"ഐക്യരാഷ്ട്രസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 25:
|footnote1 =}}
 
'''ഐക്യരാഷ്ട്രസഭ (United Nations-Nations Unies)''' രാജ്യാന്തരസഹകരണം ലക്ഷ്യമാക്കി [[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധശേഷം]] രൂപീകൃതമായ പ്രസ്ഥാനമാണ്‌. '''യു. എൻ(UN)''' എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു. ലോകസമാധാനം, സാമ്പത്തികവികസനം, സാമൂഹിക സമത്വം എന്നിവയാണ്‌ രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിലൂടെ ഐക്യരാഷ്ട്രസഭ ലക്ഷ്യമാക്കുന്നത്‌. 1945-ൽ 51 അംഗങ്ങളുമായി തുടക്കം കുറിച്ച്‌ ഈ പ്രസ്ഥാനത്തിൽ ഇന്ന് 193 [[ഐക്യരാഷ്ട്രസഭയിലെ അംഗരാജ്യങ്ങളുടെ പട്ടിക|അംഗരാജ്യങ്ങളുണ്ട്‌]].
 
== ഉത്ഭവം ==
രണ്ടാം ലോകമഹായുദ്ധകാലത്തെ അമേരിക്കൻ പ്രസിഡന്റ്‌ [[ഫ്രാങ്ക്ലിൻ റൂസ്‌വെൽറ്റ്‌]], സഖ്യകക്ഷികളെ സൂചിപ്പിക്കാനാണ്‌ ആദ്യമായി ഐക്യരാഷ്ട്രങ്ങൾ എന്ന പദം ഉപയോഗിച്ചത്‌. ഐക്യരാഷ്ട്രസഭയുടെ രൂപവത്കരണത്തിനുള്ള വിത്തുകൾ പാകിയതും അന്നത്തെ സഖ്യകക്ഷികൾത്തന്നെയായിരുന്നു. യുദ്ധകാലത്തുതന്നെ [[മോസ്കോ]], [[കെയ്‌റോ]], [[ടെഹ്റാൻ]] എന്നിവിടങ്ങളിൽച്ചേർന്ന സഖ്യകക്ഷികളുടെ സമ്മേളനങ്ങളിൽ ഈ ആശയം കൂടുതൽ ചർച്ചാവിഷയമായി. 1944 ഓഗസ്റ്റ്‌ മുതൽ ഒക്ടോബർ വരെ [[ഫ്രാൻസ്‌]], [[ചൈന]], [[ബ്രിട്ടൺ]], [[യു. എസ്. എ.|അമേരിക്കൻ ഐക്യനാടുകൾ(അമേരിക്ക)]], [[സോവിയറ്റ് യൂണിയൻ]] എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ [[വാഷിങ്ടൺ, ഡി.സി.|വാഷിംഗ്‌ടൺ ഡി.സിയിൽ]] പലതവണ യോഗംചേർന്ന് പുതിയ രാജ്യാന്തരസഹകരണപ്രസ്ഥാനത്തിനുള്ള ഏകദേശരൂപം തയാറാക്കി. ലോകസമാധാനത്തിനും, രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക-സാമൂഹികസഹകരണത്തിനും പ്രാധാന്യം കൊടുത്ത്‌ ഈ രാജ്യങ്ങൾ മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ ലോകംമുഴുവനും ചർച്ചചെയ്തു.
 
