"എലീനർ റൂസ്‌വെൽറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 50:
== മറ്റ് ബന്ധങ്ങൾ ==
[[File:Eleanor_Roosevelt_and_Fala_at_Val,Kill_in_Hyde_Park,_New_York_-_NARA_-_196181.jpg|കണ്ണി=https://en.wikipedia.org/wiki/File:Eleanor_Roosevelt_and_Fala_at_Val,Kill_in_Hyde_Park,_New_York_-_NARA_-_196181.jpg|ഇടത്ത്‌|ലഘുചിത്രം|റൂസ്‍വെൽ‌റ്റ് തന്റെ ഫാലാ എന്ന നായയോടൊപ്പം (1951)]]
1930-കളിൽ എലീനർ ഒരു ഐതിഹാസിക വൈമാനികനായിരുന്ന അമേലിയ ഇയർഹാർട്ടുമായി വളരെ അടുത്ത സൌഹൃദം പുലർത്തിയിരുന്നു. ഒരിക്കൽ, അവർ രണ്ടുപേരും [[വൈറ്റ്‌ഹൗസ്‌|വൈറ്റ് ഹൗസിൽ]] നിന്നും ഒളിച്ചു പുറത്തുകടക്കുകയും മോടിയായി വസ്ത്രം ധരിച്ച് ഒരു പാർട്ടിയിൽ പങ്കെടുക്കുകയും ചെയ്തു. ഈയർഹാർട്ടിനൊപ്പം വിമാനയാത്ര നടത്തിയ ശേഷം, റൂസ്‍വെൽറ്റിന് ഒരു പഠന അനുമതി ലഭിച്ചിരുന്നുവെങ്കിലും പക്ഷേ തുടർന്നു വിമാനം പറത്തൽ പരിശീലിക്കുന്നതിൽ അവർ താൽപര്യം പ്രകടിപ്പിച്ചില്ല. പത്നി ഒരു പൈലറ്റാകുന്നതിനെ ഫ്രാങ്ക്ലിൻ അനുകൂലിക്കുകയും ചെയ്തിരുന്നില്ല. എന്നിരുന്നാലും, ഈ രണ്ടു സുഹൃത്തുക്കളും ജീവിതത്തിലുടനീളം പതിവായി ആശയവിനിമയം നടത്തിയിരുന്നുവെന്നുളളതാണു സത്യം.<ref>Glines, C.V. "'Lady Lindy': The Remarkable Life of Amelia Earhart." Aviation History, July 1997. p. 47.</ref>
 
[[അസോസിയേറ്റഡ് പ്രസ്]] (എപി) റിപ്പോർട്ടറായിരുന്ന ലോറെന ഹിക്കോക്കിനുമായും എലീനർ അടുത്ത ബന്ധം പുലർത്തിയിരുന്നു. പ്രസിഡണ്ട് തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ അവസാന മാസങ്ങളിൽ  ഒപ്പം സഞ്ചരിക്കുകയും "അവരുമായി കടുത്ത പ്രണയത്തിലാവുകയും ചെയ്തു".{{sfn|Goodwin|1994|p=221}} ഇക്കാലങ്ങളിൽ റൂസ്‍വെൽറ്റ് ദിവസവും 10 മുതൽ 15 പേജു വരെയുള്ള കത്തുകൾ ഹക്കിന് എഴുതിയിരുന്നു. അവർ പ്രഥമ വനിതയെക്കുറിച്ച് ഒരു ജീവചരിത്രം എഴുതുവാൻ ഉറച്ചിരുന്നു.