"ഫാലി സാം നരിമാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 16:
[[ഭാരതം|ഭാരതീയനായ]] ഒരു പ്രശസ്ത അഭിഭാഷകനും നിയമ വിദഗ്ദ്ധനുമാണ് '''ഫാലി സാം നരിമാൻ'''.(Fali Sam Nariman - ജനനം 10 January 1929).[[ഇന്ത്യൻ ഭരണഘടന|ഇന്ത്യൻ ഭരണഘടനയിൽ]] അഗാധ പാണ്ഡിത്യമുള്ള അദ്ദേഹം 1971 മുതൽ [[സുപ്രീം കോടതി (ഇന്ത്യ)|സുപ്രീം കോടതിയിൽ]] മുതിർന്ന അഭിഭാഷകനാണ്.1991 മുതൽ [[ബാർ അസോസിയേഷൻ ഓഫ് ഇന്ത്യ|ബാർ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ]] പ്രസിഡണ്ടാണ്.അന്താരാഷ്ട്ര ഒത്തുതീർപ്പ് (international arbitration) വിദഗ്ദ്ധനാണ് നരിമാൻ. പ്രശസ്തമായ പല കേസുകളും വാദിച്ചിട്ടുണ്ട്.1972-1975 കാലത്ത് ഇന്ത്യയുടെ അഡീഷനൽ സോളിസിറ്റർ ജനറലായിരുന്നു. 1991 ൽ [[പത്മ ഭൂഷൻ|പദ്മ ഭൂഷണും]] 2007 ൽ [[പത്മ വിഭൂഷൺ|പദ്മ വിഭൂഷണും]] 2002 ൽ [[ഗ്രൂബർ പ്രൈസ്സ്|ഗ്രൂബർ പ്രൈസും]] ലഭിച്ചു.1999-2005 കാലത്ത് [[രാജ്യസഭ|രാജ്യ സഭാ അംഗമായിരുന്നു]
==ആദ്യകാലം==
[[റംഗൂൺ|റംഗൂ]]ണിൽ ഇന്ത്യയിൽ നിന്നുള്ള [[പാഴ്സി]] ദമ്പതികളുടെ പുത്രനായി ജനിച്ച ഫാലിയുടെ മാതാപിതാക്കൾ സാം ബരിയാഞ്ജി നരിമാനും ബാനുവും ആയിരുന്നു.ഒരു ഇൻഷുറൻസ് കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു പിതാവ്. [[സിംല]]യിലെ ബിഷപ് കോട്ടൺ സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് മുംബൈയിലെ സെന്റ് സേവ്യേഴ്സ് കോളേജിൽ നിന്നും ധനതത്വശാസ്ത്രവും ചരിത്രവുമുൾപ്പെട്ട വിഷയത്തിൽ ബിരുദം നേടി.തുടർന്ന് ഗവണ്മെന്റ് ലോ കോളേജിൽ നിന്നായിരുന്നു നിയമ ബിരുദം. അദ്ദേഹത്തിന്റെ ആത്മകഥയാണ് ''ബിഫോർ മെമ്മറി ഫേഡ്സ്.
''
 
[[വർഗ്ഗം:ഇന്ത്യൻ അഭിഭാഷകർ]]
[[വർഗ്ഗം:1929-ൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/ഫാലി_സാം_നരിമാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്