"സച്ചിൻ തെൻഡുൽക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
No edit summary
വരി 140:
സ്കൂളിൽ പഠിക്കുന്ന സമയത്ത് മറ്റൊരു ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനും, സഹപാഠിയുമായ [[വിനോദ് കാംബ്ലി|വിനോദ് കാംബ്ലിയുമൊത്ത്]] സച്ചിൻ 1988-ലെ ഹാരിസ് ഷീൽഡ് ഗെയിംസിൽ, 664-റൺസ് എന്ന ഒരു റെക്കോർഡ് കൂട്ടുകെട്ട് ഉണ്ടാക്കുകയുണ്ടായി.<ref>{{cite web|url=http://content-usa.cricinfo.com/columns/content/story/135328.html |title=A tale of two terrors &#124; Cricket Features &#124; Columns &#124; ESPN Cricinfo |publisher=Content-usa.cricinfo.com |date= |accessdate=2011-12-17}}</ref> ആ ഇന്നിംഗ്സിൽ സച്ചിൻ 320- റൺസിൽ അധികം നേടി. അതു പോലെ ആ സീരീസിൽ ആയിരത്തിലധികം റൺസും. [[2006]]-ൽ [[ഹൈദരാബാദ്|ഹൈദരാബാദുകാരായ]] 2 സ്കൂൾ വിദ്യാർത്ഥികൾ ഈ റൺസ് മറി കടക്കുന്നതു വരെ അതൊരു ലോക റെക്കോർഡ് ആയിരുന്നു. 14 വയസ്സുള്ളപ്പോൾ [[സുനിൽ ഗവാസ്കർ]] താൻ ഉപയോഗിച്ച അൾട്രാ ലൈറ്റ് പാഡുകൾ സച്ചിന്‌ സമ്മാനമായി നൽകുകയുണ്ടായി. "അതെനിക്കൊരു നല്ല പ്രോൽസാഹനമായിരുന്നു" ഗവാസ്കറിന്റെ 34 -ടെസ്റ്റ് സെഞ്ച്വറികൾ എന്ന 20 വർഷം പ്രായമുള്ള റെക്കോർഡ് മറി കടന്നപ്പോൾ സച്ചിൻ ഓർത്തു.
 
[[1995]]-ൽ സച്ചിൻ [[ഗുജറാത്തി]] വ്യവസായി ആയിരുന്ന ആനന്ദ് മേത്തയുടെ മകൾ [[അഞ്ജലി]] (ജനനം:[[10 നവംബർ]] [[1967]]) എന്ന ശിശു രോഗ വിദഗ്ദ്ധയെ വിവാഹം ചെയ്തു. ഈ ദമ്പതികൾക്ക് സാറ (ജനനം:[[12 ഒക്ടോബർ]] [[1997]]), അർജ്ജുൻ (ജനനം: [[23 സെപ്റ്റംബർ]] [[1999]]) എന്നീ രണ്ടു മക്കൾ‍ ആണുള്ളത് <ref>{{cite web|url=http://content-www.cricinfo.com/india/content/story/83995.html |title=Tendulkar Junior born yesterday &#124; Cricket News &#124; India &#124; ESPN Cricinfo |publisher=Content-www.cricinfo.com |date= |accessdate=2011-12-17}}</ref>.
 
