ഇന്ത്യയിൽ വച്ച് ആദ്യമായി അറസ്റ്റ് വരിച്ചു. പിന്നീട് [[1917]]-[[1918]] കാലത്ത് അദ്ദേഹത്തിന്റെ ശ്രമഫലമായി ഗുജറാത്തിലെ [[ഘേഡ കർഷക സമരം]], [[അഹമ്മദാബാദ്|അഹമ്മദാബാദിലെ]] തൊഴിൽ പ്രശ്നം തുടങ്ങിയവ ഒത്തു തീർപ്പാക്കി. [[1917]] ജൂണിൽ സത്യാഗ്രഹാശ്രമം [[സബർമതി]] യിലേക്ക് മാറ്റി. പിന്നീട് ഇത് സബർമതി ആശ്രമം എന്ന് അറിയപ്പെടാൻ തുടങ്ങി. അക്കാലത്ത് നെഹറുവായിരുന്നുടാഗോർ ആയിരുന്നു ഗാന്ധിജിയെ ​​​ആദ്യമായി മഹാത്മാ എന്ന് വിശേഷിപ്പിച്ചത്.
[[ഒന്നാം ലോകമഹായുദ്ധം]] നടക്കുന്ന സമയമായിരുന്നു അത്. യുദ്ധത്തിനു ശേഷമെങ്കിലും ബ്രിട്ടിഷുകാരുടെ നയത്തിന് മാറ്റമുണ്ടാവുമെന്ന് എല്ലാവരും കരുതിയെങ്കിലും ആ പ്രതീക്ഷ സഫലമായില്ല. ഇന്ത്യയിലങ്ങോളമിങ്ങോളം പ്രതിഷേധസമരങ്ങൾ ശക്തമായിത്തീർന്നു. ഇതിനകം ഗാന്ധിജിയെ നേതാവായി മറ്റു നേതാക്കൾ അംഗീകരിച്ചു തുടങ്ങിയിരുന്നു. ദക്ഷിണാഫ്രിക്കയിൽ അദ്ദേഹം നടത്തിയ സമരങ്ങളും അതിന് കാരണമായിരുന്നു.
 
"https://ml.wikipedia.org/wiki/മഹാത്മാ_ഗാന്ധി" എന്ന താളിൽനിന്ന് ശേഖരിച്ചത്