{{sfn|Cook|1999|p=2}} "ഞാൻ എന്റെ കൈകളാൽ നിന്നെ ചുറ്റിപ്പിടിപ്പിക്കാൻ ആഗ്രഹിക്കുന്നു, നിന്റെ ചുണ്ടിന്റെ അരികിൽ ചുംബിക്കാൻ ഞാൻ ആഗ്രഹിക്കുന്നു", "എനിക്ക് നിങ്ങളെ ചുംബിക്കാൻ കഴിയില്ല, അതിനാൽ ഞാൻ നിങ്ങളുടെ ‘പ്രതിബിംബത്തെ’ ചുംബിക്കട്ടെ, സുപ്രഭാതം, ശുഭരാത്ര!”  എന്നിങ്ങനെ ശൃംഗാരം ദ്യോതിപ്പിക്കുന്ന വാക്കുകൾ കത്തുകളിൽ ഉൾപ്പെട്ടിരുന്നു.  ഫ്രാങ്ക്ലിന്റെ 1933 ലെ അധികാരാരോഹണവേളയിൽ എലനർ റൂസ്‍വെൽറ്റ് സുഹൃത്തായ ഹിക്ക് നൽകിയ ഒരു നീലക്കല്ലിന്റെ മേതിരം ധരിച്ചിരുന്നു. എഫ്.ബി.ഐ ഡയറക്ടർ ജെ. എഡ്ഗാർ ഹൂവർ റൂസ്‍വെൽറ്റിന്റെ പുരോഗമനവാദത്തെയും പൌരാവകാശങ്ങളെക്കുറിച്ചുള്ള നിലപാടുകളേയും പുഛിച്ചു തള്ളിയിരുന്നു. അതോടൊപ്പം ഹൂവറിന്റെ നിരീക്ഷണ തന്ത്രങ്ങളെക്കുറിച്ച് റൂസ്‍വെൽറ്റിനും ഭർത്താവ് ഫ്രാങ്ക്ലിൻ റൂസ്‍വെൽറ്റിനുമുള്ള നിലപാടുകളും വിമർശനങ്ങളും ഹൂവറിൽ വിയോജിപ്പുണ്ടാക്കുകയും തത്ഫലയമായി, റൂസ്‍വെൽറ്റിന്റെ ഇതര ബന്ധങ്ങളെക്കുറിച്ചുള്ള ഒരു വലിയ ഫയൽ അയാൾ നിലനിർത്തുകയും ചെയ്തു. [[ജെ. എഡ്ഗാർ]] (2011) എന്ന ഹൂവറുടെ ജീവചരിത്ര സംബന്ധിയായ സിനിമയിൽ, ഈ ബന്ധത്തിന്റെ അടിസ്ഥാനത്തിൽ ഹൂവർ റൂസ്‍വെൽറ്റിനെ ബ്ലാക്ക്മെയിൽ ചെയ്യാൻ ഉദ്ദേശിച്ചതായുള്ള അനുരഞ്ജനമില്ലാത്ത തെളിവുകളെക്കുറിച്ച് ഈ ചിത്രത്തിന്റെ നിർമ്മാതാക്കൾ സൂചിപ്പിക്കുകയുണ്ടായി. എലീനറുമായി അടുത്ത ബന്ധം പുലർത്തുകയെന്ന ലക്ഷ്യത്തിൽ ഹിക്കോക്ക് പത്രപ്രവർത്തന രംഗത്തുനിന്നു രാജിവയ്ക്കുകയും  ‘[[ന്യൂ ഡീൽ]]’ പ്രോഗ്രാമിലെ (1933 നും 1936 നും ഇടയ്ക്ക് പ്രസിഡന്റ് ഫ്രാങ്ക്ലിൻ ഡി. റൂസ്വെൽറ്റ് നേതൃത്വം നൽകിയ ലിബറൽ ഡെമോക്രാറ്റുകൾ അവതരിപ്പിച്ച പരിപാടികളും പൊതുപദ്ധതികളും സാമ്പത്തിക പരിഷ്കരണങ്ങളും നിയമങ്ങളും ഒരു പുതിയ പരമ്പരയായിരുന്നു) ഒരു അന്വേഷണ ഉദ്യോഗസ്ഥനായുള്ള ജോലി ഏറ്റെടുക്കുകയും ചെയ്തിരുന്നു.
