"പാകിസ്താൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ചരിത്രം: അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 71:
== ചരിത്രം ==
 
ആ‍ധുനിക പാകിസ്താൻ നാലുപ്രവിശ്യകളായി വിഭജിക്കപ്പെട്ടിരിക്കുന്നു. സിന്ധ്, പഞ്ചാബ്, ബലൂചിസ്ഥാൻ, [[വടക്കുപടിഞ്ഞാറൻ അതിർത്തി പ്രദേശം]] എന്നിവയാണവ. ഔദ്യോഗികമായി ഇന്ത്യയുടേതായ [[കശ്മീർ|കശ്മീരിന്റെ]] ഒരു ഭാഗവും അധധികൃതമായിഅനധികൃതമായി പാക്ക് നിയന്ത്രണത്തിലാണ്. [[സിന്ധു നദീതട സംസ്കാരം|സിന്ധു നദീതട സംസ്കാരത്തിന്റെ]] കേന്ദ്രമായ [[ഹരപ്പ]], [[മോഹൻജൊ ദാരോ]] എന്നീ പ്രദേശങ്ങൾ പാകിസ്താനിലാണ്<ref name="indus_valley">[http://www.mnsu.edu/emuseum/archaeology/sites/middle_east/mohenjo_daro.html Minnesota State University page on Mohenjo-Daro]</ref>. ഹരപ്പൻ, ഇന്തോ-ആര്യൻ, പേർഷ്യൻ, ഗ്രേഷ്യൻ, ശകർ, പാർഥിയൻ, കുശൻ, ഹൂണൻ, അഫ്ഗാൻ, അറബി, തുർക്കി, മുഘൾ എന്നിങ്ങനെ ഒട്ടേറെ ജനവിഭാഗങ്ങൾ പാകിസ്താനിലെ പ്രദേശങ്ങൾ നൂറ്റാണ്ടുകളായി അധിനിവേശത്തിലൂടെയും കുടിയേറ്റത്തിലൂടെയും നിയന്ത്രണത്തിലാക്കിയിരുന്നു.
 
ക്രി.മു. രണ്ടാം സഹസ്രാബ്ദത്തോടെ സിന്ധു നദീതട സംസ്കൃതി അസ്തമിച്ചു. തുടർന്നുവന്ന വൈദിക സംസ്കൃതി സിന്ധു-ഗംഗാ സമതലങ്ങളിൽ വ്യാപിച്ചിരുന്നു. ഇതിനുശേഷമാണ് [[പേർഷ്യൻ സാമ്രാജ്യം]]<ref name="achaemenid">[http://www.livius.org/aa-ac/achaemenians/achaemenians.html Livius.org on the extent of the Achaemenid Empire]</ref> (ക്രി.മു 543 മുതൽ) [[അലക്സാണ്ടർ ചക്രവർത്തി]]<ref name="plutarch">[http://penelope.uchicago.edu/Thayer/E/Roman/Texts/Plutarch/Lives/Alexander*/8.html#ref98 Plutarch's ''Life of Alexander'']</ref>(ക്രി.മു. 326 മുതൽ) [[മൌര്യ സാമ്രാജ്യം]] എന്നിവർ പാക് പ്രദേശങ്ങളിൽ സ്വാധീനമുറപ്പിച്ചത്. [[ദിമിത്രിയൂസ് ഒന്നാമൻ|ദിമിത്രിയൂസ് ഒന്നാമന്റെ]] [[ഇന്തോ-ഗ്രീക്ക് സാമ്രാജ്യം]] പാകിസ്താനിലെ [[ഗാന്ധാരം]], പഞ്ചാബ് എന്നീ പ്രദേശങ്ങളെയും ക്രി.മു. 184 മുതൽ ഉൾക്കൊള്ളിച്ചിരുന്നു. മിലിന്ദ ഒന്നാമന്റെ കീഴിൽ ഈ സാമ്രാജ്യം പിന്നീട് കൂടുതൽ വിസ്തൃതമാവുകയും ഗ്രീക്ക്-ബൌദ്ധ കാലഘട്ടം എന്ന നിലയിൽ വാണിജ്യത്തിലും മറ്റും ഗണ്യമായ പുരോഗതി കൈവരിക്കുകയും ചെയ്തു. ഈ കാലഘട്ടത്തിലാണ് [[തക്ഷശില]] എന്ന വൈജ്ഞാനിക കേന്ദ്രം പ്രശസ്തമാകുന്നത്. ആധുനിക [[ഇസ്ലാമബാദ്]] നഗരത്തിനു പടിഞ്ഞാറായി തക്ഷശിലയുടെ അവശിഷ്ടങ്ങൾ പാകിസ്താനിലെ പ്രധാന പുരാവസ്തു ഗവേഷണകേന്ദ്രമാണ്.
"https://ml.wikipedia.org/wiki/പാകിസ്താൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്