തന്റെ ഭാര്യയുടെ അമ്മയായ അന്നാബെൻ മേത്തയോടൊപ്പം സച്ചിൻ, [[അപ്‌നാലയ]] എന്ന [[എൻ.ജി.ഒ.|എൻ.ജി.ഒ.യുടെ]] കീഴിലുള്ള 200 കുട്ടികളെ സ്പോൺസർ ചെയ്യുകയുണ്ടായി. തന്റെ സാമൂഹ്യ പ്രവർ‍ത്തനങ്ങളെ പറ്റി പറയാൻ സച്ചിന്‌ എന്നും അതൃപ്തിയായിരുന്നു.{{Fact|date=December 2007}} അതു തന്റെ വ്യക്തിപരമായ കാര്യമാണെന്ന് പറയാൻ ആയിരുന്നു അദ്ദേഹത്തിന്‌ ഇഷ്ടം{{Fact|date=December 2007}}
വരി 159:
1994 ന്യൂസിലാന്റിനെതിരെ ഓക്ക്‌ലാന്റിൽ [[ഹോളി]] ദിനത്തിൽ നടന്ന ഏക ദിന മത്സരത്തിൽ സച്ചിൻ ഓപ്പണിങ്ങ് ബാറ്റ്സ്മാനായി നിയോഗിക്കപ്പെട്ടു. 49 പന്തുകളിൽ നിന്ന് 82 റൺസ് നേടാൻ അദ്ദേഹത്തിനായി<ref>[http://www.cricinfo.com/link_to_database/ARCHIVE/1993-94/IND_IN_NZ/IND_NZ_ODI2_27MAR1994.html Cricinfo Ind v NZ March 27, 1994 match report]</ref>. 1994 സെപ്റ്റംബർ 9-ന് ശ്രീലങ്കയിലെ കൊളംബോയിൽ ഓസ്ട്രേലിയക്കെതിരെ നടന്ന മത്സരത്തിൽ സച്ചിൻ തന്റെ കന്നി ഏകദിന സെഞ്ച്വറി കുറിച്ചു. അദ്ദേഹത്തിന്റെ 79-ആം ഏകദിനമായിരുന്നു അത്.
 
1996ൽ പാകിസ്താനെതിരെ ഷാർജയിൽ[[ഷാർജ]]യിൽ നടന്ന ഏക ദിന മത്സരത്തിൽ സച്ചിനും [[നവജ്യോത് സിങ് സിദ്ധു|നവജ്യോത് സിങ് സിദ്ധുവും]] സെഞ്ച്വറികളോടെ രണ്ടാം വിക്കറ്റ് കൂട്ടു കെട്ടിൽ റെക്കോർഡ് റൺസ് നേടി. സച്ചിൻ പുറത്തായ ശേഷം ബാറ്റിങ്ങ് ക്രമത്തിൽ ക്യാപ്റ്റൻ [[മൊഹമ്മദ് അസ്‌ഹറുദ്ദീൻ|അസറുദീനായിരുന്നു]] അടുത്തത്. ബാറ്റ് ചെയ്യാനാവാത്ത മാനസികാവസ്ഥയിലായിരുന്നു അദ്ദേഹം. എന്നാൽ സച്ചിന്റെ പ്രോത്സാഹനം മൂലം അസ്റുദീൻ വെറും 10 പന്തുകളിൽനിന്ന് 29 റൺസ് നേടി. ആ മത്സരത്തിൽ ഇന്ത്യൻ ടീം ആദ്യമായി ഒരു ഏക ദിനത്തിൽ 300 റൺസ് എന്ന നാഴികക്കല്ല് പിന്നിട്ടു. വിജയവും ഇന്ത്യക്കൊപ്പമായിരുന്നു.
 