 
റൂസ്‍വെൽറ്റും ഹിക്കോക്കുമായി സൌഹൃദബന്ധത്തിനുപരിയായ എന്തെങ്കിലും ബന്ധമുണ്ടായിരുന്നോ ഇല്ലയോ എന്ന കാര്യത്തിൽ ഗൗരവമായി ചർച്ച നടക്കുന്നുണ്ട്. ലോറെന ഹിക്കോക്ക് ഒരു ലെസ്ബിയൻ  ആയിരുന്നുവെന്നുള്ളത് വൈറ്റ് ഹൌസ് പ്രസ് കോർപ്പിൽ രഹസ്യചർച്ചയ്ക്കു വിധേയമായ വിഷയമായിരുന്നു. ലിലിയൻ ഫെഡർമാൻ, ഹസെൽ റൗളി ഉൾപ്പെടെയുള്ള പണ്ഡിതന്മാർ സമർത്ഥിക്കുന്നത് ഈ ബന്ധത്തിൽ ഇന്ദ്രിയഗോചരമായ ഒരു ഘടകം ഉണ്ടെന്നാണ്. അതേസമയം ഹിക്കോക്കിന്റെ ജീവചരിത്രകാരനായ ഡോറിസ് ഫാബർ വാദിക്കുന്നത് എലീനറുടെ കുത്സിതമായ വാക്യശൈലി ചരിത്രകാരന്മാരെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെന്നാണ്. ഡോറിസ് കേൺസ് ഗുഡ്‍നിൻ രചിച്ച 1994 ലെ പുലിറ്റ്സർ പ്രൈസ് നേടിയ “അക്കൌണ്ട്സ് ഓഫ് ദ റൂസ്‍വെൽറ്റ്സ്” എന്ന പുസ്തകത്തിൽ  അഭിപ്രായപ്പെടുന്നത്, "ഹിക്കും എലിനറും തമ്മിലുള്ള ബന്ധം ചുംബനത്തിനും ആലിംഗനത്തിനുമുപരിയായി പരിണമിച്ചുപോയിട്ടുണ്ടോ" എന്ന് ഉറപ്പുണ്ടായില്ലെന്നാണ്. നാൻസി കുക്ക്, മരിയോൺ ഡിക്കർമാൻ, എസ്ഥേർ ലേപ്, എലിസബത്ത് ഫിഷർ റീഡ് തുടങ്ങി നിരവധി ലെസ്ബിയൻ ദമ്പതികളുമായി റൂസ്‍വെൽറ്റിന് അടുത്ത സൌഹൃദമുണ്ടായിരുന്നു എന്നതു സൂചിപ്പിക്കുന്നത് അവർ ലെസ്ബിയനിസം മനസിലാക്കിയിരുന്നുവെന്നാണ്.  റൂസ്‍വെൽറ്റിന്റെ ബാല്യകാല അധ്യാപികയും അവരുടെ പിൽക്കാല ചിന്തയിൽ വലിയ സ്വാധീനം ചെലുത്തിയിരുന്ന വ്യക്തിയുമായിരുന്ന മേരി സൌവെസ്ട്രെ ഒരു ലെസ്ബിയനായിരുന്നു. 1980-ൽ റൂസ്വെൽറ്റും ഹിക്കോക്കുമായുള്ള കത്തുകളിൽ ഏതാനും എണ്ണം ഫാബർ പ്രസിദ്ധീകരിക്കുകയും പ്രണയലോലുപങ്ങളായ ആഖ്യാനങ്ങൾ സ്കൂൾ വിദ്യാർത്ഥികളുടേതുപോലയുള്ള അസാധാരണവും അപക്വവും മതിഭ്രമപരവുമായ ഒരു ശൈലി എന്നതിൽക്കവിഞ്ഞ് അസാധാരണമായി യാതൊന്നുമില്ല എന്ന് ഉപസംഹരിക്കുകയും  ചരിത്രകാരന്മാർക്ക് തെറ്റായ വഴിയിലേയ്ക്കു സഞ്ചരിക്കരുതെന്നു മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു . ഫാബറിന്റെ വാദഗതിയെ ഗവേഷകയായ ലെയില ജെ. റപ്പ് വിമർശിക്കുകയും അവരുടെ പുസ്തകത്തെ "ഹോമോഫോബിയയിൽ ഒരു കേസ് പഠനം" എന്നു വിളിക്കുകയും ചെയ്തു. ഫാബർ ബുദ്ധിഹീനമായി രണ്ടു സ്ത്രീകളുടെയും പ്രണയബന്ധത്തിന്റെ വളർച്ചയും വികാസവും വ്യക്തമാക്കുന്ന തെളിവുകൾ താളുകൾ താളുകളായി  സമർപ്പിക്കുകയാണുണ്ടായതെന്നു അവർ വാദിക്കുന്നു.
"https://ml.wikipedia.org/wiki/എലീനർ_റൂസ്‌വെൽറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്