"അജിനോമോട്ടോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 43:
}}
}}
[[ഭക്ഷണം|ഭക്ഷണപദാർത്ഥങ്ങളിൽ]] പ്രത്യേകിച്ച് മാംസം പാചകം ചെയ്യുമ്പോൾ [[രുചി|രുചിയും]] [[മണം|മണവും]] കൂട്ടുന്നതിനായ് ഉപയോഗിക്കുന്ന ഒരു രാസവസ്തുവാണ്‌ '''അജിനോമോട്ടോ'''. അജീനൊമൊട്ടോ എന്നത്‌ Mono Sodium Glutamate (MSG) എന്ന വസ്തുവിന്റെ ഒരു ബ്രാൻട്‌ നെയിം മാത്രമാണ്‌. ഇത് വെളുത്ത തരികളായി കാണപ്പെടുന്നു. ഇത് [[ഗ്ലൂട്ടാമിക് ആസിഡ്|ഗ്ലൂട്ടാമിക് ആസിഡിന്റെ]] [[സോഡിയം]] ലവണമാണ്‌. [[ജപ്പാൻ|ജപ്പാനിലാണ്‌]] ഇത് ആദ്യമായി ഉപയോഗിച്ചുതുടങ്ങിയത്. 100 വർഷങ്ങൾക്ക് മുൻപ്‌ ജാപ്പനീസ് ശാസ്ത്രജ്ഞനായ കികുനെ ഇകെദ ആണ് ഒരു തരം കടൽ പായലിൽ നിന്നും MSG വേർതിരിച്ചെടുത്തത്‌. ഇപ്പോൾ ഇതു വ്യാവസായികമായി കരിമ്പ്, മൊലസ്സസ്, സ്റ്റാർച്ച് തുടങ്ങിയവ പുളിപ്പിച്ചു ഉണ്ടാക്കുന്നു. ഇതു ചേർത്തു ഉണ്ടാക്കുന്ന ഭക്ഷണപദാർഥങ്ങൾ കഴിക്കുമ്പോൾ ഉളവാകുന്ന രുചിയെ ഉമാമി എന്നാണ് പറയുന്നത്‌. ഇത് [[ചൈനീസ്]], [[ജാപ്പനീസ്]], [[കൊറിയൻ]], തുടങ്ങിയ തെക്ക്‌കിഴക്കൻ ഭക്ഷണ സമ്പ്രദായങ്ങളിലാണ്‌ ഇതു കൂടുതലായുംഉപയോഗിച്ച്‌ കാണുന്നത്‌. . <ref>http://www.mathrubhumi.com/health/healthy-eating/ajinomoto-290171.html</ref>
 
വിവാദങ്ങൾ
 
MSG ശരീരത്തിനു ഹാനികരമാണെന്ന് വ്യാപകമായി പറയപ്പെടുന്നുവെങ്കിലും ശാസ്ത്രീയമായി ഇതിനു യാതൊരു ന്യായീകരണവുമില്ല. കാരണം ഇതു സ്വാഭാവികമായി പ്രകൃതിയിൽ തന്നെ കാണപ്പെടുന്ന ഒരു Glutamate ആണ്. [[തക്കാളി]], [[കൂണുകൾ]], [[ഉരുളക്കിഴങ്ങ്]], ചില തരം ചീസുകൾ തുടങ്ങി പല ഭക്ഷ്യ വസ്തുക്കളിലും glutamate അടങ്ങിയിട്ടുണ്ട്‌. 100 വർഷങ്ങൾക്ക് മേലേയായ്‌ ഇതു ഉപയോഗിച്ച്‌ വരുന്നു. ഒരു ശരാശരി മനുഷ്യൻ ദൈനം ദിനം ഏകദേശം 13gms Glutamate ഭക്ഷണത്തിലെ പ്രോടീന് വഴി ഉപയോഗിക്കുന്നുണ്ട്. ഭക്ഷണത്തിൽ അധികമായി ചേർക്കുന്ന വഴി കൂടിപ്പോയാൽ 0.55 gms മാത്രമേ ശരീരത്തിൽ അധികമായി എത്തുകയുള്ളൂ. ചൈനീസ് റെസ്റ്റാറന്ട് സിംട്രോo എന്നറിയപ്പെടുന്ന പലവിധ അലർജികളും MSG കാരണമാണ്‌ ഉണ്ടാകുന്നതെന്ന് പരക്കെ വിശ്വസിച്ചു പോരുന്നു.
 
==കേരളത്തിൽ==
"https://ml.wikipedia.org/wiki/അജിനോമോട്ടോ" എന്ന താളിൽനിന്ന് ശേഖരിച്ചത്