1996-ലെ ലോക കപ്പിൽ (വിൽസ് കപ്പ്) 523 റൺസുമായി സച്ചിൻ ടോപ്പ് സ്കോററായി. രണ്ട് സെഞ്ചുറികൾ നേടിയ സച്ചിൻ തന്നെയായിരുന്നു ഏറ്റവും ഉയർന്ന ബാറ്റിങ്ങ് ശരാശരി ഉള്ള ഇന്ത്യക്കാരനും. ആ ലോക കപ്പിലെ [[ശ്രീലങ്കൻ ക്രിക്കറ്റ് ടീം|ശ്രീലങ്കക്കെതിരെ]] നടന്ന കുപ്രസിദ്ധമായ സെമി-ഫൈനലിൽ ഇന്ത്യക്കായി മികച്ച പ്രകടനം കാഴ്ച്ച വെച്ചത് സച്ചിൻ മാത്രമാണ്. 65 റൺസുമായി സച്ചിൻ പുറത്തായതിനു ശേഷം ഇന്ത്യൻ ബാറ്റിങ്ങ് നിര തകർന്നടിഞ്ഞു. നിരാശരായ കാണികൾ അക്രമാസക്തരാവുകയും കളി നിർത്തി വെയ്ക്കുകയും ചെയ്തു. മാച്ച് റഫറി [[ക്ലൈവ് ലോയ്ഡ്]] ശ്രീലങ്ക ജയിച്ചതായി പ്രഖ്യാപിച്ചു.സ്പിന്നർമാരായ [[ഷെയ്ൻ വോൺ|ഷെയ്ൻ വോണിനേയും]] [[ഗാവിൻ റോബെർട്സ്|ഗാവിൻ റോബെർട്സനേയും]] നേരിടാൻ സച്ചിൻ തയ്യാറാക്കിയ പദ്ധതി ഫലം കണ്ടു. ഇന്ത്യ പരമ്പര വിജയിച്ചു.<ref>SportNetwork.net http://www.sportnetwork.net/main/s119/st62164.htm. ''Down Memory Lane - Shane Warne's nightmare''. November 29, 2004</ref> ആ പരമ്പരയിൽ ബ്ബോഊ ബോളിങ്ങിലും സച്ചിൻ തിളങ്ങി. [[കൊച്ചി]] [[ജവഹർലാൽ നെഹ്റു]] അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന ആ മൽസരത്തിൽ, സച്ചിന്റെ ഏക ദിനത്തിലെ ഏറ്റവും മികച്ച് ബോളിങ്ങ് പ്രകടനവും (32 റൺസിന് 5 വിക്കറ്റ്) അതിലുൾപ്പെടുന്നു<ref>[http://www.cricinfo.com/db/ARCHIVE/1997-98/OD_TOURNEYS/PTC/IND_AUS_PTC_ODI1_01APR1998.html Cricinfo Match Report, IND-AUS 1 April 1998]</ref>
.
 
1998-ൽ [[ധാക്ക|ധാക്കയിൽ]] ഓസ്ട്രേലിയക്കെതിരെ[[ഓസ്ട്രേലിയ]]ക്കെതിരെ നടന്ന ഐ.സി.സി ക്വാർട്ടർ ഫൈനലിൽ സച്ചിന്റെ തകർപ്പൻ പ്രകടനം ഇന്ത്യക്ക് സെമിയിലേക്കുള്ള വഴി തുറന്നു. ആ മത്സരത്തിൽ സച്ചിൻ 128 പന്തിൽ നിന്ന് 141 റൺസും 4 വിക്കറ്റും നേടി.
 
‍1999-ൽ പാകിസ്താന്റെ ഇന്ത്യൻ പര്യടനത്തിൽ ചെപ്പോക്കിൽ നടന്ന ടെസ്റ്റിൽ സച്ചിൻ സെഞ്ച്വറി നേടിയെങ്കിലും വിജയം പാകിസ്താനൊപ്പമായിരുന്നു. ആ വർഷത്തെ ലോക കപ്പിനിടയിൽ സച്ചിന്റെ പിതാവ് പ്രൊഫസർ രമേശ് തെൻഡുൽക്കർ അന്തരിച്ചു. അന്ത്യകർമ്മങ്ങൾക്കായി ഇന്ത്യയിലേക്ക് മടങ്ങിയതിനാൽ സിംബാബ്വേക്കെതിരേയുള്ള മത്സരം സച്ചിന് നഷ്ടപ്പെട്ടു. എങ്കിലും, കെനിയക്കെതിരെ ബ്രിസ്റ്റളിൽ നടന്ന അടുത്ത മത്സരത്തിൽ ഒരു മിന്നൽ സെഞ്ച്വറിയുമായി സച്ചിൻ മടങ്ങിയെത്തി. വെറും 101 പന്തുകളിൽനിന്ന് 140 റൺസ് നേടി സച്ചിൻ പുറത്താകാതെ നിന്നു. ആ സെഞ്ച്വറി അദ്ദേഹം തന്റെ പിതാവിനായി സമർപ്പിച്ചു<ref>[http://usa.cricinfo.com/link_to_database/ARCHIVE/WORLD_CUPS/WC99/SCORECARDS/GROUP-A/IND_KENYA_WC99_ODI15_23MAY1999_CI_MR.html Report on 1999 WorldCup match against Kenya]</ref>
"https://ml.wikipedia.org/wiki/സച്ചിൻ_തെൻഡുൽക്കർ" എന്ന താളിൽനിന്ന് ശേഖരിച്ചത്