"നോബൽ സമ്മാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 23:
}}
 
[[രസതന്ത്രത്തിനുള്ള നോബൽ സമ്മാനം|രസതന്ത്രം]], [[സാഹിത്യത്തിനുള്ള നോബൽ സമ്മാനം|സാഹിത്യം]], [[സമാധാനത്തിനുള്ള നോബൽ സമ്മാനം|സമാധാനം]], [[ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം|ഭൗതികശാസ്ത്രം]], [[വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം|വൈദ്യശാസ്ത്രം]], [[സാമ്പത്തികശാസ്‌ത്രത്തിനുള്ള നോബൽ സമ്മാനം|സാമ്പത്തികശാസ്ത്രം]] എന്നീ മേഖലകളിൽ, ലോകത്ത്‌ മഹത്തായ സംഭാവനകൾ നൽകിയവർക്ക്‌ ലിംഗ, ജാതി, മത, രാഷ്‌ട്ര ഭേദമന്യേ നൽകുന്ന ഒരു പുരസ്‌കാരമാണ്‌ '''നോബൽ സമ്മാനം'''. ലോകത്തെ ഏറ്റവും ഉയർന്ന പുരസ്‌കാരമായി കരുതപ്പെടുന്ന ഒന്നാണ് നോബൽ സമ്മാനം.നോബൽ പതക്കത്തിനും ബഹുമതി പത്രത്തിനു പുറമേ 10 മില്ല്യൺ സ്വീഡൻ [[ക്രോണ]] (2006-ലെ കണക്കു പ്രകാരം ഏതാണ്ട് 6 കോടി 26 ലക്ഷം [[ഇന്ത്യൻ രൂപ]]) സമ്മാനത്തുകയും ജേതാവിനു ലഭിക്കുന്നു.
 
== ആൽഫ്രഡ്‌ ബെർൺഹാർഡ്‌ നോബൽ ==
{{പ്രധാന ലേഖനം|ആൽഫ്രഡ് നോബൽ}}
[[പ്രമാണം:AlfredNobel adjusted.jpg|thumb|right|150px|ആൽഫ്രഡ്‌ ബെർൺഹാർഡ്‌ നോബൽ]]
[[നൈട്രോഗ്ലിസറിൻ]] എന്ന സ്ഫോടകവസ്തുവിനെ ഒരുതരം [[കളിമണ്ണ്|കളിമണ്ണു]] ( diatomaceous earth) ചേർത്ത് കൂടുതൽ സൗകര്യപ്രദമായും സുരക്ഷിതമായും കൈകാര്യം ചെയ്യാവുന്ന പാകത്തിലാക്കാമെന്ന് [[സ്വീഡിഷ് ഭാഷ|സ്വീഡിഷ്‌]] ശാസ്‌ത്രജ്ഞനായ [[ആൽഫ്രഡ് നോബൽ]] കണ്ടുപിടിച്ചു. 1867-ൽ ഈ മിശ്രിതത്തിന് [[ഡൈനാമൈറ്റ്]] എന്ന പേരു നല്കി പേറ്റന്റ് എടുക്കുകയും ചെയ്തു.ഇതിനെത്തുടർന്ന് ജെലാറ്റിനുമായി കൂട്ടിക്കലർത്തി ജെലിഗ്നൈറ്റ് എന്ന സ്ഫോടകമിശ്രിതത്തിനും രൂപം നല്കി. ഈ സ്ഫോടക മിശ്രിതങ്ങൾ ഖനനത്തിനും പാറപൊട്ടിക്കുന്നതിനും മാത്രമല്ല പ്രയോജനപ്പെട്ടത്, യുദ്ധങ്ങളിൽ ഏറ്റവും മാരകമായ ആയുധമായും ഇവ ഉപയോഗിക്കപ്പെട്ടു. ഈ സ്ഫോടക മിശ്രിതങ്ങളുടെ പരക്കേയുളള ഉപയോഗം, അതിന്റെ കുത്തകാവകാശിയായ നോബലിന് ഏറെ ധനം നേടിക്കൊടുത്തു. 1895 നവംബർ 27-ന്‌ അദ്ദേഹം [[ആൽഫ്രഡ്‌ നോബലിന്റെ മരണപത്രം|തന്റെ വിൽപത്രത്തിൽ ]] സ്വത്തിന്റെ കുറെ ഭാഗങ്ങൾ സ്വജനങ്ങൾക്ക് എഴുതിവെച്ചതിനു ശേഷം, ബാക്കി ഭാഗം [[ഭൗതികശാസ്ത്രം]], [[രസതന്ത്രം]], [[വൈദ്യം| വൈദ്യശാസ്‌ത്രം]], [[സാഹിത്യം]], [[സമാധാനം|സമാധാനപ്രവർത്തനങ്ങൾ]] എന്നീ മേഖലകളിൽ ലോകക്ഷേമത്തിന്നായി മികച്ച സംഭാവനകൾ നൽകിയവർക്കുള്ള വാർഷിക പുരസ്‌കാരത്തിനു നീക്കിവെച്ചു. ഖണ്ഡികയുടെ അവസാനഭാഗത്തിൽ അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു
 
'' 'എന്റെ ആഗ്രഹം ഞാൻ പ്രകടിപ്പിക്കുന്നതെന്തെന്നാൽ, പുരസ്‌കാരങ്ങൾ സമ്മാനിക്കുന്നതിൽ സമ്മാനാർത്ഥി ഏത്‌ രാജ്യക്കാരനാണ്‌ എന്ന കാര്യത്തിൽ യാതൊരു വിധ പരിഗണനയും നൽകരുത്‌; പക്ഷെ ഏറ്റവും അർഹതപ്പെട്ടവർക്ക്‌ തന്നെ പുരസ്‌കാരം ലഭിക്കണം. അത്‌ സ്‌കാൻഡിനേവിയക്കാരനായാലും ശരി, അല്ലെങ്കിലും ശരി..' ''
വരി 41:
 
നോബൽ തന്റെ വിൽപത്രത്തിൽ അഞ്ച്‌ വിഭാഗങ്ങളിലായി സമ്മാനങ്ങൾ പ്രഖ്യാപിച്ചതിനോടൊപ്പം തന്നെ, ആ സമ്മാനങ്ങൾ തീരുമാനിക്കുന്നതിനുള്ള അധികാരം സ്വീഡനിലെ ചില സ്ഥാപനങ്ങളെ ഏല്പ്പിക്കണമെന്ന് കൂടി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അതിപ്രകാരമാണ്‌.
 
** [[ഭൗതികശാസ്ത്രം|ഭൗതികശാസ്‌ത്രം]], രസതന്ത്രം - റോയൽ സ്വീഡിഷ്‌ അക്കാദമി ഓഫ്‌ സയൻസ്‌
** [[ശരീരശാസ്ത്രം|ശരീരശാസ്‌ത്രം]] / വൈദ്യശാസ്‌ത്രം - സ്റ്റോക്ഹോമിലെ കരോലിൻസ്ക ഇൻസ്‌റ്റിറ്റ്യൂട്ടിലെ നോബൽ അസംബ്ലി <ref> http://www.nobelprize.org/nobel_organizations/ </ref>
** [[സാഹിത്യം]] - സ്വീഡിഷ്‌ അക്കാദമി
** സമാധാനശ്രമങ്ങൾക്കുള്ളത്‌ - നോർവീജിയൻ പാർലമെന്റിൽ നിന്നും തെരഞ്ഞെടുക്കുന്ന അഞ്ചംഗകമ്മിറ്റി.
 
"https://ml.wikipedia.org/wiki/നോബൽ_സമ്മാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്