ഒടുവിൽ 1945 [[ഏപ്രിൽ 25|ഏപ്രിൽ 25-ന്]] [[സാൻഫ്രാസിസ്കോ|സാൻഫ്രാസിസ്കോയിൽ]] യു. എൻ. രൂപവത്കരണയോഗം ചേർന്നു. വിവിധ രാഷ്ട്രനേതാക്കന്മാരും [[ലയൺസ്‌ ക്ലബ്‌]] പോലുള്ള പ്രസ്ഥാനങ്ങളുടെ പ്രതിനിധികളും പ്രസ്തുത സമ്മേളനത്തിൽ പങ്കെടുത്തു. രൂപവത്കരണസമ്മേളനത്തിൽ പങ്കെടുത്ത 50 രാജ്യങ്ങൾ രണ്ടുമാസത്തിനു ശേഷം [[ജൂൺ 26|ജൂൺ 26ന്‌]] ഐക്യരാഷ്ട്ര സഭയുടെ കരട്‌ ഭരണഘടനയിൽ ഒപ്പുവച്ചു. ആദ്യയോഗത്തിൽ പങ്കെടുക്കാത്ത പോളണ്ടും അംഗമായതോടെ 51 രാജ്യങ്ങൾ പുതിയ പ്രസ്ഥാനത്തിനായി നിലകൊണ്ടു. ഭരണഘടന പ്രകാരമുള്ള സുരക്ഷാസമിതിയിലെ അംഗങ്ങളായ [[അമേരിക്ക]], [[ചൈന]], [[ഫ്രാൻസ്‌]], [[സോവ്യറ്റ്‌ യൂണിയൻ]], [[ബ്രിട്ടൺ]] എന്നീ രാജ്യങ്ങളും മറ്റംഗങ്ങളിൽ ഭൂരിഭാഗവും കരട്‌ ഭരണഘടന അംഗീകരിച്ചതിനെത്തുടർന്ന് 1945 [[ഒക്ടോബർ 24|ഒക്ടോബർ 24ന്‌]] ഐക്യരാഷ്ട്രസഭ ഔദ്യോഗികമായി നിലവിൽവന്നു.
 
എല്ലാ വർഷവും [[ഒക്ടോബർ] 24-ന് യു . എൻ ദിനം ആചരിക്കുന്നു
 
===ആസ്ഥാനം===
[[ജോൺ ഡി. റോക്ഫെല്ലർ]] സംഭാവനചെയ്ത, ന്യൂയോർക്കിലെ മാൻഹട്ടൻ ദ്വീപിലെ 17 ഏക്കർ സ്ഥലത്താണ് ഐക്യരാഷ്ട്ര സംഘടനയുടെ ആസ്ഥാനമന്ദിരം സ്ഥിതിചെയ്യുന്നത്. 1946ൽ ലണ്ടനിലാണ് ഐക്യരാഷ്ട്ര സംഘടനയുടെ പ്രഥമ പൊതുസമ്മേളനം നടന്നത്.[[ന്വൂയോർക്ക്]] നഗരത്തിലാണെങ്കിലും യു.എൻ ആസ്ഥാനം സ്ഥിതിചെയ്യുന്ന സ്ഥലം അന്താരാഷ്ട്ര ഭൂഭാഗമായാണ് കണക്കാക്കുന്നത്.ന്യൂയോർക്കിലെ കോടീശ്വരനായിരുന്ന ജെ.പി മോർഗന്റെ മകളായ ആൻ മോർഗനു വേണ്ടി 1921-ൽ നിർമിച്ച കെട്ടിടമാണ് യു.എൻ ജനറൽ സെക്രട്ടറിയുടെ ഔദ്യോഗിക വസതി.1971-ലാണ് ഈ കെട്ടിടം ഐക്യരാഷ്ട്രസഭക്ക് സംഭാവനയായി ലഭിച്ചത്.
 
==പതാക==
ഐക്യരാഷ്ട്രസംഘടനയുടെ പതാകക്ക് നീലനിറമാണ്[[നീല]]നിറമാണ്. രണ്ട് [[ഒലിവ്]] ചില്ലകൾക്കിടയിൽ ലോകരാഷ്ട്രങ്ങളുടെ ഭൂപടമാണ് പതാകയുടെ[[പതാക]]യുടെ മധ്യത്തിലുള്ള ചിഹ്നം. ഇളംനീല പശ്ചാത്തലത്തിൽ വെളുത്ത യു.എൻ ചിഹ്നം പതാകയിൽ ആലേഖനം ചെയ്തിരിക്കുന്നു.<ref>[http://www.madhyamam.com/velicham/content/%E0%B4%90%E0%B4%95%E0%B5%8D%E0%B4%AF%E0%B4%B0%E0%B4%BE%E0%B4%B7%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0%E0%B4%B8%E0%B4%AD ഐക്യരാഷ്ട്രസഭ]</ref>
 
== അംഗത്വവും ഘടനയും ==
"https://ml.wikipedia.org/wiki/ഐക്യരാഷ്ട്രസഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്